സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ പേരക്കുട്ടിയുമായ ടി.എസ്. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ ചൊക്ലി അന്തരിച്ചു.കണ്ണൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമ ജോ. സെക്രട്ടറിയായിരുന്നു.നിരവധി മഹല്ലുകളുടെ ഖാസിയും പല സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു.

തളങ്കര മുഹമ്മദ് സഈദ് മുസ്‌ലിയാരുടെയും ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ മകളായ ഫാത്തിമ എന്നവരുടെയും മകനായി 1938 ല്‍ കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലാണ് ഉസ്താദ് ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാരുടെ ജനനം. പിതാവില്‍ നിന്ന പ്രാഥമിക പഠനം, പിന്നീട് വിവിധ ദര്‍സ് പഠനത്തിന് ശേഷം ഉപരിപഠനം പട്ടിക്കാട് ജാമിഅ നൂരിയ്യയിലായിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍,ശംസുല്‍ ഉലമ ഇ.കെ അബൂക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍,കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന അധ്യാപകരാണ്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍, നിട്ടൂര്‍, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഉസ്താദ് ദര്‍സ് നടത്തിയിരുന്നു. പോണ്ടിച്ചേരി, സ്‌റ്റേറ്റ് ഹജ്ജ് കമ്മറ്റി മെമ്പറായിരുന്നു. തലശ്ശേരി, പാനൂര്‍, അയിനിക്കാട്, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങി മുപ്പതോളം മഹല്ലുകളില്‍ ഖാസി സ്ഥാനം വഹിച്ചിരുന്നു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter