വിഷയം: പ്രവാചകരുടെ ബഹുഭാര്യത്വം
പ്രവാചക തിരുമേനി മുഹമ്മദ് (സ) യുടെ ഭാര്യമാരെ കുറിച്ചും വിവാഹം കഴിച്ച സാഹചര്യങ്ങളെ കുറിച്ചും ഒന്ന് വിശദീകരിക്കമോ?
ചോദ്യകർത്താവ്
Muhammed Shazveer
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പ്രവാചകര്‍ക്ക് പതിനൊന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. നബി തങ്ങള്‍ വഫാതാവുമ്പോള്‍ അവരില്‍ ഒമ്പത് പേരായിരുന്നു ഉണ്ടായിരുന്നത്. ആഇശ(റ), ഹഫ്സ (റ), സൌദ (റ), ഉമ്മുസലമ (റ), ഉമ്മു ഹബീബ (റ), സൈനബ് ബിന്‍തുജഹ്ശ് (റ), ജുവൈരിയ (റ), സ്വഫിയ്യ (റ), മൈമൂന ബിന്‍തുല്‍ഹാരിസ്(റ) എന്നിവരാണ് അവര്‍. ഖദീജ (റ), സൈനബ് ബിന്‍തു ഖുസൈമ (റ) എന്നിവര്‍ പ്രവാചകരുടെ കാലത്ത് തന്നെ വഫാതായിരുന്നു. പ്രവാചകരുടെ ഭാര്യമാരെക്കുറിച്ചും വിവാഹസാഹചര്യങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ ഇവിടെ നോക്കുക.
കൂടുതല്‍ അറിവ് നേടാനും പ്രവാചകരെയും കുടുംബത്തെയും കൂടുതല്‍ സ്നേഹിക്കാനും നാഥന്‍ തുണക്കട്ടെ.