റമളാൻ ഡ്രൈവ് (ഭാഗം 27) നവൈതു
സംസാരങ്ങളാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഉണ്ടായ പ്രശ്നങ്ങളെ പരിഹരിക്കുന്നതും സംസാരങ്ങള്‍ തന്നെയാണ്. നേരം വെളുത്ത് ഉണര്‍ന്നെണീറ്റ് പുറത്ത് പോകുമ്പോള്‍, നാവിനോട് മറ്റു അവയവങ്ങള്‍ ഇങ്ങനെ പറയുമത്രെ, നീ വളരെ ശ്രദ്ധിച്ച് വേണം കാര്യങ്ങളില്‍ ഇടപെടേണ്ടതും സംസാരിക്കേണ്ടതും. നിന്റെ ഭാഗത്ത് വല്ല വീഴ്ചയും സംഭവിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക ഞങ്ങളായിരിക്കും.
ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍, അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മൌനം പാലിക്കട്ടെ എന്നതാണ് ഇസ്‍ലാമിന്റെ സംസ്കാരം. ബുദ്ധി വര്‍ദ്ധിക്കുന്തോറും സംസാരം കുറയുമെന്നും ബുദ്ധി കുറവുള്ളവരാണ് കൂടുതലായി സംസാരിക്കുക എന്നതും പൊതു തത്വമാണ്.
വിശുദ്ധ റമദാനിന്റെ കഴിഞ്ഞുപോയ ദിനങ്ങളെ നാം ഒന്ന് പരിശോധനാവിധേയമാക്കിയാല്‍, മുന്‍ മാസങ്ങളേക്കാളേറെ സംസാരം എത്രയോ കുറഞ്ഞതായി നമുക്ക് കാണാനാവുന്നില്ലേ. അതോടൊപ്പം, പരമാവധി നല്ലത് മാത്രം പറയാനും അനാവശ്യസംസാരങ്ങള്‍ കഴിയുന്നത്ര ഒഴിഞ്ഞ് നില്‍ക്കാനും നാം ശ്രമിച്ചിട്ടില്ലേ. അതിലെല്ലാമുപരി, മുമ്പ് നാം അത്തരം അധിക സംസാരങ്ങള്‍ക്കായി ചെലവഴിച്ച സമയത്തിലധികവും അല്ലാഹുവിന്റെ സംസാരമായ ഖുര്‍ആന്‍ പാരായണം ചെയ്യാനോ മറ്റു പുണ്യ കര്‍മ്മങ്ങളിലോ ചെലവഴിച്ചു എന്നതും എത്ര മഹത്തരമായ കാര്യമാണ്.
Also Read:റമളാൻ ഡ്രൈവ് (ഭാഗം 26) നവൈതു
ജീവിതത്തിലെ തുടര്‍ദിനങ്ങളിലും ഇത് പകര്‍ത്താനായാലോ. വിശുദ്ധ മാസം വിട പറയുന്ന ഈ യാമങ്ങളില്‍ നമുക്ക് അതിനായി ഒരു ഉറച്ച നവൈതു തന്നെ വെക്കാം. ഇനിയുള്ള ജീവിതത്തില്‍ സംസാരം പരമാവധി കുറക്കുമെന്ന ഉറപ്പ്. ആവശ്യമായത് മാത്രമേ ഞാന്‍ സംസാരിക്കുകയുള്ളൂ എന്ന ഉറപ്പ്. നല്ലതല്ലാതെ ഒന്നും പറയില്ലെന്ന ഒരു കരുത്ത്.
ശേഷം ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പായി നമുക്കൊരു സ്വയം വിചാരണ കൂടി നടത്താം. അന്നേദിവസം നാം എത്രമാത്രം സംസാരിച്ചുവെന്നും അവയില്‍ ആവശ്യമില്ലാത്തത് എത്രയുണ്ടായിരുന്നുവെന്നുമുള്ള ഒരു സ്വയം പരിശോധന. അടുത്ത ദിവസം അത് കുറക്കാനുള്ള ശ്രമങ്ങളും നടത്താം. പതുക്കെ, ആ സമയങ്ങളെല്ലാം നല്ല കാര്യങ്ങള്‍ക്കായി മാറ്റി വെക്കാനും നമുക്ക് ശ്രമിക്കാം.
ഇങ്ങനെ ഒരു കരുത്ത് മനസ്സിലുറപ്പിക്കാനും ശേഷം അതനുസരിച്ച് മുന്നോട്ട് പോവാനും തദനുസൃതമായി ജീവിതം ചിട്ടപ്പെടുത്താനുമായാല്‍, നാം ഈ റമദാനില്‍ ചെയ്യുന്ന നവൈതുകളിലെ ഏറ്റവും നല്ല ഒരു കരുത്തായി അത് മാറും, തീര്‍ച്ച. നാഥന്‍ തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment