ഇസ്രായേൽ വ്യോമാക്രമണം; ഗാസയിലെ മരണസംഖ്യ 100 കവിഞ്ഞു

ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 11 കുട്ടികളും 28 സ്ത്രീകളും ഉൾപ്പെ 109 പേർ. ​ഗാസയിലേക്ക് തുടരുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മരണനിരക്ക് ​ഗണ്യമായി ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നാല് ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ 580ലധികം പാലസ്തീനുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കരമാർ​ഗം ആക്രമണം തുടങ്ങാൻ ഇസ്രായേൽ സന്നാഹങ്ങൾ ഒരുക്കി കഴിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ അതിർത്തി ​ഗ്രാമങ്ങളിൽ ഇസ്രായേൽ ടാങ്കറുകൾ പ്രവേശിച്ചിട്ടില്ലെന്നാണ് സൂചന.

ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ച് ബോംബിം​ഗ് തുടങ്ങുന്നത്. റമദാനിൽ മസ്ജിദുൽ അഖ്സയിലുണ്ടായ ഇസ്രായേൽ സൈനിക ഇടപെടലിന് പിന്നാലെയായിരുന്നു ഹമാസ് ആക്രമണം. യുദ്ധസമാന സാഹചര്യമാണ് അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. പാലസ്തീൻ ജനതയെ ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അന്താരാഷ്ട്ര തലത്തിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ വെടിനിർത്തലിന് തയ്യാറല്ലെന്നാണ് ഇസ്രായേൽ നിലപാട്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter