ഫലസ്ഥീന്‍ അഭയാർഥി ക്യാമ്പിലെ ഇസ്രായേല്‍ ക്രൂരതകളെ അപലപിച്ച് ലോകരാജ്യങ്ങള്‍
ഹമാസ് നേതാക്കളെ വധിക്കാനെന്നപേരില്‍ ഖാന്‍ യൂനിസിലെ അല്‍ മവാസി അഭയാർഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ നരനായാട്ടിനെ അപലപിച്ച് ലോകരാജ്യങ്ങള്‍.ആക്രമണം ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ആക്രമണങ്ങളില്‍പോലും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണ് ആക്രമണമെന്ന് ഫലസ്തീൻ അതോറിറ്റി വക്താവ് നബീല്‍ അബു റുദൈനാഹ് പറഞ്ഞു. കൂട്ടക്കൊലക്ക് യു.എസ് ഭരണകൂടവും ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. യു.എസിന്റെ അന്ധമായ പിന്തുണയുടെ ബലത്തിലാണ് ഇസ്രായേല്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ നടപടി പ്രാകൃതവും അനീതിയുമാണെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment