നമുക്കു വേണ്ടത് മുന്‍ഗാമികളുടെ പാത
നമുക്കു വേണ്ടത് മുന്‍ഗാമികളുടെ പാത


ആഇശ(റ)വില്‍നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു.''നമ്മുടെ ഈ (മത) കാര്യങ്ങളില്‍ ഉള്‍പ്പെടാത്തതിനെ ആരെങ്കിലും പുതുതായി നിര്‍മ്മിച്ചാല്‍  അത് തള്ളപ്പെടേണ്ടതാ കുന്നു.''ബുഖാരി) ഇക്കാലത്ത് നിലവിലുള്ള ഒട്ടുമിക്ക മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും  ആദിയായ ജീവിത രേഖകള്‍ക്കും  ഏതെങ്കിലുമൊരു അടിസ്ഥാനമുണ്ടെ ന്നത്  ഒരു വസ്തുതയാണ്. ലോകത്തെ ഏറ്റവും അധികം അനുയായികളുള്ള ക്രിസ്തുമതം ബൈബിള്‍ അടിസ്ഥാനപ്പെടു ത്തിയുള്ളതാണെങ്കില്‍ ജൂതന്‍മാര്‍ക്ക് തങ്ങളുടെ പ്രോട്ടോകോളുക ളാണുള്ളത്. 

വേദഗ്രന്ഥങ്ങളായ ഋഗ്വേദവും സാമ-അഥര്‍വ- യജുര്‍വേദങ്ങളുമാണ്  ഹൈന്ദവതയുടെ ആധാരശിലകളായി അറിയപ്പെടുന്നത്. മനുഷ്യ നിര്‍മ്മിതങ്ങളായ ഈ മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളും മനുഷ്യ സൃഷ്ടികളായതിനാല്‍ അവയില്‍ കൈക്കടത്തലുകളും വെട്ടിത്തിരുത്തലുകളും മുറക്ക് നടന്നുകൊ ണ്ടിരിക്കുന്നു. അതിനാല്‍ തന്നെ മൗലികമായി അസ്ഥിരങ്ങളാണീ മതങ്ങളെല്ലാം. ഇന്നു നിലവിലുള്ള നിയമ വിലക്കുകളായിരിക്കില്ല  ചിലപ്പോള്‍ നാളെ കാണാന്‍ കഴിയുക.  ഉദാഹരണത്തിന്, ഒരുകാലത്ത് ഹൈന്ദവ ദര്‍ശനത്തില്‍ ആചാരമായി കണ്ടിരുന്ന സതിയെന്ന ആത്മാഹുതി  പില്‍കാലത്ത് അപ്രത്യക്ഷമായി.
Also read:https://islamonweb.net/ml/17-September-2020-489
 എന്നാല്‍ ഇതില്‍നിന്നെല്ലാം വിഭിന്നമാണ് വിശുദ്ധ മതമായ ഇസ്‌ലാമിനുള്ളത്. യഥാര്‍ത്ഥ ദിവ്യമതമായി ഇന്നും  എന്നും ഇസ്‌ലാം മാത്രമേയുള്ളൂ. ബാക്കിയുള്ളതെല്ലാം വ്യാജവും അപൂര്‍ണവുമാണ്. സ്രഷ്ടാവായ അല്ലാഹു സൃഷ്ടികളുടെ ജീവിത മാര്‍ഗമായി അംഗീകരിച്ച ഏക മാര്‍ഗമാകയാല്‍ ഇസ്‌ലാമിന്റെ എല്ലാ തലങ്ങളിലും ആ ദിവ്യത്വം പ്രകടമാണുതാനും. ഇസ്‌ലാമിന്റെ അടിത്തറ തന്നെ ദിവ്യ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും പുണ്യ പ്രവാചകരുടെ തിരുവചനങ്ങളുമാണ്. ഇവിടെയാണ് ഇസ്‌ലാമുമായി ഇതര മത പ്രസ്ഥാനങ്ങള്‍ വഴിപിരിയുന്നത്. മാനുഷികമായ വികലമായ കൈക്കടത്തലുകളില്‍ നിന്നും  ഇപ്രകാരം ഇസ്‌ലാം മുക്തിനേടുന്നു. ജീവിതത്തിന്റെ നാനാ തുറകളിലും വന്നുപെടുന്ന സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം  ഇസ്‌ലാമി ലുണ്ടായതിനാല്‍  അതിന്റെ കാലാതിവര്‍ത്തിത്തം  പരക്കെഅംഗീകരിക്കപ്പെട്ടതാണ്.  അതുകൊണ്ടു തന്നെ ഇസ്‌ലാമില്‍ പുത്തന്‍ വാദങ്ങള്‍ക്കും  പുത്തനാശയങ്ങള്‍ക്കും  സ്ഥാനമേയില്ല.

ഇസ്‌ലാമെന്ന സമഗ്ര ജീവിതമാര്‍ഗം  പണി കഴിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് ഘടകങ്ങളാല്‍  സുദൃഢമായ ഒരടിത്തറയിലാണെങ്കിലും ഇവയില്‍ ഖുര്‍ആനിനും നബിചര്യക്കുമാണ് പ്രധാന പങ്കുള്ളത്.  എന്നാലും ചില സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍ നിന്നും കാര്യങ്ങളെടുത്ത് നൂലിഴ ചീന്തി പരിശോധിച്ച്  നിയമങ്ങള്‍ ഉരുത്തിരിച്ചെടുക്കേണ്ടി വരികയും തദവസരത്തില്‍ സാത്വികരായ  പണ്ഡിതന്‍മാര്‍  ഐകകണ്‌ഠ്യേന ഒരു തീരുമാനത്തിലെത്തുകയും  ചെയ്യുമ്പോഴാണ്  ഇജ്മാഇന്ന് പ്രസക്തി കൈവരുന്നത്. മുന്‍കാലത്ത്  സംഭവിച്ച ചില കാര്യങ്ങളോട് സാമ്യമുള്ള ചില സംഭവങ്ങളുണ്ടാ വുമ്പോള്‍  പ്രസ്തുത പ്രശ്‌നത്തിന്റെ  പരിഹാരത്തിന് പ്രവാചകരോ ഖുര്‍ആനോ സ്വീകരിച്ച  നടപടികളോട്  താദാത്മ്യം പുലര്‍ത്തുന്ന നിയമങ്ങള്‍ സ്വീകരിക്കുന്നി ടത്താണ് ഖിയാസിന് സ്ഥാനമുണ്ടാകുന്നത്.
Also read: https://islamonweb.net/ml/sheikh-sabooni
ഏതായിരുന്നാലും മനുഷ്യ ജീവിതത്തിലെ നാനോന്‍മുഖ പ്രശ്‌നങ്ങളും  പരിഹാരം തേടുന്നത്  ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നുമാണെന്ന് ചുരുക്കം. നൂതനമായ പ്രശ്‌നങ്ങളായാലും  അതിസങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളായാലും  എല്ലാം ഇസ്‌ലാമിക ശരീഅത്തനുസരിച്ച് പരിഹരിക്കാവുന്ന തേയുള്ളൂ. കാലാകാലങ്ങളായി  മുസ്‌ലിംകള്‍  കൈകാര്യംചെയ്തു കൊണ്ടിരിക്കുന്ന  കാര്യങ്ങള്‍ക്ക് മുഴുവനും  ഒരു ഐക്യരൂപം  ഉണ്ടാവാനുള്ള കാരണവും ഇതുതന്നെയാണ്.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെന്നതിനാല്‍ തന്നെ അപൂര്‍ണമായ മനുഷ്യ യുക്തിക്ക് ഇസ്‌ലാമിന്റെ നിയമ സംഹിതകളുടെ നിര്‍മ്മാണത്തില്‍ അശേഷം പങ്കില്ല. ആധികാരികവും അംഗീകൃതവുമായ രേഖകളുടെ പിന്‍ബലമില്ലാതെ ഒരാള്‍ക്കും തന്റെ അഭീഷ്ടങ്ങളനുസരിച്ച് മതവിധികള്‍ മാറ്റി മറിക്കുവാനോ പുതിയവ എഴുതിച്ചേര്‍ക്കുവാനോ  ഇസ്‌ലാം  അനുവദിക്കുന്നില്ല. മേല്‍ പ്രതിപാദിക്കപ്പെട്ട  ഹദീസ് വചനത്തിന്റെ  വെളിച്ചത്തില്‍ അത്തരം  പ്രവര്‍ത്തനങ്ങള്‍ യാതൊരു വിധേനയും  അംഗീകരിക്കപ്പെടുകയില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ഭാഷ്യവും ഇതിനെ അടിവരയിടുന്ന തരത്തിലാണ്.  ഖുര്‍ആനിലൂടെ  സ്രഷ്ടാവായ  അല്ലാഹു അടിമകളെ ക്കുറിച്ച് തിരുദൂതരോട് പറയുന്നത്  കാണുക: ''ഇല്ല, താങ്കളുടെ  രക്ഷിതാവിനെത്തന്നെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ താങ്കളെ വിധികര്‍ത്താവാക്കുകയും താങ്കള്‍ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ  മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച്  അനുസരിക്കുകയും ചെയ്യുന്നതുവരെ  അവര്‍ വിശ്വാസികളാവുകയില്ല'' (നിസാഅ് 65).

എന്നാല്‍ ഇക്കാലത്ത് ഇസ്‌ലാമിനെ താറടിക്കാന്‍ ഇസ്‌ലാമിന്നകത്തുനിന്നുതന്നെ അണിയറ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ എതിരാളികള്‍ പ്രധാനമായും  ആയുധമാക്കുന്നത്  ഇങ്ങനെയുള്ള പുതു നിയമങ്ങ ളെയാണ്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ) ക്കു ശേഷം  മറ്റൊരു  പ്രവാചകന്‍ വരാനില്ലെന്ന  വിശുദ്ധ ഖുര്‍ആന്റെ  വ്യക്തമായ സൂചനയും  അറിയിപ്പുമുണ്ടായിട്ടും താന്‍ പ്രവാചകനാണെന്നു വാദിച്ചു മുന്നോട്ടുവന്ന മുസൈലിമയും മീര്‍സാ ഗുലാമുംതൊട്ട് മതപരമായി നിസ്സംശയവും നിസ്തര്‍ക്കവുമായി അറിയപ്പെട്ട  പല നിയമങ്ങളും നിലപാടുകളും കാലഹരണപ്പെട്ടെന്നും അഭിനവ ശാസ്ത്ര യുഗത്തില്‍  ശാസ്ത്ര യുക്തി ഉപയോഗിച്ച് പുതിയ തിരുത്തലുകള്‍ മതവിധികളില്‍ ഉണ്ടാക്കേണ്ടതുണ്ടെന്നു വാദിക്കുന്നവര്‍ വരെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അവരിനിയുമുണ്ടായി രിക്കുമെന്ന  വ്യക്തമായ സൂചന അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇസ്‌റായേലുകാര്‍ എഴുപത്തിരണ്ടു വിഭാഗക്കാരായി ഭിന്നിച്ചു പോയിട്ടുണ്ടെങ്കില്‍ എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി  ചേരിതിരിയുമെന്നും  അക്കൂട്ടത്തില്‍ ഞാനും അനുയായികളും  നില കൊള്ളുന്ന വിഭാഗത്തിലുള്ളവര്‍  മാത്രമേ സ്വര്‍ഗ സ്തരാവൂ  എന്നരുളിയ  നബി(സ) തന്നെയാണ് ''അവസാന കാലത്ത് നിങ്ങളോ നിങ്ങളുടെ പിതാക്കളോ ആരും തന്നെ കേട്ടിട്ടില്ലാത്ത ചില പുതു വര്‍ത്തമാനങ്ങളുമായി  നുണയന്‍മാരായ ചില ദജ്ജാ ലുകള്‍  രംഗപ്രവേശനം ചെയ്യു''മെന്നും അരുളിയത്.

ഇത്തരക്കാരെ നാമിക്കാലത്ത് സുലഭമായി കണ്ടു കൊണ്ടിരിക്കുന്നു. ഇസ്തിഗാസയുടെയും തവസ്സ്വു ലിന്റെയും പേരില്‍ അല്ലാഹുവിന്റെ സാത്വികരായ പണ്ഡിത മഹത്തുക്കളെയും ഔലിയാക്കളെയും മുശ്‌രിക്കുകളാക്കാന്‍ അവര്‍ ചങ്കൂറ്റം കാണിക്കുന്നു. മഹാനായ നബി(സ)ക്ക് ഇതര മനുഷ്യരേക്കാള്‍  യാതൊരു പ്രത്യേകതയുമില്ലെന്നും  നബി(സ) ഒരു സാധാരണ മനുഷ്യന്‍  മാത്രമാണെന്നും  ഇവര്‍ പ്രചരിപ്പിക്കുന്നു. ഹൈടെക് ക്രൈമുകളുടെ  ഇക്കാലത്ത്  സ്‌ത്രൈണതയുടെ മാനവും  ചാരിത്ര്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  അവസ്ഥ നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുമ്പോഴും 'ഇക്കാലവും ഉത്തമ നൂറ്റാണ്ടുകാരുടെ കാലവും  തമ്മില്‍ അന്തരമേതുമില്ല'ന്നു  പറഞ്ഞ് സ്ത്രീകളെ  പള്ളിയിലേക്കു കൊണ്ടുപോകാന്‍  അവര്‍ സന്നദ്ധരാകുന്നു. അങ്ങനെയങ്ങനെ ജന മനസ്സു കളില്‍ ആശയഭിന്നത സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാ ക്കാന്‍  ഇക്കൂട്ടര്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
എന്തിനധികം പറയണം, ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും 'ഗവേഷണങ്ങള്‍' നടത്തി നിയമങ്ങള്‍ ഉരുത്തിരിച്ചെടുക്കാന്‍ തങ്ങള്‍ക്കും സാധിക്കുമെന്നും തങ്ങളും മുജ്തഹിദുകളാണെന്നും  പോലും  അവര്‍ വാദിക്കുന്നു. അല്ലാഹുവിനെയും  റസൂലിനെയും  അറിവുള്ളവരെയും  അനുസരിക്കു വാന്‍ നിങ്ങള്‍ തയ്യാറാവുകയെന്ന  ആശയം ധ്വനിപ്പിക്കുന്ന  ഖുര്‍ആന്‍ വചനം അവര്‍ സൗകര്യ പൂര്‍വ്വം അവഗണിക്കുകയാണ്. അതിനാല്‍ ജീവിത വിജയത്തിനായി നാം തെരഞ്ഞെടുക്കേണ്ടത്  മഹാന്‍ മാരായ പണ്ഡിതന്‍മാരും സച്ചരിതരായ ഔലിയാ ക്കളും തെരഞ്ഞെടുത്ത പാത തന്നെയായിരിക്കണം.
(സുന്നി അഫ്കാര്‍ വാരിക, 2005, ഡിസംബര്‍: 24, സുന്നി മഹല്‍, മലപ്പുറം)


Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter