വീണ്ടുമൊരു യുദ്ധം

വീണ്ടുമൊരു യുദ്ധം! യുദ്ധക്കെടുതികളും നിസ്സഹായരായ മനുഷ്യരുടെ നിലവിളികളും അതിഭീകരമാണ്. യുദ്ധങ്ങൾ ദൗർഭാഗ്യകാരമാണ്. യുദ്ധങ്ങൾക്കെതിരെ ക്യാമ്പയിനും സജ്ജീവമാകുന്നു. പക്ഷേ യുദ്ധങ്ങളില്ലാത്ത ഒരു ലോകം സാധ്യമാണോ? ഇല്ല അതൊരു ഉട്ടോപ്യൻ സ്വപ്നം മാത്രമാണ്. യുദ്ധങ്ങൾക്കെതിരെ നമുക്ക് കവിതയും പ്രബന്ധവുമൊക്കെ രചിക്കാം. മനുഷ്യനുള്ളിടത്തോളം കാലം ഭൂമിയിൽ യുദ്ധങ്ങളുമുണ്ടാകും. മനുഷ്യർക്കതിരെ മലക്കുകളുടെ ആദ്യ ആക്ഷേപം തന്നെ കുഴപ്പങ്ങളും കലാപങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്ന വർഗ്ഗം എന്നായിരുന്നു. 

അധികാര രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളാണ് എല്ലാ യുദ്ധ സംഘർഷങ്ങളുടെയും അടിസ്ഥാന ഹേതു. പക്ഷേ പല സമയത്തും ദേശീയത, മതം, ഭാഷ, വർണ്ണം, വംശം അങ്ങനെ പല കാരങ്ങളുമായിരിക്കും പുറത്ത് പറയുന്നത് കാണുന്നതും. സൂക്ഷമായി നോക്കിയാൽ നമ്മുടെയുള്ളിലും കാണാം നിരന്തരമായ ഇത്തരം സംഘർഷങ്ങൾ. മനുഷ്യൻ്റെ സത്ത തന്നെ ഈയൊരു സംഘർഷമാണ്. ജോലിയിലും കച്ചവടത്തിലും പ്രണയത്തിലുമടക്കം സകല വ്യവഹരങ്ങളിലും മനുഷ്യർ പരസ്പരം യുദ്ധം ചെയ്യുന്നുണ്ട്. അതിൻ്റെ വ്യാപ്തി കൂടുന്നതിനുസരിച്ച് തീവ്രതയും കെടുതികളും കൂടും. മതങ്ങളാണ് ലോകത്തെ എല്ലാ പ്രശ്നത്തിന്റെയും കാരണം, മതങ്ങളില്ലായിരുന്നെങ്കിൽ ഈ ലോകം സമാധാനപൂർണ്ണമായേനെ എന്ന് പറയുന്നവർ മനുഷ്യനെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ്.

Also Read:ഉക്രൈൻ : യുദ്ധം കൊതിക്കുന്നതാര്


ഈ യുദ്ധത്തിൽ മിഡിൽ ഈസ്റ്റ് ഉണ്ടായിരുന്നെങ്കിൽ മതമുപേക്ഷിച്ച മാനവികത പോസ്റ്ററുകളുമായി സോഷ്യൽ നിറഞ്ഞ് തുളുമ്പിയേനെ, അവരൊക്കെ നിശബ്ദരാണ് ഉക്രൈനും റഷ്യയും തമ്മിലല്ല, റഷ്യയും നാറ്റോയും തമ്മിലാണ് ഇപ്പോൾ നടക്കുന്ന യുദ്ധം. തന്ത്ര പ്രധാനമായ റഷ്യൻ അതിർത്തി പങ്കിടുന്ന ഉക്രൈൻ നാറ്റോ സൈന്യത്തിൽ അംഗമാകുന്നതും റഷ്യയുടെ സുരക്ഷാ ആശങ്കകളും ന്യായമായിരിക്കാം. മെഡിറ്ററേനിയനിലും കരിങ്കടലിലും അപ്രമാദിത്യനായുള്ള യുദ്ധങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതൊക്കെതന്നയാണ് നാറ്റോയുടെയും റഷ്യയുടെയും പ്രശ്നം. പക്ഷേ ഇതൊന്നും തന്നെ റഷ്യയുടെ ചെയ്തികളെ ധാർമികമോ ന്യായമോ ആക്കുന്നില്ല. 

ഇസ്ലാമിന് കൃത്യമായ യുദ്ധ നിയമങ്ങങ്ങളുണ്ട്. യുദ്ധം പ്രഖ്യാപിക്കാതെയും ശത്രുക്കള്ക്ക് യുദ്ധം ഒഴിവാക്കാനുള്ള മാര്ഗം തുറന്നുകൊടുക്കാതെയും മുസ്‌ലിങ്ങള് യുദ്ധം തുടങ്ങാന് പാടില്ല. ശത്രുക്കളായ അക്രമികൾക്കെതിരെ മാത്രമേ പോരാടാൻ ഇസ്ലാം അനിവധിക്കുന്നൊള്ളൂ. സാധാരണക്കാരെ, നിരായുധരായവരെ, സ്ത്രീകളെ, കുട്ടികളെ വൃദ്ധരെ, സന്യാസിമാരെയൊന്നും അക്രമികക്കരുത്. മരങ്ങൾ, കൃഷികൾ മനുഷ്യവാസമുള്ള ഇടങ്ങൾ, ആരാധനാലയങ്ങൾ മറ്റു ഇൻഫ്രാസ്ട്രക്ചർ ഒന്നും നശിപ്പിക്കരുത്. മാരകായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് പണ്ഡിതന്മാൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ ഇന്നത്തെ യുദ്ധങ്ങളെല്ലാം ഇത് മാത്രമാണ്. നിരായുധരായ സാധാരണക്കാരെയാണ് കൊന്നു തള്ളുന്നത്. പണ്ടൊക്കെ സൈന്യങ്ങൾ നേർക്ക് നേരെ നിന്ന്, ചിലപ്പോ ദ്വന്ദയുദ്ധങ്ങൾ. ധീരതയും ധാർമികതയും യുദ്ധത്തിൽ പങ്കെടുത്തിരുന്നു. 

ഇന്ന് ശക്തിയും ആയുധങ്ങളും മാത്രം മതി. ഇന്നത്തെത് മുഴുവൻ തനി അക്രമങ്ങളും ക്രൂരതയും അന്യായവുമാണ്. കാലത്തിനനുസരിച്ച് മനുഷ്യർ ധാർമികമായി പോരോഗമിക്കുകയാണ് എന്നതൊരു അന്ധവിശ്വാസമാണ്. യുദ്ധങ്ങളെല്ലാം തെറ്റാണ് ഒഴിവാക്കേണ്ടതാണ് എന്ന പ്രചാരണങ്ങൾ പ്രായോഗികമല്ല. മനുഷ്യന്റെ ജീവിതം തന്നെ സ്വന്തം ഉള്ളിലും പുറത്തുമുള്ള തിന്മകളോടുള്ള പോരാട്ടമാണ്. ചിലത് ധാർമികവും ആശയപരവുമായ പോരാട്ടമായിരിക്കും. ചിലത് സായുധ സമരമായിരിക്കും. മനുഷ്യൻ ഇത്രയും പുരോഗമിച്ച് മഹത്തായ ആധുനിക ജനാതിപത്യ ക്രമമായത് കൊണ്ട് ആരും സൈന്യത്തെ പിരിച്ച് വിടുകയോ സൈനിക ബലം കുറക്കുകയോ ചെയ്യുന്നില്ല. അത്യാധുനിക ആയുധ ശേഖരങ്ങളൊക്കെയായി സൈനിക ശക്തി കൂട്ടുക തന്നെയാണ് എല്ലാവരും. അത്തരം പുരോഗമന ഉട്ടോപ്യൻ മാനവികതാ വാദങ്ങളിലൊന്നും കഴമ്പില്ല. 

നിയമപാലകരും കോടതിയും പോലീസുമൊക്കെ പോലെ ഈ ഭൂമിയിലെ ജീവിതത്തിലെ അനിവാര്യതയാണ് യുദ്ധങ്ങളും. പ്രശ്നം യുദ്ധത്തിനല്ല, ആര് ആരോട് എന്തിന് എങ്ങനെ യുദ്ധം ചെയ്യുന്നു എന്നതാണ്. മഹത്തായ യുദ്ധങ്ങളും പോരാട്ടങ്ങളുമുണ്ട്. പീഡിതര്ക്ക് മോചനവും സ്വാതന്ത്ര്യവും നീതിയും സമ്മാനിക്കുന്ന യുദ്ധങ്ങളുണ്ട്. അക്രമികളെ നിലക്ക് നിർത്തുന്ന യുദ്ധങ്ങളുണ്ട്. പ്രയാസവും ബുദ്ധിമുട്ടുകളുമാണെങ്കിലും അനിവാര്യമായൊരു ശസ്ത്രക്രിയ പോലെയാണ് ഇസ്‌ലാം യുദ്ധത്തെ കാണുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter