ഗാസ: മരണസംഖ്യ 35,000 കവിഞ്ഞു

ഗാസമുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഫലസ്ഥീനികളുടെ മരണസംഖ്യ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 35,034 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആക്രമണത്തില്‍ 78,755 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63 പേര്‍ കൊല്ലപ്പെടുകയും 114 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയായതിനാല്‍ നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണ്. ഏഴുമാസത്തിലേറെയായി സംഘര്‍ഷാവസ്ഥ തുടരുന്ന ഗാസയില്‍ ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും മരുന്നിന്റെ ദൗര്‍ലഭ്യത ഫലസ്ഥീനികളെ അലട്ടുന്നുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter