ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പഴയകാലവും പുതിയ കാലവും പറയാനൊരുപാടുണ്ട്

അഭിമുഖം-
എം.എ അബൂബക്കര്‍ മൗലവി ചേളാരി

(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍)

തയ്യാറാക്കിയത് :അബ്ദുല്‍ ഹഖ് മുളയങ്കാവ്


ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ചരിത്രത്തില്‍ നിന്ന് തന്നെ തുടങ്ങാം, തുടക്കം എങ്ങനെയായിരുന്നു

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടക്കം കുറിക്കുന്നത് 1959 ലാണ് വടകര വെച്ചാണ്, വിദ്യഭ്യാസബോര്‍ഡിന്റെ 9ാംവാര്‍ഷിക സമ്മേളനം അക്കാലത്ത് വടകരയില്‍ വെച്ച നടന്നു,  അതില്‍ ഒരു സെക്ഷന്‍ജംഇയ്യത്തുല്‍ മുഅല്ലിമീനുണ്ടായിരുന്നു.അന്നാസമ്മേളനത്തില്‍ 500ഓളം പ്രതിനിധികളാണ് വടകരയില്‍ പങ്കെടുത്തത്.ആ യോഗത്തിലാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിക്കുന്നത്.അന്നത്തെ ആ യോഗത്തിന്റെ അധ്യക്ഷന്‍ കോട്ടുല അബൂബക്കര്‍ മുസ് ലിയാരായിരുന്നു. കെ.പി ഉസ്മാന്‍ സാഹിബാണ് ആ യോഗം ഉദ്ഘാടനം ചെയ്തത്.ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആവശ്യകതയെ കുറിച്ച് ഒരു പ്രമേയം അവതരിപ്പിച്ച് വി.പിഎം അബ്ദുല്‍ അസീസ് മാഷാണ്.അന്ന് ഹാജി പി.അബൂബക്കര്‍ നിസാമി വടകര ബുസ്താനിലെ സദര്‍ മുഅല്ലിമാണ്.അന്നത്തെ മദ്രസകളില്‍ വെച്ച് ഏററവും വലിയമദ്രസയാണ് ബുസ്താനുല്‍ ഉലൂംമദ്രസ വടകര, ധാരാളം അധ്യാപകന്മാരുള്ള ഒരു സ്ഥാപനമായിരുന്നു.അദ്ധേഹം നിസാമിയ്യ അറബിക് കേളേജില്‍ നിന്ന് ബിരുദമെടുത്ത് വന്നയാളാണ്. അക്കാലത്ത് വളരെ കുറച്ച് പേരെ നിസാമിയ്യ ബിരുദമുള്ളവരുള്ളു, കേരളത്തില്‍ നിന്ന് തന്നെ പറഞ്ഞാല്‍ കക്കോവില്‍ മുദരിസായിരുന്ന അഹ്മദ് കുട്ടി മുസ് ലിയാര്‍, ഹാജി.പി അബൂബക്കര്‍ നിസാമിയും ഒരുമിച്ചാണ് നിസാമിയായി പുറത്ത് വന്നത് .പക്ഷെ നിസാമി അബൂബക്കര്‍ മുസ് ലിയാര്‍ക്ക് നല്ല പേരായിരുന്നു.സിസ്റ്റമാറ്റിക്കായി മതരംഗത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റും അദ്ദേഹത്തിന് നല്ല കഴിവായിരുന്നു. ആ കാലത്ത് അത് സ്ഥാപിക്കുന്നതില്‍ വളരെ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ധേഹം.അത് കൊണ്ടാണ് വടകര ബുസ്താനിലേക്ക ഈ സമ്മേളനം കൊണ്ട് പോകാനുള്ള കാരണം, അദ്ധേഹത്തെ ഏല്‍പിച്ചുകൊടുത്താല്‍ സിംസ്റ്റമാറ്റിക്കലായി നടത്താനും വിജയിപ്പിക്കാനും കഴിയുമെന്ന ശുഭാപ്തിവിശ്വാസമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.പിന്നെ അക്കാലത്തുണ്ടായിരുന്ന കുറെ പണ്ഡിതന്മാര്‍ അവിടെ അടുത്തായിരുന്നു.
സമസ്തയുടെ  മുഫ്തിയായിരുന്ന കുഞ്ഞായിന്‍ മുസ് ലിയാര്‍ (മുഫ്തിയും സമസ്തയുടെ വൈസ് പ്രസിഡണ്ടുമായിരുന്നു) അദ്ദേഹം ഇവിടുത്ത് കാരനാണ് (അദ്ധേഹത്തിന്‍രെ മഖ്ബറ തേഞ്ഞിപ്പലം പഞ്ചായത്തില്‍പെട്ടസ്ഥലത്താണ്). മോയ്‌ലേരുപ്പാപ്പ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു.അദ്ദേഹം വടകര അടുത്ത് മൂര്യാട് എന്ന സ്ഥലത്തായിരുന്നു ദര്‍സ് നടത്തിയിരുന്നത്.അപ്പോള്‍ അത്തരം പണ്ഡിതര്‍ വടകരയിലുള്ളത് കൊണ്ടും കൂടിയാണ് സമ്മേളനം അങ്ങോട്ട് മാറിയത് എന്ന് ചുരുക്കം.

ആദ്യത്തെ ഭരണസമിതി ആരൊക്കെയായിരുന്നു

ആ സമ്മേളനത്തില്‍ വെച്ച ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ 11 അംഗഭരണ സമിതി തെരഞ്ഞെടുത്തു.മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ പ്രസിഡണ്ടും ഹാജി പി അബൂബക്കര്‍ നിസാമി സെക്രട്ടറിയും കെ.പി ഉസ്മാന്‍ സാഹിബ് ട്രഷററുമായവി.പി അബ്ദുല്‍ അസീസ് മാസ്‌ററര്‍ ഉള്‍പ്പെടെയുള്ളവര്‍ മെമ്പര്‍മാരുമായ സമിതിയായിരുന്നു.എം.എ അബ്ദുല്‍ഖാദിര്‍ മുസ് ലിയാരും അക്കാലത്ത് അതില്‍ അംഗമായിരുന്നു.ആ 11 അംഗഭരണസമിതിയാണ് പിന്നീട് ഭരണഘടനയൊക്കൊയുണ്ടാക്കി(ഇതിന്റെ ഭരണഘടന ജംഇയ്യത്തുല്‍ ഉലമ അംഗീകരിച്ചതാണ) ശാസ്ത്രീയമായ രീതിയില്‍ മദ്രസകളെ ഒരുമിച്ചുകൂട്ടാനും ശ്രമിച്ചത്. ആദ്യമായി റൈഞ്ച്സ്ഥാപിച്ചത് രണ്ട് അഭിപ്രായമുണ്ട്,ഒന്ന് തിരൂരിലാണ് രണ്ട് കാളികാവിലാണ് എന്നും അഭിപ്രായമുണ്ട്.അന്ന് റെയ്‌ഞ്ചൊന്നും നിലവില്‍ വന്നിരുന്നില്ല, അക്കാലത്ത് തന്നെ ക്ലസ്റ്റര്‍ മീറ്റിംഗ് ഒക്കെ നടത്തി മുഅല്ലിമുകള്‍ രംഗത്തെത്തിയിരുന്നു.അതിന്റെ തുടക്കത്തില്‍ ഉസ്മാന്‍ സാഹിബ് റെയ്ഞ്ചിന്റെ പ്രസിഡണ്ടായിട്ടുണ്ട് അദ്ധേഹം താനൂരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന കാലമാണ്.താനൂര്‍ യതീംകുട്ടികളെ അനാഥാലയം ഉണ്ടായിരുന്നു(കോളറപിടിച്ച സമയത്ത് യതീംകുട്ടികളെ സംരക്ഷിക്കുന്നസ്ഥാപനം) ആസ്ഥാപനത്തിന് നേതൃത്യം വഹിച്ചത് ഉസ്മാന്‍ സാഹിബായിരുന്നു.പിന്നീട് താനൂര്‍ ഇസ് ലാഹുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചപ്പോള്‍ അതിന്റെ സജീവപ്രവര്‍ത്തകനായിരുന്നു മനേജറായിരുന്നു.അപ്പോള്‍ അന്ന് അങ്ങനെ റെയ്ഞ്ച് സ്ഥാപിച്ചു ഇന്നാ റെയ്ഞ്ചുകള്‍ 404 റെയ്ഞ്ചും 20 ജില്ലകളുമുണ്ട്.(അതായത് സംസ്ഥാനത്തിന് പുറത്തുള്ള കൊടക്,സൗത്ത് ലംബ,വള്ളിക്കാവിള,തുടങ്ങിയവ)

എം.എസ്.ആര്‍ സംവിധാനം നിലവില്‍ വന്നതിനെ കുറിച്ച്

ഏതാനും ഒരു ലക്ഷത്തിന്റെ താഴെ 90000ത്തിനു മുകളില്‍ വിദ്യഭ്യാസബോര്‍ഡ് എം.എസ് ആര്‍ നല്‍കിയ അധ്യാപകരുണ്ട്.അന്നത്തെ എം.എസ്.ആര്‍ തുടക്കം കുറിച്ചത് തന്നെ (വിദ്യഭ്യാസബോര്‍ഡ് 61 ല്‍ എം.എസ്.ആര്‍ കാര്യക്ഷമമാക്കി്,51 ല്‍ വിദ്യഭ്യാസ ബോര്‍ഡ് ഉണ്ടായത്.) 60ല്‍ ആയിരുന്നു.
ഈയടുത്ത കാലം വരെ ആ എം.എസ്.ആര്‍ സിസ്റ്റം ങ്ങനെ തന്നെ പോന്നിരുന്നു.ഒരു വലിയ പുസ്തകത്തിനകത്ത് അവരുടെ സ്ഥിതിവിവരങ്ങള്‍ , അവര്‍ പഠിപ്പിക്കുന്ന മദ്രസ,എന്ന് ചേര്‍ന്നു, എന്ന് പിരിഞ്ഞു, പിരിയാന്‍ ഉണ്ടായ കാരണംഎന്നൊക്കെ ഒരു മുഅല്ലിമിനെ കുറിച്ച് കിട്ടും,ജനന തീയതി,പേര് ഒക്കെ ഉള്‍പെട്ടതായിരുന്നു.അതാണ് ശരിയായ സര്‍വീസ് രജിസ്റ്റര്‍.
അടുത്ത് കാലത്തായി വിദ്യഭ്യാസ ബോര്‍ഡ് അത് നവീകരിച്ചിട്ടുണ്ട്,രണ്ട് പരിഷ്‌കരണങ്ങളാണ് വരുത്തിയത്. അതില്‍ പെട്ടതാണ് ഇപ്പോള്‍ ഒരു ചെറിയ ബുക്കാണ് (അന്ന് എം.എസ്ആര്‍ ബുക്ക് അദ്ധേഹം എവിടെയാണോ ജോലി ചെയ്യുന്നത് ആ സ്ഥാപനത്തില്‍ ഏല്‍പിക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു സ്റ്റേസ്റ്റ് മെന്റെ ഒപ്പിട്ടുവാങ്ങുകയും ചെയ്യും,അത് വിദ്യഭ്യാസ ബോര്‍ഡ് സ്ഥാപിച്ച ഒരു മെത്തേഡായിരുന്നു,കുറച്ച് വലിയ ബുക്കായിരുന്നുവെന്ന് മാത്രം, ആ എം.എസ്.ആര്‍ എടുത്തവരൊക്കെ ഇന്ന് ജീവിച്ചിരിപ്പില്ല, അങ്ങനെ വന്നു റൈയ്ഞ്ച് സ്ഥാപിച്ചു, റെയ്ഞ്ച് എല്ലാ ജില്ലകളിലും ഉണ്ട്, ജില്ലാഘടകവും ആയല്ലോ അന്ന് പ്രധാനമായും ആ എം.എസ്.ആര്‍ ഉപയോഗപ്പെടുത്തിയിരുന്നു, ഒരു മുഅല്ലിം പോകുമ്പോള്‍ എന്ത് കാരണം കൊണ്ടാണ് അധ്യാപകന്‍ പിരിഞ്ഞുപോവുന്നത് അത് അതില്‍ കുറിച്ച് വെക്കും, ആ എം.എസ്.ആര്‍ വിദ്യഭ്യാസബോര്‍ഡിലേക്കയക്കും,മറ്റൊരു മദ്രസ മാനേജ്‌മെന്റ് അധ്യാപകനെ അപേക്ഷിച്ചാല്‍ വിദ്യഭ്യാസബോര്‍ഡ് വേറെ മദ്രസയിലേക്ക് ആ എം.എസ് ആര്‍ അയക്കും, അദ്ധേഹത്തിന്റെ സ്റ്റേറ്റ്‌മെന്റില്‍ അത് രേഖപ്പെടുത്തിവെക്കും  )

ഇന്ന് കാലത്ത് ഈ വ്യവസ്ഥാപിതമായ രീതിയില്‍ എം.എസ് ആര്‍ നടക്കുന്നുണ്ടോ

ഇന്നും മേല്‍പറഞ്ഞത് പോലെ ചെയ്യണം എന്ന് തന്നെയാണ് വ്യവസ്ഥ.പക്ഷെ അന്നത് പോലെ ഇന്ന് അത് കാര്യക്ഷമമല്ല, ഇന്ന് അത് മുഅല്ലിംകള്‍ തന്നെ കയ്യില്‍ വെക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ തന്നെയും സൂക്ഷ്മതയുള്ള മാനേജ്‌മെന്റ് ആ എം.എസ്.ആര്‍ വാങ്ങിവെക്കുകയും അവര്‍ പോകുമ്പോള്‍ എന്തെങ്കിലും കൃത്രിമത്തോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റീസണ്‍ കാണിക്കുകയും ചെയ്യും. അപ്പോ മററൊരു സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ ഇദ്ധേഹത്തെ കുറിച്ച് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

മുഅല്ലിമീങ്ങളുടെ  വിഭവശാക്തീകരണത്തില്‍ പ്രധാനമാണല്ലോ വൈജ്ഞാനിക ശാക്തീകരണവും സാമ്പത്തിക ശാക്തീകരണവും, ജംഇയ്യത്തുല്‍ മുഅല്ല്ിമീന്‍ നല്‍കുന്ന ട്രൈനിംഗുകളെ കുറിച്ചും മറ്റും ക്ഷേമനിധികളെ പദ്ധതികളെ കുറിച്ച്ും വിശദമാക്കാമോ

പിന്നെ മുഅല്ലിമുകള്‍ക്ക് വിദ്യഭ്യാസബോര്‍ഡ് ലോവര്‍,ഹയര്‍,സെക്കന്‍ഡറി ഇങ്ങനെ കോഴ്‌സ് നല്‍കുന്നത്, അത് പോലെതന്നെ ഹിസ് ബ്, ട്രൈനിംഗ്.
ഇന്‍സര്‍വീസ് കോഴ്‌സ് എന്ന് പറഞ്ഞു നല്‍കുന്നത് ജംഇയ്യത്തുല്‍ മുഅല്ലീമീനാണ്, മുഅല്ലിം അവര്‍ക്ക് ഇന്‍സര്‍വീസ് കോഴ്‌സ് നല്‍കുന്നത് 15 ദിവസത്തെ കോഴ്‌സാണ് അതിന്റെ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നത് വിദ്യഭ്യാസബോര്‍ഡാണ്.പിന്നെ ലിഖിത വിജ്ഞാന കോഴ്‌സ് (എഴുത്ത് പരിശീലന കോഴ്‌സ്) നടത്തുന്നത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലാണ്.അതിന്റെ സര്‍ട്ടിഫിക്കറ്റ് നേരിട്ട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തന്നെ ഇഷ്യുചെയ്യുന്നു.
ആ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 75 ല്‍ ആനുകൂല്യം എന്നൊരു പ്രസ്ഥാനമുണ്ടാക്കി.ഈ കോഴ്‌സുള്ളവര്‍ക്ക് പ്രതിവര്‍ഷം കൊടുത്തുവരുന്ന ഒരു സഹായമാണ് മുഅല്ലിം ആനുകൂല്യം.  

ഈ മുഅല്ലിം ആനുകൂല്യം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പില്‍ വരുത്തിയതോട് കൂടെ വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു.അതിന് കുറേ സിംസ്റ്റങ്ങള്‍ റൈഞ്ചില്‍ കൊണ്ടുവന്നു, റെയ്ഞ്ചില്‍ കൃത്യമായി പങ്കെടുക്കുക.
അന്നൊക്കെ-ആദ്യഘട്ടങ്ങളിലൊക്കെ-എല്ലാ മാസവും യോഗം ചേരണം,രണ്ടോമൂന്നോ മാതൃകാ ക്ലാസുകള്‍ അവിടെ എടുക്കും, അതിനെ-ആ എടുക്കുന്ന കാര്യങ്ങളെ കുറിച്ചും മെത്തേഡിനെ കുറിച്ചും -മുഅല്ലിമുകള്‍ നിരൂപണം നടത്തും.മുഅല്ലിമീങ്ങള്‍ ഇതിന് പോകാന്‍ മാനേജിംഗ് കമ്മറ്റിയെ പ്രേരിപ്പിച്ചിരുന്നു-മുഅല്ലിമീങ്ങളെ പങ്കെടുപ്പിക്കണമെന്നും അവര്‍ക്ക് യാത്രബത്ത നല്‍കുമെന്നുമൊക്കെ-
യോഗത്തിന് പോകുന്നവര്‍ക്ക് അലവന്‍സ് നല്‍കും,യോഗം റെയ്ഞ്ചിന്റെ ഓരോ സ്ഥലങ്ങളിലായിരുന്നു നടത്തിയിരുന്നത്.12 മീറ്റിങ്ങുകള്‍ 12 സ്ഥലങ്ങളിലായി നടക്കുമ്പോള്‍ പിന്നെ റൊട്ടേഷന്‍ നടത്തിയിരുന്നു. ഇപ്പോള്‍ അത് ആറ് യോഗമാക്കി ചുരുക്കി. 
അപ്പോള്‍ 75 ല്‍ ആനുകൂല്യം നല്‍കി, 86 ല്‍ മുഅല്ലിമീങ്ങള്‍ക്ക് ക്ഷേമനിധി നല്‍കി.മുഅല്ലിമീങ്ങളെ അവസ്ഥ മനസ്സിലാക്കി എന്തെങ്കിലും നിലക്ക് അവരെ സഹായിക്കണം എന്ന രീതിയിലാണ് ക്ഷേമനിധി എന്ന പദ്ധതി നടപ്പിലാക്കാനുദ്ധേശിച്ചത്. അതില്‍ ഭവനമില്ലാത്തവര്‍ക്ക് ഭവനസഹായം,റിപ്പയര്‍ സഹായം,രോഗചികിത്സ,പെണ്‍മക്കളുടെ വിവാഹം,തുടക്കത്തില്‍ അേ്രത ഉണ്ടായിരുന്നുവെങ്കിലും ഇപ്പോളത് കിണറ് ,കക്കൂസ്,അത്യാഹിത സഹായം,പ്രസവ സഹായം തുടങ്ങിയവയിലേക്കും അത് പോലെ  അധ്യപകരുടെ തന്നെ വിവാഹ സഹായ പദ്ധതിയും അതില്‍ ആവിഷ്‌കരിച്ചു വരുന്നു.ഇതൊക്കെ വ്യവസ്ഥാപിതമായാണ് ചെയ്ത് കൊടുക്കുന്നത്. അതിന് പ്രത്യേക അപേക്ഷാഫോറം ഉണ്ട്,റൈഞ്ച് യോഗത്തില്‍ കൃത്യമായിപങ്കെടുത്തിരിക്കണംഎന്നിങ്ങനെയുള്ള നിബന്ധനകളൊക്കെ വെച്ചിരുന്നു.

മുഅല്ലിമുകള്‍ക്ക മരണാനന്തര-അധ്യാപകന്‍ മരിച്ചാല്‍ അവരുട ഭാര്യക്ക് -ഒരു ഫണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അത് പോലെതന്നെ ഒരു മുഅല്ലിം മരിച്ചുകഴിഞ്ഞാല്‍ അവരുടെ മരണ ശേഷക്രിയക്ക് ആവശ്യമായ ചെറിയ സഹായവും കൃത്യമായി നടത്തിവരുന്നു.അധ്യാപകന്‍ മരിച്ചാല്‍ അദ്ധേഹത്തിന്റെ സ്വദേശ റൈയ്ഞ്ചില്‍ നിന്ന തന്നെ ആ ഫണ്ട് എത്തിച്ചുകൊടുക്കുന്നു.അദ്ധേഹം ഏത് പ്രദേശത്ത് ജോലി ചെയ്യട്ടെ അത് പ്രശ്‌നമേയല്ല.അദ്ധേഹംഏത് ദേശത്ത് ജീവികക്കുന്നുവോആ റൈയ്ഞ്ചില്‍ നിന്നാണ് ആ സംഖ്യ മുഅല്ലികളുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നല്‍കുന്നത്.


1989 ന് ശേഷം സംഘടനയിലുണ്ടായ പിളര്‍പ്പുണ്ടായതോട് കൂടി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ആ പിളര്‍പ്പിനെ നമ്മുടെ അണികളെ(യഥാര്‍ത്ഥ മുഅല്ലിമീങ്ങളെ) മാത്രം പരിഗണിക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്തു.അങ്ങനെ വന്നപ്പോള്‍ എം.എസ്.ആര്‍ വളരെ കര്‍ശനമാക്കുകയുംമുഅല്ലിമീകള്‍ ഉത്തരവാദിത്വബോധവും സംഘടനബോധവുമുള്ളവരാണെന്ന് പരിശോധിക്കുകയും ചെയ്തതിന് ശേഷംമാത്രമേ ഈ സഹായങ്ങള്‍ നല്‍കിയിരുന്നുള്ളൂ.
മുഅല്ലിമീങ്ങള്‍ക്ക നിക്ഷേപപദ്ധതി ലോവര്‍ പാസ്സായതോട് കൂടി ട്രൈനിംഗോ ഹിസ് ബോ രണ്ടിലൊരു കോഴ്‌സുണ്ടെങ്കില്‍ മാത്രമേ അംഗത്വം നല്‍കിയിരുന്നൂള്ളൂ.അവരുടെ കാശ് നിക്ഷേപിക്കണമെങ്കിലും ഏതെങ്കിലും ഒരു കോഴ്‌സ് പൂര്‍ത്തീകരിക്കും.

ഉസ്താദുമാരുടെ ട്രൈനിംഗിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ നിലവാരം മെച്ചപ്പെടുന്നുണ്ടോ

കുട്ടികളെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അധ്യാപകര്‍ക്ക് പലവിധത്തിലുള്ള ക്ലാസുകളും സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു, അന്നൊക്കെ പഠിക്കാന്‍ സമയമുണ്ടായിരുന്നു.വിദ്യഭ്യാസ ബോര്‍ഡിന്റെ സിലബസ് തന്നെ ഒരു ദിവസം രണ്ടരമണിക്കൂറാണ്, അത് സ്‌കൂളുകളിലുണ്ടായ വ്യതിയാനം കാരണം കുട്ടികളുടെ പഠനം ചുരുങ്ങി ചുരുങ്ങിവന്നു.അതിനനുസരിച്ച് നമ്മുടെ സിലബസും കലോചിതമായി ചുരുക്കലുകള്‍ നടത്തേണ്ടിവന്നു. ആദ്യഘട്ടം തന്നെ കുട്ടികള്‍ 5,6ക്ലാസുകളിലാണ് പോയിരുന്നത്. ആ കാലഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് പ്രാഥമികമായി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍കൊണ്ട കിതാബുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ പ്ലസ്ടുവരെ നമ്മുടെ മദ്രസകളില്‍ ക്ലാസ് നടന്നുവരുന്നു.എന്നാല്‍ തന്നെ പഴയകാലത്തെ ക്വാളിറ്റി നമ്മുടെ കുട്ടികള്‍ക്കുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വല്ല പദ്ധതിയും

അങ്ങനെ വന്നപ്പോഴാണ് പുതിയ ഒരു സംവിധാനം എന്ന നിലക്ക് തദ് രീബ് സമ്പ്രദായം ആവിഷ്‌കരിച്ചത്.പ്രഥമവും പ്രധാനവുമായുള്ള ലക്ഷ്യം കുട്ടികളെ നിലവാരം മെച്ചപ്പെടുത്തലാണ്.ഇപ്പോള്‍ നൂറില്‍ പരം മുദരിബുമാരും 110ഓളം മുഫത്തിഷുമാരും പ്രവര്‍ത്തിച്ചുവരുന്നു.മുദരിബ് നേതൃത്വം ജംഇയ്യത്തുല്‍ മുഅല്ലിമീനും മുഫത്തിഷ് നേതൃത്വം വിദ്യഭ്യാസബോര്‍ഡും നല്‍കിവരുന്നു.

മുഫ്ത്തിഷ് രീതി നിലവില്‍ വന്നതിനെ കുറിച്ച് 

വിദ്യഭ്യാസബോര്‍ഡ് മദ്രസപ്രസ്ഥാനം തുടങ്ങിയപ്പോള്‍ തന്നെ മുഫത്തിഷ്മാരെ നിയമിച്ച് മദ്രസ വിസിറ്റ് ചെയ്യുകയും പരീക്ഷ നടത്തലും മദ്രസ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലും മദ്രസപഠന നിലവാരം മെച്ചപ്പെടുത്താന്‍  മാനേജ് മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ വിദ്യഭ്യാസബോര്‍ഡ് നിയന്ത്രിക്കുകയും ചെയ്തു.
ഇപ്പോള്‍ ഏതാനും 10,000ത്തോളം മദ്രസകള്‍ പ്രവര്‍ത്തിച്ചുവരുന്നു.12 ലക്ഷത്തോളം കുട്ടികളുണ്ട്, അതില്‍ അവര്‍ക്ക് പഠിക്കാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്.ഇതിന് രക്ഷിതാക്കള്‍ക്ക് വളരെ കൂടുതല്‍ ബാധ്യതയുണ്ട്.

സമയനഷ്ടത്തില്‍  വിദ്യാര്‍ത്ഥികള്‍ക്ക് വിലങ്ങ്തടിയാവുന്നത് എന്താണ്


സ്‌കൂള്‍ ട്വൂഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ട് കുട്ടികളുടെ മദ്രസ സമയം നഷ്ടപെടുന്നുണ്ട്.എന്നാല്‍ ഈ നഷ്ടപ്പെടുത്തുന്ന സമയം കൊണ്ട് കുട്ടികല്‍ക്ക് വല്ലഗുണമുണ്ടോ എന്ന് രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണം ഒരുകുട്ടിയെ ഒരു മണിക്കൂറും ഒന്നരമണിക്കൂറും വാഹനത്തിലിരുത്തി കറങ്ങുന്നത് നമുക്ക് കാണാന്‍സാധിക്കും.കുട്ടികയറി നേരെ വീട്ടിലേക്ക് വരികയോ അല്ലെങ്കില്‍ വാഹനത്തിലിരിക്കുകയോ ഈ വാഹനത്തില്‍ സ്‌കൂളിലെത്തുമ്പോഴേക്ക സാധാരണ ബെല്‍അടിക്കുന്ന സ്‌കൂള്‍ ആരംഭിക്കുന്ന സമയത്ത് മാത്രമേ എത്താറുള്ളൂ.എന്നാല്‍ മദ്രസയില്‍ നിന്ന് ഒരു മണിക്കൂറോ ഒന്നര മണിക്കൂൂറോ മുമ്പ് ഈ പേര് പറഞ്ഞ് കൊണ്ട് പുറത്ത് പോവുന്നു. അതില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ രക്ഷിതാക്കളും അധ്യാപരും കൂട്ടായ് ആലോചിച്ച് മാര്‍ഗം കണ്ടത്തേണ്ടതാണ്. 
മദ്രസപഠനത്തിന്‍രെ മൂല്യശോഷണം നടക്കുന്നത് മിക്കവാറും സമയം നഷ്ടപ്പെടുന്നത് കൊണ്ടാണ്. കൃത്യമായി രണ്ടരമണിക്കുര്‍ കിട്ടുമ്പോള്‍ മാത്രമേ പാഠ്യപദ്ദതിയനുസരിച്ച് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍കഴിയുകയുള്ളു.അധ്യാപരും വിദ്യാര്‍ത്ഥികളും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

സമസ്ത പ്രസിദ്ധീകരണ പ്രചരങ്ങളില്‍ മുഅല്ലിമീങ്ങളെ പങ്ക് എങ്ങനെ വിലയിരുത്തുന്നു, സുപ്രഭാതം പത്രം, അഫ്കാര്‍വാരിക,സത്യധാര ദ്വൈവാരിക,കുരുന്നുകള്‍,അല്‍ മുഅല്ലിംമാസിക, കുടുംബംമാസിക തുടങ്ങിയവയെ കുറിച്ച് 


ചെറിയ കുട്ടികളുടെ ഇടയില്‍ നമ്മുടെ അഖീദക്ക് തന്നെ കോട്ടംതട്ടുന്ന വിധമുള്ള ബാലമാസികകള്‍ നടപ്പില്‍ വന്നപ്പോള്‍ കുട്ടികളത് വ്യാപമായി ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍ അതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍  എന്ത് മാര്‍ഗം സ്വീകരിക്കണമെന്ന് ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ കുരുന്നുകള്‍ എന്ന ബാലമാസിക 1999ല്‍ സ്ഥാപിച്ചത്.അത് കുരുന്നുകുട്ടികള്‍ക്ക് മറ്റു മാസികകളിലേക്കുളള അതിതാത്പര്യം ഇല്ലായ്മ ചെയ്യുകയും നമ്മുടെ മാസികകള്‍ അവര്‍ വാങ്ങിവായിക്കുകയും ചെയ്തു.തുടക്കത്തില്‍ ഒരു ലക്ഷത്തോളം കോപ്പികള്‍ അധ്യാപകരുടെ വളരെയധികം പരിശ്രമം കൊണ്ട് ഒരു ലക്ഷം കുട്ടികളിലെത്തിക്കാന്‍ ആദ്യഘട്ടം സാധിച്ചു.ഇപ്പോള്‍ അവിടെ നിന്ന് കുറച്ച് മാറ്റം വന്നിട്ടുണ്ട്. മാസിക വായനയിലുള്ള കുട്ടികള്‍ കുറയുകയും അധ്യാപകന്മാര്‍ നേരെത്തെ പോലെയുള്ള ശ്രദ്ധ അതിലില്ലാതാവുകയും ചെയ്തു.

അതിനും കാരണമുണ്ട്. 2004 ല്‍ പൈങ്കിളി മാസികകളും അത് പോലുള്ള മാസികകളും രംഗത്ത് വന്നപ്പോള്‍ നമ്മുടെ യുവതികള്‍ അതിന്റെയെല്ലാം നിത്യവായനക്കാര്‍ ആവുകയും അത് ഒളിഞ്ഞും തെളിഞ്ഞും വായിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ എന്ത് മാര്‍ഗമെന്ന് ചിന്തിച്ചതിന്റെ അടിസ്ഥാനത്തില്‍  സന്തുഷ്ട കുടുംബം എന്ന പേരില്‍ ഒരു മാസിക രൂപം നല്‍കുകയും അത് ജനമധ്യത്തില്‍ ഇറക്കുകയും ചെയ്തു. ആമാസികയും ജനങ്ങള്‍ സ്വീകരിക്കുകയും അതിനോട് അതിയായ താത്പര്യമുണ്ടാവുകയും ചെയ്തു. അതും മുഅല്ലിമുകളാണ് അതിന്റെ കൈകാര്യകര്‍ത്താക്കളായി നിന്നത്.അങ്ങനെ വരുമ്പോള്‍ രണ്ടു മാസികയും കൂടി കൂടുതല്‍ ആളെക്കൊണ്ട് അത് വായിപ്പിക്കാന്‍ കഴിയാതെ പോയി. അതാണ് കുരുന്ന് മാസികക്കും കുടുംബത്തിന്റെ വര്‍ധനവ് വന്നതോട് കൂടി കുരുന്നിന് അല്‍പം കുറവ് വരാനുണ്ടായ കാരണം എന്ന് മനസ്സിലാക്കാം.

ഇതോട് കൂടി തന്നെ അല്‍ മുഅല്ലിം മാസിക ഫ്രീ ആയി തന്നെ ഓരോ മദ്രസയിലും കൊടുക്കുന്നു.അല്‍ മുഅല്ലിം മാസിക 77 മുതല്‍ തുടങ്ങിയിട്ടുണ്ട് (51 കാലഘട്ടത്തില്‍ അറബി മലയാളത്തില്‍ ഒരു അല്‍ മുഅല്ലിമുണ്ടായിരുന്നുവെങ്കിലും) ആദ്യഘട്ടത്തില്‍ ധാരാളം വരിക്കാറെ ചേര്‍ത്തിക്കൊണ്ട് തന്നെയായിരുന്നു,പിന്നീട് വരിക്കാര്‍ കുറഞ്ഞപ്പോള്‍ മദ്രസക്കാര്‍ക്ക് ഫ്രീയായി കൊടുത്തുകൊണ്ട് പ്രസിദ്ധീകരണമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് , കോപ്പി കുറവാണ്.ഇപ്പോളത് 12500 കോപ്പിയാണ് ഇറങ്ങുന്നത്.ഒരു മദ്രസക്ക് ഒന്ന് എന്ന നിലക്കാണ് നല്‍കുന്നത്.
സുന്നി അഫ്കാര്‍ സത്യധാര തുടങ്ങിയ സമസതയുടെ മാസികകള്‍ വേറെയുമുണ്ട്, അതിന്റെ പ്രചാരകരും പ്രവര്‍ത്തകരും മുഅല്ലിമീങ്ങള്‍ തന്നെയാണ്. അവര്‍ അത് ചെയ്യണമെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്.
മുഅല്ലിമുങ്ങളുടെയും സുന്നത്ത് ജമാഅത്തിന്റെ അണികളിലും ഒരു ചിരകാല അഭിലാഷമായിരുന്നു ഒരു പത്രം ഉണ്ടാക്കുക എന്നത്.പൂര്‍വ്വസൂരികളായ നമ്മുടെ പണ്ഡിതന്മാര്‍ പഴയ കാലഘട്ടത്തില്‍ തന്നെ മാസിക ഇറക്കുന്നതിന് വേണ്ടി പരിശ്രമിച്ചവരാണെന്ന്ചരിത്രത്തില്‍ കാണാന്‍ സാധിക്കും. എന്നാല്‍ നമമുടെ കാലഘട്ടത്തിലാണ് അതിന്റെ 6 എഡിഷനും ലക്ഷക്കണക്കിന് കോപ്പികളുമായി മുന്നോട്ട് പോവാന്‍ കഴിയുന്നത്. വിദേശരാഷ്ട്രങ്ങളിലും എഡിഷന്‍ തുടങ്ങാനുള്ള പദ്ധതികള്‍ വരുന്നു. ഇതിലെല്ലാം തന്നെ മുഅല്ലിം സഹോദരന്മാരുടെ സജീവപങ്ക് വഹിച്ചുവരുന്നു.

അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട അധ്യാപര്‍ക്ക് വല്ല പ്രത്യേക പദ്ധതിയും 

അധ്യാപരുടെ ഉന്നതിക്കായി ഇപ്പോള്‍ പെന്‍ഷനും ഗ്രാറ്റിവിറ്റിയും എല്ലാം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പിലാക്കുന്നുണ്ട്.അത് കൊണ്ടൊന്നും തന്നെ അധ്യാപകര്‍ക്ക് അത്യാവശ്യമായ പരിഗണനയായി എന്ന് അവകാശപ്പെടാന്‍ നിര്‍വ്വാഹമില്ല, അവര്‍ക്ക് നല്‍കുന്ന വേദനത്തിനനുസരിച്ച് പെന്‍ഷന്‍ ഇല്ല.പ്രതിമാസം ഒരു ആയിരം രൂപമാത്രമാണ് ഒരു അധ്യാപന് ഇപ്പോള്‍ ലഭിക്കുന്നത്.അത് തന്നെ കൊടുക്കണമെങ്കില്‍ ജംഇയ്യത്തുല്‍ മുഅല്ലീമീന് ഭീമമായ ഒരു സംഖ്യവരും.

ഗ്രാറ്റിവിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു, 60ാംവാര്‍ഷിക സമ്മേളനത്തോട് കൂടി 60 പേര്‍ക്ക് സമ്മേളനത്തില്‍ വെച്ച് കൊണ്ട് ഗ്രാറ്റിവിറ്റി നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. മററുസ്ഥാപനങ്ങള്‍ കൊടുക്കുന്നത് പോലെയുള്ള ഗ്രാറ്റിവിറ്റി നല്‍കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന് സാധ്യമല്ല. മററു സ്ഥാപനങ്ങള്‍ 15,13 ദിവസത്തെ വിഹിതം നല്‍കുമ്പോള്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 5 ദിവസത്തെ വിഹിതം നല്‍കാനാണ് രൂപകല്‍പന ചെയ്തിട്ടുളളത്. എന്നാല്‍ തന്നെ ഇത്രയും വലിയ ഫണ്ട് അതിന് എവിടെ നിന്ന് കണ്ടെത്തുമെന്ന് ഒരു രൂപവുമായിട്ടില്ല.

കടപ്പാട് :അല്‍ഖലം സുവനീര്‍

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter