ഹള്‌റമികളും കേരള മുസ്‌ലിം നവോത്ഥാനവും

കേരളത്തിലെ തീരപ്രദേശങ്ങള്‍ ദക്ഷിണ അറേബ്യയിലെ യമനുമായി നൂറ്റാണ്ടുകള്‍ പഴക്കമുളള വ്യാപരബന്ധം നിലനിര്‍ത്തിയിരുന്നുവെന്നതിന് ചരിത്രരേഖകള്‍ സാക്ഷിയാണ്. ആദ്യകാലങ്ങളിലെ ഈ വ്യപാരബന്ധം ഹള്‌റമി സാദാത്തുമാരിലൂടെ ഒരു സൂഫി-പണ്ഡിത മതകീയ പാതയായി സമീപ നൂറ്റാണ്ടുകളില്‍ രൂപാന്തരപ്പെടുകയുണ്ടായി. പ്രത്യേകിച്ചും 18ാം നൂറ്റാണ്ടിനു ശേഷം പ്രവാചക പരമ്പരയിലെ സൂഫി പണ്ഡിത വ്യക്തിത്വങ്ങള്‍  യമനിലെ ഹള്‌റമൗത്തില്‍നിന്നു വലിയ തോതില്‍ കേരളത്തിലെത്തിയതോടെയാണ് ഈ വ്യാപര പാതക്ക് മതകീയമായ പുതിയ സാംസ്‌കാരിക മാനങ്ങള്‍ വന്നുചേര്‍ന്നത്. ഈ സമൂഹങ്ങളുടെ വ്യാപനം കേരളത്തിന്റെ ഇസ്‌ലാമിക സാമൂഹിക മണ്ഡലത്തില്‍ ശക്തമായ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട്. ഹദ്‌റമി സാദാത്തുമാര്‍ കുടിയേറിയ മറ്റു പ്രദേശങ്ങളില്‍ സംഭവിച്ച പോലെ  കേരളത്തിലും അന്യസ്വാധീനങ്ങളില്‍നിന്ന് രക്ഷിച്ച് ശരിയായ സൂഫി ശാഫഈ മദ്ഹബിലേക്ക് ഇസ്‌ലാമിനെ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചു. ഇതുകൊണ്ടുതന്നെയാണ് കേരള ഇസ്‌ലാം ഹള്‌റമൗത്തുമായും ഹള്‌റമീ സാദാത്തുമാര്‍ പ്രബോധനം നിര്‍വഹിച്ച പൗരസ്ത്യ ആഫ്രിക്കന്‍ പ്രദേശങ്ങളായ സാന്‍സിബാര്‍, കോമറോസ്, ഇന്ത്യയിലെ ഗുജറാത്ത്, കൊങ്കണ്‍ തീരപ്രദേശങ്ങള്‍, ഹൈദരാബാദ്, മലായ് ഉപദ്വീപുകളിലെ മലായ, അക്കെ, ജാവ, ഇന്തോനേഷ്യ, മലേഷ്യ, തിമോര്‍ തുടങ്ങിയ പ്രേദശങ്ങളുമായും അദമ്യമായ സാമ്യത പുലര്‍ത്തുന്നത്. കേളത്തിന്റെ മുസ്‌ലിം മത നവോത്ഥാന പരിസരത്ത് വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഹള്‌റമി സാദാത്തുമാരുടെ വിവിധ മേഖലകളിലുള്ള സ്വാധീനത്തിലേക്കുളള ഒരെത്തിനോട്ടം മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

 പശ്ചാത്തലം

ചെങ്കടലിന്റെയും മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെയും ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും ദക്ഷിണ ചൈന കടലിന്റെയും ചുറ്റുഭാഗത്തുമുളള രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്ര വ്യാപാര പാതകള്‍ വന്നുചേരുന്ന സംഗമകേന്ദ്രമായിരുന്നു ഇന്ത്യന്‍ മഹാസമുദ്രം. ദക്ഷിണ അറേബ്യയില്‍നിന്ന്  ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീണ്ടുകിടക്കുന്ന ഇത്തരം കച്ചവട കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ് യമനിലെ ഹള്‌റമൗത്തിലെ മുകല്ല,  ശിഹ്ര്‍ തുടങ്ങിയ തുറമുഖങ്ങള്‍. ഇസ്‌ലാമിനു മുമ്പു തന്നെ ഈ തുറമുഖങ്ങളില്‍ നിന്നു ആഫ്രിക്കയും ഇന്ത്യ അടക്കമുളള കിഴക്കേഷ്യന്‍ രാജ്യങ്ങളുമായും വ്യാപാര സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിന്നിരുന്നു. ക്രി. 1258ല്‍ മംഗോളുകള്‍ ബഗ്ദാദ് കീഴടക്കിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ വ്യാപാര പാതയില്‍ ഉളവായ കാതലായ മാറ്റം യമനിലെ തുറമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കുകയുണ്ടായി. സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ ഇന്ത്യന്‍ ഉപഭൂഖണ്ഡം, ചൈന, മലായ് ഉപദീപ് തുടങ്ങിയ പൗരസ്ത്യ കേന്ദ്രങ്ങളുമായി പാശ്ചാത്യര്‍ നടത്തിപ്പോന്നിരുന്ന കച്ചവടം പേര്‍ഷ്യന്‍ കടലില്‍ നിന്നു ചെങ്കടലിലേക്ക് വഴിമാറിയതായിരുന്നു മംഗോള്‍ ആക്രമണത്തോടെ  സമുദ്രന്തര വ്യാപാര പാതയില്‍ ഉണ്ടായ ഏറ്റവും വലിയ ഒരു മാറ്റം. തല്‍ഫലമായി, പടിഞ്ഞാറുമായുള്ള കച്ചവടത്തില്‍ ബഗ്ദാദിനുണ്ടായിരുന്ന അപ്രമാദിത്തം നഷ്ടപ്പെടുകയും പകരം ഈജിപ്തിലെ കൈറോ, അലക്‌സാണ്ട്രിയ പോലുള്ള നഗരങ്ങള്‍ വളര്‍ന്നുവരികയും ചെയ്തു. അതോടൊപ്പം, ദക്ഷിണ അറേബ്യയിലെ യമന്‍ തീരത്തുളള ഏദന്‍, മുകല്ല, അറേബ്യയിലെ ജിദ്ദ, ഇന്ത്യയില്‍ ഗുജറാത്തിലെ കാമ്പെ, സൂറത്ത്, ബോംബെ, മലബാര്‍,  മലായ് ഉപദീപിലെ മലാക്ക, അക്കെ തുടങ്ങിയ തുറമുഖങ്ങളെയും ഈ മാറ്റം കൂടുതല്‍ ഊര്‍ജസ്വലമാക്കി (ഹോ 2006, 48). ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ വ്യാപാര പാതയെ ആശ്രയിച്ചു കൊണ്ട് വ്യാപാരികള്‍ക്ക് പുറമേ സൂഫി, പണ്ഡിതരടങ്ങിയ ഒരു പുതിയ ശ്രേണിയും യൂറോപ്പിന്റെ ഉണര്‍ച്ചയുടെ മുമ്പേ സജീവമായിത്തുടങ്ങിയിരുന്നു. പൗരസ്ത്യ ലോകത്ത് നിലനിന്നിരുന്ന ഈ കച്ചവട-സൂഫി-പണ്ഡിത ശൃംഖല (ിലംേീൃസ) ചൂണ്ടിക്കാണിച്ചു: 'യൂറോപ്പ്യന്‍ ആധിപത്യത്തിനു മുമ്പേ ഒരു പൗരസ്ത്യ 'ലോകസംവിധാനം' നിലനിന്നിരുന്നുവെന്ന് അബൂലുഗൂദ് വാദിക്കുന്നുണ്ട്'' (അബുലുഗോദ് 1989). ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സഞ്ചാര പാതകളിലായി നിലനിന്നിരുന്ന ഈ അനുകൂല സംവിധാനത്തെ വിജയകരമായി ഉപയോഗപ്പെടുത്തിയ സൂഫി പണ്ഡിത വിഭാഗമാണ് ഹള്‌റമി സാദാത്തുമാര്‍. സയ്യിദ് അഹ്മദ് ബിന്‍ ഈസ(റ) ആണ് ഹള്‌റമൗത്തിലേക്ക് വന്ന പ്രവാചക പരമ്പരയിലെ ആദ്യ വ്യക്തി (അല്‍ മശ്ഹൂര്‍ 1984; സെര്‍ജന്റ് 1957). അമവി കാലത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കു ശേഷം ബഗ്ദാദിലും ബസ്വറയിലും വൈജ്ഞാനിക മേഖലയില്‍ സേവനമര്‍പ്പിച്ചു കഴിയുകയായിരുന്ന പ്രവാചക കുടുംബത്തിലെ ഈസന്നഖീബ് (റ)ന്റെ മകനാണ്  ഹള്‌റമൗത്തിലേക്ക് കുടിയേറിയ സയ്യിദ് അഹ്മദ് ബിന്‍ ഈസ(റ). അഹമ്ദ്(റ)ന്റെ പിതാമഹന്‍ സയ്യിദ് മുഹമ്മദ് ബിന്‍ അലി അല്‍ ഉറൈദി(റ) ആണ് മദീനയില്‍ നിന്നും ബസ്വറയില്‍ വന്ന് ആദ്യം താമസമാക്കിയത്. മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാണ് സയ്യിദ് അഹ്മദ് ബിന്‍ ഈസ (റ) വിന്റെ പലായനത്തിനു പിന്നിലെന്ന് വ്യക്തമാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ അല്ല അദ്ദേഹത്തിന്റെ പലായനത്തിന് പിന്നിലെന്ന് വ്യക്തമാണ്.

കാരണം, ഇറാഖിലെ ബസ്വറയെ അപേക്ഷിച്ച് താരതമ്യേന ഫലഭൂയിഷ്ടത കുറഞ്ഞ ഹള്‌റമൗത്ത് അക്കാലത്ത് സാമ്പത്തികമായി ഉയര്‍ച്ച നല്‍കുന്ന സ്ഥലമായിരുന്നില്ല (അല്‍ ശില്ലി 1982, 123). സയ്യിദ് അഹ്മദ് ബിന്‍ ഈസയുടെ സീമന്ത പുത്രന്‍ സയ്യിദ് മുഹമ്മദ്(റ) ബസ്വറയില്‍ തന്നെ തങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് പില്‍ക്കാലത്ത് റയ്യ്, സമര്‍ഖന്ദ്, ബുഖാറ, തബരിസ്ഥാന്‍ തുടങ്ങിയ ദേശങ്ങളിലേക്ക് ഇസ്‌ലാമിക സന്ദേശവുമായി യാത്രതിരിച്ചത്. (അല്‍ മശ്ഹൂര്‍ 1984) സയ്യിദ് അഹ്മദ്(റ)ന്റെ കൂടെ യമനിലേക്കു വന്ന രണ്ടാമത്തെ പുത്രന്‍ സയ്യിദ് ഉബൈദുല്ല തങ്ങളുടെ  മകന്‍ സയ്യിദ് അലവി(റ)ന്റെ പേരമകന്‍ സയ്യിദ് അലി അല്‍ ഖസ്സാമിന്റെ കാലത്തോടെയാണ് സയ്യിദ് വംശം ഹള്‌റമൗത്തില്‍ സ്ഥിരതാമസമാക്കുന്നത്. തരീമിലെ ഖസ്സാം എന്ന പ്രദേശത്ത് 20,000 ദീനാര്‍ ചെലവഴിച്ച് സയ്യിദ് അലി(റ) നഗരം കെട്ടിപ്പടുക്കുകയും ബനീ അലവി മസ്ജിദ് നിര്‍മിക്കുകയും ചെയ്തതോടെയാണ് ഹളര്‍മൗത്ത് സയ്യിദുകളുടെ വാസകേന്ദ്രമായി മാറുന്നത്. അലി അല്‍ ഖസ്സാം(റ)ന്റെ മകന്‍ മുഹമ്മദ് എന്നവരുടെ പേരമകനായ സയ്യിദ് ഫഖീഹുല്‍ മുഖദ്ദമാണ് ശൈഖ് അബൂമദ്‌യന്‍ ശുഐബ് എന്നവരില്‍ നിന്നു ത്വരീഖത്തിന്റെ സ്ഥാനപ്പട്ടം സ്വീകരിച്ചു ഹദ്‌റമൗത്തില്‍ സൂഫിവഴികള്‍ക്ക് പ്രചാരണം നല്‍കിയത്. മൊറോക്കോയില്‍നിന്ന് അബൂമദ്‌യന്‍ തന്റെ ശിഷ്യന്‍ അബ്ദുര്‍റഹ്മാന്‍ മഖ്അദിനെ ഹളര്‍മൗത്തിലേക്ക് തദാവശ്യാര്‍ത്ഥം പറഞ്ഞയച്ചിരുന്നുവെങ്കിലും അബ്ദുറഹ്മാന്‍ മഖ്അദ് മക്കയില്‍ വച്ച് മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം പിന്നീട് അബ്ദുല്ലാഹില്‍ മഗ്‌രിബി എന്നവരാണ് സയ്യിദ് ഫഖീഹുല്‍ മുഖദ്ദമിന്റെ അടുത്തേക്ക് സൂഫി സന്ദേശവുമായി എത്തുന്നത്. അല്ലാഹുവിന്റെ വഴിയില്‍ ഇസ്‌ലാമിക പ്രബോധനത്തിനും വിജ്ഞാന സമ്പാദനത്തിനും സൂഫി മഹാന്മാരെ കണ്ട് അനുഗ്രഹം വാങ്ങുന്നതിനും അവരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതിനും വേണ്ടി ദീര്‍ഘമായ യാത്രകള്‍ ചെയ്യുന്നവരായിരുന്നു ഹള്‌റമൗത്തിലെ സയ്യിദുമാര്‍. സയ്യിദ് ഫഖീഹുല്‍ മുഖദ്ദം(റ)ന്റെ മക്കളില്‍ പലരും ഇപ്രകാരം യാത്ര പുറപ്പെട്ടിരുന്നു.

  സയ്യിദ് അബ്ദുറഹ്മാന്‍ അസ്സഖാഫ്(റ) തരീം, ശിബാം, അദ്ന്‍, ബാറൂം തുടങ്ങി യമനിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് വിദ്യ സമ്പാദിച്ച പണ്ഡിതനാണ്. സയ്യിദ് അബ്ദുറഹ്മാന്‍ അസ്സഖാഫ് (റ) ന്റെ സന്താനപരമ്പര തങ്ങളുടെ പിതാമഹന്‍മാരുടെ വഴിയില്‍ വിവിധ ദേശങ്ങളിലേക്ക് ഇസ്‌ലാമിക മാര്‍ഗത്തില്‍ കരയിലൂടെയും കടലിലൂടെയുമായി കാതങ്ങള്‍ താണ്ടിക്കടന്നു. തങ്ങള്‍ വന്നുചേര്‍ന്ന സ്ഥലങ്ങളിലെ ഇസ്‌ലാമിക സംസ്‌കാരത്തെ ശുദ്ധീകരിക്കാനും സൂഫിവഴികളിലൂടെ ജനങ്ങള്‍ക്ക് ആധ്യാത്മിക ബോധനം നല്‍കാനും സയ്യിദുമാര്‍ തയ്യാറായിട്ടുണ്ട്. ഹളര്‍മൗത്തിന്റെ വിവിധ തുറമുഖങ്ങളില്‍ നിന്നു ഇന്ത്യന്‍ മഹാസമുദ്രം വഴി നടത്തിയ ഈ തീര്‍ത്ഥാടനങ്ങളില്‍ മേല്‍ സൂചിപ്പിച്ച 'ലോക സംവിധാന'ത്തെ വിജയകരമായി ഉപയോഗപ്പെടുത്താന്‍ ഹള്‌റമി സയ്യിദുമാര്‍ക്ക് സാധിക്കുകയുണ്ടായി. ഇന്ത്യന്‍ മഹാസമുദ്ര തീരത്തുള്ള ഗുജറാത്ത്, മലബാര്‍, മലായ് തുടങ്ങിയ കേന്ദ്രങ്ങളില്‍ വിദേശ സഞ്ചാരികള്‍ വന്‍തോതില്‍ എത്തുകയും പിന്നീട് അവിടെയുള്ള ഭരണ സംവിധാനങ്ങളെയും സൈനിക-നീതിന്യായ വ്യവസ്ഥകളെയും നിയന്ത്രിക്കുന്ന വിധം ഈ വിദേശി സമൂഹങ്ങള്‍ സ്വാധീനമുള്ളവരായിത്തീരുകയും ചെയ്തു. 14ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരി  നാലായിരത്തോളം വിദേശ മുസ്‌ലിം കച്ചവടക്കാരെ സ്വീകരിച്ചിരുന്നു.  കാമ്പെ, മലബാര്‍, കോറമണ്ടല്‍  തുടങ്ങിയ വിവിധ ഇന്ത്യന്‍ പ്രദേശങ്ങളില്‍നിന്ന് പുറപ്പെട്ട ഇന്ത്യന്‍ കച്ചവട സംഘങ്ങളെ മലായ് ഉപദ്വീപുകളിലെ മലാക്ക പോലുള്ള വാണിജ്യ കേന്ദ്രങ്ങള്‍ ആവാഹിക്കുകയും കാലക്രമേണ അവര്‍ മലായിലെ ന്യായാധിപരും സമ്പന്ന കച്ചവടക്കാരുമായി മാറുകയുമുണ്ടായി. ഇങ്ങനെ വിദേശികളും അടിമകളും ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചെടുത്ത ഭരണകൂടങ്ങളില്‍ ചിലതാണ് കൈറോവിലെ മംലൂക്, ഏദനിലെ റസൂലിദുകള്‍, കാമ്പെയിലെ മുസഫ്ഫരികള്‍ തുടങ്ങിയവ.

ഇത്തരം മുസ്‌ലിം ഭരണ ശൃംഖല നിലനിന്നതു കൊണ്ടാണ് ഇബ്‌നുബത്തൂത്ത പോലുള്ള 14ാം നൂറ്റാണ്ടിലെ സഞ്ചാരികളുടെ യാത്ര സാധ്യമായത്. ഹള്‌റമി സയ്യിദുമാരും ഇത്തരത്തിലുളള ദേശാന്തരീയ കേന്ദ്രങ്ങളെ മതവൈജ്ഞാനിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയുണ്ടായി. (ഹോ 2006, 99).

ഹള്‌റമി സയ്യിദുമാര്‍ ഇന്ത്യയില്‍

ആന്‍ഡ്രെ വിങ്ക് തന്റെ 'അല്‍ ഹിന്ദ്: ദ മെയ്കിങ് ഓഫ് ദ ഇന്തോ ഇസ്‌ലാമിക് വേള്‍ഡ്' എന്ന കൃതിയില്‍ പുരാതന കാലം മുതല്‍ തന്നെ ഇന്ത്യന്‍ തീരങ്ങളില്‍ യമനീ ഹള്‌റമീ സാന്നിധ്യം വളരെക്കൂടുതല്‍ കാണുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (വിങ്ക് 1991). ഇന്ത്യന്‍ തീരങ്ങളിലേക്ക് ഹള്‌റമികളുടെ കുടിയേറ്റം ഇസ്‌ലാമികാവിര്‍ഭാവത്തിനു മുമ്പ് തുടങ്ങിയതാണെങ്കിലും പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് ഹള്‌റമൗത്തിലെ പ്രവാചക പരമ്പരയിലെ സയ്യിദുമാര്‍ കുടിയേറാന്‍ തുടങ്ങിയത്. ആദ്യകാലങ്ങളില്‍ വ്യാപാരികളായിരുന്നു ഭൂരിഭാഗമെങ്കില്‍ അവസാന നൂറ്റാണ്ടുകളില്‍ സൂഫികളും പണ്ഡിതരുമടങ്ങുന്ന സയ്യിദുമാരാണ് കൂടുതലായി കുടിയേറ്റം നടത്തിയത്. 1750കളില്‍ അഥവാ യൂറോപ്പ്യന്മാര്‍ കടലില്‍നിന്ന് കരയിലേക്ക് അധിനിവേശം വ്യാപിപ്പിക്കുന്ന 18ാം നൂറ്റാണ്ടിലെ ഹള്‌റമികള്‍ ഇന്ത്യയില്‍ വ്യക്തമായ ഒരു പ്രവാസി സമൂഹമായി രൂപപ്പെടുന്നത് (ഛൗധരി 1985). 16ാം നൂറ്റാണ്ടില്‍ ഗുജറാത്തിലും 18കളില്‍ കേരളത്തിലും അതിനുശേഷം മലായ് ഉപദ്വീപുകളിലേക്കും ഹള്‌റമി സാദാത്തുമാരുടെ വലിയതോതിലുളള വ്യാപനം നടക്കുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ അസ്സഖാഫിന്റെ അഞ്ചാം തലമുറക്കാരനായ ഗുജറാത്തിലെ അഹമ്മദാബാദില്‍ മറവുചെയ്യപ്പെട്ടു കിടക്കുന്ന സയ്യിദ് ശൈഖ് ബിന്‍ അബ്ദുല്ലാഹില്‍ ഐദറൂസ് ആണ് ഇന്ത്യയിലേക്ക് ആദ്യമായി വന്ന ഹദ്‌റമി സയ്യിദുമാരില്‍ ഒരാളെന്നതാണ് പ്രബലമായ അഭിപ്രായം (അല്‍ മശ്ഹൂര്‍ 1911, 99). 1513-ല്‍ തരീമില്‍ ജനിച്ച ശൈഖ് ബിന്‍ അബ്ദുല്ലാഹില്‍ ഐദറൂസ്  1551ലാണ് ഗുജറാത്തിലെത്തുന്നത്. അഹ്മദാബാദ്, സൂറത്ത്, മറ്റു മുസ്‌ലിം ഭരണ പ്രദേശങ്ങളായ ബീജാപൂര്‍, കൊങ്കണ്‍ തുടങ്ങിയ ഭരണകേന്ദ്രങ്ങളിലെല്ലാം ഐദറൂസ് സാദാത്തുമാര്‍  ജനപിന്തുണയും രാഷ്ട്രീയ പിന്‍ബലവുമുള്ള സംഘമായി വളര്‍ന്നുവന്നു (ഹോ 2006, 53).

ബീജാപൂര്‍ സുല്‍ത്താനായിരുന്ന ഇബ്‌റാഹീം ആദില്‍ ശായുടെ കീഴില്‍ സയ്യിദ് അഹമ്മദുല്‍ ഐദറൂസി (1899-1962)യെപ്പോലുള്ളവര്‍ ഉയര്‍ന്ന സൈനിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നു (ഖാലിദി 1997, 4-5). മുഗള്‍ ഭരണകാലത്ത് ഹാജി ഭാഗം ഹജ്ജിനു വേണ്ടി മക്കയില്‍ പോയപ്പോള്‍ തന്റെ  ഭര്‍ത്താവ് ഹുമയൂണിന്റെ മഖ്ബറയില്‍ ഖുര്‍ആന്‍ ഓതുന്നതിനു വേണ്ടി ഹദ്‌റമികളായ സയ്യിദുമാരെ കൊണ്ടുവന്നിരുന്നുവെന്ന് കാണാം (ഖാലിദി 2007, 127). ഡല്‍ഹിയിലെ ഹുമയൂണ്‍ മഖ്ബറയില്‍ കാണപ്പെടുന്ന അറബ് കി സറായ് എന്ന സ്മാരകം ഈ സാദാത്തുമാര്‍ക്ക് വേണ്ടി പണിത രാജധാനി ഇപ്പോഴും അവശേഷിക്കുന്ന തെളിവാണ്. ഹള്‌റമൗത്തില്‍നിന്ന് കേരളത്തില്‍ ആദ്യമായി എത്തിയ ഹള്‌റമി സയ്യിദ് കൊയിലാണ്ടിയിലെ സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് അല്‍ വഹ്ഥ് എന്ന വലിയ സീതിക്കോയ തങ്ങളാണെന്ന് 'കേരളത്തിലെ സയ്യിദ് കുടുംബങ്ങള്‍', 'കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍: ഉല്‍ഭവ ചരിത്രം' തുടങ്ങിയ  കൃതികളില്‍നിന്ന് മനസ്സിലാകുന്നു. ഹള്‌റമൗത്തിലെ തരീമില്‍ ഹി. 1080ല്‍ ജനിച്ച വലിയസീതിക്കോയ തങ്ങള്‍ കോഴിക്കോട്ടേക്ക് യാത്രതിരിച്ച് അവിടെ അല്‍പ്പകാലം താമസിച്ച് ഹി.

1113ലാണ്  കൊയിലാണ്ടിയിലെത്തുന്നത്. വിവിധ ത്വരീഖത്തുകളുടെ ശൈഖും ധാരാളം ശിഷ്യന്മാരുമുള്ള മഹാനവര്‍കളെ കാണാന്‍ ഹളര്‍മൗത്തില്‍ നിന്നു പോലും സന്ദര്‍ശകര്‍ വന്നിരുന്നു. ക്രി. 1703ല്‍ കേരളത്തില്‍ എത്തിയ സയ്യിദ് ഖുതുബ് അബ്ദുറഹ്മാന്‍ അല്‍ ഐദറൂസ് അവര്‍കള്‍  തന്റെ ആത്മീയ ഗുരുവര്യനായ സയ്യിദ് വലിയ സീതിക്കോയ തങ്ങളെ കാണാന്‍ കൊയിലാണ്ടിയില്‍ എത്തുകയും അവിടെ നിന്നു അനുഗ്രഹം വാങ്ങി പിന്നീട് പൊന്നാനിയില്‍ സ്ഥിര താമസമാക്കുകയും ചെയ്തു (റഹ്മത്തുല്ല 2006). പൊന്നാനിയിലെ സയ്യിദ് ഖുഥുബ് അബ്ദുറഹ്മാന്‍ അല്‍ ഐദറൂസ് തങ്ങളുടെ മഖ്ബറ സന്ദര്‍ശിക്കുന്നതിന് ഗുജറാത്തിലേക്ക് കുടിയേറിയ ഐദറൂസ് സയ്യിദുമാരുടെ പിന്‍ഗാമികള്‍ വന്നിരുന്നു (റഹ്മത്തുല്ല 2006). കാലങ്ങള്‍ക്കകം തന്നെ ഹളറമൗത്തിലെ പ്രമുഖ സയ്യിദ് കുടുംബങ്ങളായ ജിഫ്‌രി, ബാ അലവി, ബാഫഖി തുടങ്ങിയ ഖബീലകളില്‍നിന്ന് ധാരാളം പേര്‍ മലബാറിന്റെ തീരപ്രദേശങ്ങളിലേക്ക് ഒഴുകുകയുണ്ടായി. സൂഫിസത്തിന്റെയും പാണ്ഡിത്യത്തിന്റെയും നിറകുടങ്ങളായ ഹള്‌റമി സയ്യിദുമാരെ സന്ദര്‍ശിക്കുന്നതിനും അവരില്‍നിന്ന് അനുഗ്രഹവും വിജ്ഞാനവും തേടുന്നതിനും വേണ്ടി പില്‍ക്കാലത്ത് പ്രവാചക പരമ്പരയിലെ ധാരാളം പേര്‍ കേരളത്തിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഹളര്‍മൗത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കെല്ലാം പുറമെ ഇസ്‌ലാമിക പ്രബോധന വഴിയില്‍ സഞ്ചരിച്ച ഈ മഹത്തുക്കള്‍ കേരളത്തിലെ സാമൂതിരി രാജാവിന്റെയും മറ്റുമുള്ള രാഷ്ട്രീയ സാമൂഹിക മത സാഹചര്യങ്ങളില്‍ കൂടി ആകൃഷ്ടരായത് കൊണ്ടാകാം ഈ രീതിയിലുള്ള ശക്തമായ കുടിയേറ്റം 18ാം നൂറ്റാണ്ടിനു ശേഷം കേരളത്തിലേക്ക് നടത്തിയത് (പി.കെ.എം 2010).

ഹള്‌റമി സാദാത്തുമാര്‍ എത്തുന്നതിനു മുമ്പേ ഉത്തരേന്ത്യയിലൂടെ വന്ന ബുഖാരി സാദാത്തുമാരുടെ സാന്നിധ്യവും കേരളത്തിലുണ്ടായിരുന്നു. മധ്യേഷ്യയില്‍നിന്നുള്ള മുസ്‌ലിം ഭരണാധികാരികളുടെ സാമ്രാജ്യത്വ വ്യാപനത്തോട് ചേര്‍ന്ന് ഉത്തരേന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. അഞ്ഞൂറോളം ബുഖാരി സൂഫി സയ്യിദുമാര്‍ തിമൂറിനെ അനുഗമിക്കുകയും അവരുടെ പിന്‍ഗാമികള്‍ കൊട്ടാരത്തില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിരുന്നുവെന്ന് റിച്ചാര്‍ഡ് ഈറ്റന്റെ 'ദ സൂഫീസ് ഓഫ് ബീജാപൂര്‍' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഈറ്റണ്‍ 1978). കേരളത്തില്‍ ബുഖാരി കുടുംബത്തിന്റെ ശ്രേണി ആരംഭിക്കുന്നത് ഉത്തരകേരളത്തിലെ പ്രശസ്ത മുസ്‌ലിം കേന്ദ്രമായ വളപട്ടണത്ത് ഹി. 928/ ക്രി. 1521ല്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ എത്തിച്ചേര്‍ന്നതോടെയാണ് (കൊന്നാര് 2004, 59). ബുഖാരികള്‍ക്കു പുറമെ ഐദറൂസ്, ജിഫ്‌രി, ശിഹാബുദ്ദീന്‍, മൗലദ്ദവീല, ബാഫഖീഹ്, ബാ അലവി, ജമലുല്ലൈല്‍, അഹ്ദല്‍, ഐദീദ്, വഹ്ത്ത്, ബാ ഹസന്‍, ഖരീദ്, അല്‍ ഹദ്ദാദ്, തുടങ്ങി 40ഓളം പ്രവാചക കുടുംബങ്ങള്‍ കേരളത്തില്‍ വന്നിട്ടുള്ളതായി (കൊന്നാര് 2004) നമുക്ക് കാണാന്‍ സാധിക്കും.

ഇസ്‌ലാമിന്റെ ജനകീയ വല്‍ക്കരണം

കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക സൂഫി മണ്ഡലത്തിലേക്ക് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച് അവയെ സജീവമാക്കി നിര്‍ത്തുന്നതില്‍ ഹള്‌റമി സയ്യിദുമാരുടെ പങ്ക് നിസ്തുലമാണ്. ദര്‍സ് പഠനത്തിലും ഗ്രന്ഥരചനയിലും മുഴുകിയിരുന്ന ഇസ്‌ലാമിനെ കേരളത്തില്‍ ജനകീയവല്‍ക്കരിച്ചതില്‍ സയ്യിദ് വംശം അതുല്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പൊന്നാനിയെയും കോഴിക്കോടിനെയും മുസ്‌ലിം നഗരങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിലും അതിനു ജനകീയ പിന്തുണ കെട്ടിപ്പടുക്കുന്നതിലും സയ്യിദുമാര്‍ വഹിച്ച ഈ സാമൂഹിക പങ്ക് ദര്‍ശിക്കാവുന്നതാണ്. ഹള്‌റമൗത്തില്‍ നിന്ന് കോഴിക്കോട്ട് കപ്പലിറങ്ങിയ സയ്യിദ് ശൈഖ് ജിഫ്രി (റ)വിനും പൊന്നാനിയില്‍ ഇറങ്ങിയ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഐദറൂസി(റ)വിനും പൊതുജനസമക്ഷം ലഭിച്ച സ്വീകാര്യത ഇതിനു തെളിവാണ്. ജനങ്ങളുടെ ആത്മികവും ഭൗതികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു സംതൃപ്തരായി മടങ്ങുന്ന ജനങ്ങള്‍ കൂടുതല്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാവുക മാത്രമല്ല, അവരിലൂടെ ഇസ്‌ലാം കൂടുതല്‍ ജനകീയവല്‍ക്കരിക്കപ്പെടുകയുമുണ്ടായി (മുത്തുക്കോയ തങ്ങള്‍ 2006).

വൈജ്ഞാനിക രംഗത്ത് സയ്യിദുമാര്‍

കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തേക്ക് ഹള്‌റമി സാദാത്തുമാര്‍ നടത്തിയ സംഭാവനകള്‍ അനവധിയാണ്.  വിവിധ ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ പുതിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിജ്ഞാന സമ്പാദനത്തിനായി ദീര്‍ഘമായ യാത്രകള്‍ നടത്തുകയും ജീവിതം മുഴുക്കെ അദ്ധ്യാപന  മേഖലയില്‍ മുഴുകുകയും ചെയ്തവരായിരുന്നു സയ്യിദുമാരില്‍ ഭൂരിഭാഗം പേരും.     ഇസ്‌ലാമിക കര്‍മശാസ്ത്രം, സൂഫിസം, തഫ്‌സീര്‍, ഹദീസ് ഗോളശാസ്ത്രം, അന്‍സാബ് തുടങ്ങിയ മേഖലകളില്‍ സയ്യിദുമാര്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. വെളിയങ്കോട് താമസിച്ചിരുന്ന സയ്യിദ് ശൈഖ് അഹ്മദ് ബിന്‍ ഹസന്‍ ഫക്‌റുല്‍ വുജൂദ് എന്നിവരുടെ തസ്വവ്വുഫിലെ കൃതി റഫീഉല്‍ ഖദ്ര്‍,  മുണ്ടുപറമ്പ് മറവിട്ടു കിടക്കുന്ന സയ്യിദ് മുഹമ്മദ് ആറ്റക്കോയ് തങ്ങളുടെ (മ. ഹി. 1375)ടെ  കൃതി കിതാബു സില്‍സിലത്തിസ്സാദത്തില്‍ അലവിയ്യ, ഖസീദത്തുന്‍ ഫിത്തവസ്സുലി ബി ആബാഇഹിസ്സാദാത്തില്‍ കിറാം, ഖസീദത്തുല്‍ മുനാജാത്ത്, സയ്യിദ് അഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ ലവാമിഉല്‍ അന്‍വാര്‍, ജാമിഉല്‍ ഫവാഇദ് തുടങ്ങിയ പദ്യ-കൃതികളും, സമസ്തയുടെ അധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ഐദറൂസ് തങ്ങളുടെ താരീഖുല്‍ അറബ് വല്‍ അറബിയ്യ, മിന്‍ നവാബിഇ ഉലമാഇ മലബാര്‍, ശൈഖ് ജിഫ്‌രിയുടെ അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്‌രിയ്യ ഫിര്‍റദ്ദി അലല്ലലാലാത്തിന്‍ നജ്ദിയ്യ, അല്‍ കവാകിബു ദുര്‍രിയ്യ തുടങ്ങിയ കൃതികളും മമ്പുറം തങ്ങന്മാരുടെ സൈഫുല്‍ ബത്താര്‍, ഉദ്ദത്തുല്‍ ഉമറാ തുടങ്ങിയവയും ഇവയില്‍ ചിലതാണ്.  കേരളത്തിലെ ബുഖാരി സാദാത്തുമാരില്‍ അധിക പേരും വിവിധ ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മഥാലിഉല്‍ ഹുദ, അല്‍ ബുന്ദുഖ അലാ അഹ്‌ലി സൈഇ വസ്സന്‍ദഖ, ആദാബുല്‍ അക്ല്‍ തുടങ്ങിയ കൃതികളും പാനൂര്‍ തങ്ങളുടെ സ്വഫ്‌വത്തുല്‍ കലാം, അല്‍ മന്‍ഥിഖ് ഫീ ശറഹിത്തഹ്ദീബ്, അല്‍ മദാരിജ് അലാ ഹാമിശിത്തഫാസീര്‍, നുകാത്തുന്‍ മിന്‍ താരീഖില്‍ ഇസ്‌ലാം, അദബുല്‍ മുസ്‌ലിം തുടങ്ങിയവയും വളപട്ടണത്തെ ഹാമിദുല്‍ ബുഖാരി തങ്ങളുടെ നബി കീര്‍ത്തനമായ ഖസീദത്തുസ്സയ്യിദിയ്യ എന്ന കൃതിയും ചില ഉദാഹരണങ്ങളാണ്.

തസ്വവ്വുഫ് ആധ്യാത്മിക മേഖലയില്‍ കൂടുതല്‍ കൃതികള്‍ കാണാനാകുന്നത് സാദാത്തുമാരുടെ സൂഫിസത്തിലുള്ള അവഗാഹത്തിനുള്ള നിദര്‍ശനം കൂടിയാണ്. 19ാം നൂറ്റാണ്ടിലെ മലബാര്‍ സൃഷ്ടിച്ച സൂഫി-വൈജ്ഞാനിക-രാഷ്ട്രീയ മണ്ഡലത്തിലെ പ്രതിഭയായിരുന്ന മമ്പുറം സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങളെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. പിതാവില്‍ നിന്നും പിതാവിന്റെ സന്തതസഹചാരി ഖുസയ്യ് ഹാജിയില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മഹാനവര്‍കള്‍ വിവിധ ഇസ്‌ലാമിക വിജ്ഞാന ശാഖകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അസാസുല്‍ ഇസ്‌ലാം എന്ന കൃതി രചിച്ചിട്ടുള്ളത്. മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്തിരുന്ന ജന്മികള്‍ക്കുമെതിരേ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ഉദ്ദത്തുല്‍ ഉമറാ എന്ന വിഖ്യാത കൃതിക്ക് പുറമെ തസ്വവ്വുഫിലും അലവി ത്വരീഖത്തിലും മറ്റു ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും മഹാനവര്‍കള്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. ഹുലലുല്‍ ഇന്‍സാന്‍ ലി തസ്‌യീനില്‍ ഇന്‍സാന്‍, അല്‍ ഫുയൂളാത്തുല്‍ ഇലാഹിയ്യ വല്‍ അന്‍വാറുന്നബവിയ്യ, അദ്ദുര്‍റുസ്സമീന്‍ ലില്‍ഗാഫിലിദ്ദകിയ്യില്‍ ഫഥീന്‍, ഇളാഹത്തുല്‍ അസ്‌റാരില്‍ അലവിയ്യ വ മനാഹിജിസ്സാദല്‍ അലവിയ്യ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ സൂഫി പാണ്ഡിത്യത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു.

മലബാറില്‍നിന്ന് നാടുകടത്തിയത്തിന് ശേഷം ഹറമിലെ പണ്ഡിതന്മാരായ സയ്യിദ് സൈനി ദഹ്‌ലാന്‍, സയ്യിദ് അലവി അല്‍ മശ്ഹൂര്‍ തുടങ്ങിയ പണ്ഡിത മഹത്തുക്കളുമായും ജമാലുദ്ദീന്‍ അഫ്ഗാനി, തുര്‍ക്കി ഖലീഫ  സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തുടങ്ങിയ രാഷ്ട്രീയ വ്യക്തിത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട് (ബാങ്ങ് 2003). തുടര്‍ന്ന് ഹറമില്‍ വര്‍ഷങ്ങളോളം പണ്ഡിതനായി കഴിഞ്ഞുകൂടുകയും ഈജിപ്തിലെ അല്‍ അസ്ഹര്‍ പോലുളള വൈജ്ഞാനിക സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഹള്‌റമികളും സൂഫിസവും കേരളത്തില്‍ 17ാം നൂറ്റാണ്ടിനു ശേഷമുള്ള കേരള ഇസ്‌ലാമിക മണ്ഡലത്തെ തസ്വവ്വുഫുമായി അടുപ്പിക്കുകയും സൂഫിരംഗം സജീവമാക്കി നിര്‍ത്തുകയും ചെയ്തതാണ് ഹള്‌റമികളുടെ മറ്റൊരു സംഭാവന. ഹള്‌റമി സാദാത്തുമാരുടെ വരവോടെ കേരളത്തില്‍ അലവിയ്യ ത്വരീഖത്തിനു കാര്യമായ വേരോട്ടമുണ്ടായിട്ടുണ്ട്. സയ്യിദ് ശൈഖ് ജിഫ്‌രി, മമ്പുറം സയ്യിദ് അലവി തങ്ങള്‍ തുടങ്ങിയവര്‍ അലവിയ്യ ത്വരീഖത്തിനു നേതൃത്വം നല്‍കുകയും അങ്ങനെ ധാരാളം പേര്‍ ഈ സൂഫി സരണിയിലേക്ക് ആകൃഷ്ടരായി വരികയും ചെയ്തു.  ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതലേ സൂഫി സ്വാധീനത്തോടെയാണ് കേരളം സഞ്ചരിച്ചിരുന്നുവെന്നത് വ്യക്തമാണ്. ഖാദിരീ ത്വരീഖത്ത് വ്യാപിച്ചുകൊണ്ടിരുന്ന ആദ്യകാലത്തുതന്നെ ശൈഖ് ഫരീദുദ്ദീന്‍  ബിന്‍ അബ്ദില്‍ ഖാദിര്‍ ഖുറാസാനി എന്നൊരാള്‍ കേരളത്തില്‍ വന്ന് ഈ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി സൂചനയുണ്ട് (രണ്ടത്താണി, 137). നാന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് 1607ല്‍ വിരചിതമായ മുഹ്‌യിദ്ദീന്‍ മാല ഇത്തരുണത്തില്‍ കേരള ഇസ്‌ലാമിലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേയുളള സൂഫി സ്വാധീനത്തെ വിളിച്ചറിയിക്കുന്നുണ്ട്. രിഫാഈ റാത്തീബ് മാലകളും 1494-ല്‍ വളപട്ടണത്തെത്തിയ ജലാലുദ്ദീന്‍ ബുഖാരിയുടെ മാലകളും കേരളത്തില്‍ ഹള്‌റമി സാദാത്തുമാര്‍ വരുന്നതിനു മുമ്പ് വിരചിതമായിട്ടുള്ള അദ്കിയ പോലുള്ള ഗ്രന്ഥങ്ങളും സൂഫിസത്തിന്റെ കാലങ്ങളായുള്ള സാന്നിധ്യത്തെ സൂചിപ്പിക്കുന്നു (കുഞ്ഞു 1995, 26).  ഹള്‌റമി സയ്യിദുമാര്‍ വരുന്നതിനു മുമ്പേ ശൈഖ് ശംസുദ്ദീന്‍ മുഹമ്മദ് ബിന് അലാഉദ്ദീന്‍ ഹിസിയ്യ്(റ) തങ്ങളുടെ മഖ്ബറയും പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരുന്നു.

ശൈഖവര്‍കളോടുള്ള ബഹുമാനം കാരണം മമ്പുറം തങ്ങള്‍ അവിടെ സിയാറത്തിന് വന്നിരുന്നത് തന്റെ ചെരുപ്പ് വളരെ അകലെതന്നെ അഴിച്ചു വച്ച് നഗ്നപാദനായിട്ടായിരുന്നു. ഹള്‌റമൗത്തില്‍ നിന്നുവന്ന സാദാത്തുമാരില്‍ അധിക പേരും സൂഫികളും സൂഫി ത്വരീഖത്തുകളുടെ പ്രചാരകരുമായിരുന്നു. സയ്യിദ് ജലാലുദ്ദീന്‍ വഹ്ത് തങ്ങള്‍ മുതല്‍ പില്‍ക്കാലത്ത് വന്ന അനേകം പ്രമുഖര്‍ വരെ ആധ്യാത്മിക ജ്ഞാനം കരഗതമാക്കിയാണ് കേരളത്തിലേക്കും മറ്റും യാത്രയായത്. അവരില്‍ പലരും സൂഫി മേഖലയില്‍ അത്യുന്നതങ്ങള്‍ കീഴടക്കിയവരുമായിരുന്നു. ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ശൈഖ് ജിഫ്‌രി, സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് അല്‍ വഹ്ത് എന്ന വലിയ സീതിക്കോയ തങ്ങള്‍, സയ്യിദുല്‍ ഖുഥുബ് അബ്ദുറഹ്മാന്‍ അല്‍ ഐദറൂസ് തങ്ങള്‍, സയ്യിദ് ഖുഥുബ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയവര്‍ സൂഫി  മേഖയിലെ ഉന്നത സ്ഥാനീയരില്‍ ചിലരാണ്. തന്റെ പിതാവിന്റെ അധികാരങ്ങളെല്ലാം വെടിഞ്ഞ് അച്ചില്‍നിന്ന് മലബാറിലേക്ക് യാത്രതിരിച്ച സയ്യിദ് ഖുഥുബ് ജമലുല്ലൈലി തങ്ങള്‍ ഖാദിരിയ്യ, നബഖാതിയ്യ, നഖ്ശബന്ദിയ്യ, സുഹ്‌റവര്‍ദിയ്യ, ചിശ്തിയ്യ ത്വരീഖത്തുകളിലെ ശൈഖായിരുന്നു.

സയ്യിദുമാരില്‍ പലരും സൂഫി മേഖലയില്‍ പരസ്പരം ഗുരു-ശിഷ്യ, ശൈഖ്-മുരീദ് ബന്ധങ്ങളും സൂക്ഷിച്ചിരുന്നു. സയ്യിദ് ജലാലുദ്ധീന്‍ മുഹമ്മദ് അല്‍ വഹ്ത് തങ്ങളെ സന്ദര്‍ശിക്കുവാന്‍ ശൈഖ് ജിഫ്‌രി തങ്ങളെയും സയ്യിദ് ഖുഥുബ് അബ്ദുല്‍ റഹ്മാന്‍ ഐദറൂസ് തങ്ങളെയും പോലുള്ളവര്‍ വന്നിരുന്നു (കൊന്നാര് 2004; റഹ്മത്തുല്ല 2010). അത് പോലെ  മമ്പുറം തങ്ങളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു ശിഹാബുദ്ധീന്‍ ഖബീലയിലെ സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങളുടെ മകന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍, മറ്റു ഖബീലകളിലെ സയ്യിദ് അബ്ദുറഹ്മാന്‍ അഹ്ദല്‍, സയ്യിദ് അലിയ്യുല്‍ ഖദീരി, സയ്യിദ് ഹുസൈന്‍ ജിഫ്‌രി തുടങ്ങിയ പ്രമുഖ സാദാത്തുമാര്‍ തന്നെയുണ്ടായിരുന്നു. സയ്യിദ് ഫള്ല്‍ തങ്ങളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച പ്രമുഖ വ്യക്തിയാണ് പാണക്കാട് സയ്യിദുമാരുടെ പിതാമഹനും സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തുകയും ചെയ്ത സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. കേരളത്തിലെ സയ്യിദുമാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഇത്തരം ശൈഖ്, മുരീദ് ബന്ധങ്ങള്‍ ഇനിയും കൂടുതല്‍ പഠനങ്ങളിലൂടെ ഉള്‍തിരിച്ചെടുക്കേണ്ടതുണ്ട്. തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ അത്യുന്നതങ്ങള്‍ കീഴടക്കിയിരുന്ന ഈ മഹത്തുക്കള്‍ വഴി പല അല്‍ഭുത സംഭവങ്ങളും മാറാ രോഗങ്ങളും സുഖപ്പെടുകയുണ്ടായി. സാദാത്തുമാരുടെ ഇത്തരം കറാമത്തുകളും മറ്റു അല്‍ഭുത സംഭവങ്ങളും ഇസ്‌ലാമിക പ്രബോധന രംഗത്ത് ശക്തമായ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ശൈഖ് സയ്യിദ് ഖുഥ്ബ് ജമലുല്ലൈലി തങ്ങള്‍ തന്റെ മുസ്വല്ലയില്‍ കടലിലൂടെ ഒഴുകിവന്നത് കണ്ട കടലുണ്ടിയിലെ ജനത അദ്ദേഹത്തെ സ്വീകരിക്കുകയും അവിടെത്തന്നെ താമസമാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയുണ്ടായി. മാറാരോഗങ്ങള്‍ അദ്ദേഹം മുഖേന സുഖപ്പെടുകയും വാക്കുകള്‍ അക്ഷരംപ്രതി പുലരുകയും ചെയ്യുന്നത് കണ്ട ഒട്ടനേകം ജനത അദ്ദേഹത്തിലൂടെ ഇസ്‌ലാമിലേക്ക് കടന്നു വരികയുണ്ടായി. മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇമാം ഖാളി ജമാലുദ്ദീന്‍ മഖ്ദൂമിയുടെ പിറകെ ജുമുഅ നിസ്‌കരിക്കുന്നതിനിടയില്‍ കൈയഴിച്ചു മറ്റൊരു ഭാഗത്ത് പോയി ഒറ്റക്ക് ളുഹ്ര്‍ നിസ്‌കരിക്കുകയും അദ്ദേഹം നിസ്‌കാരത്തില്‍ ആലോചിച്ച കാര്യങ്ങള്‍ പോലും പറയുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വീകാര്യതയും വിശ്വാസവും വര്‍ധിക്കുകയുണ്ടായി (മോയിന്‍ ആന്റ്  മഹ്മൂദ് 2009, 73). ഇത്തരം അല്‍ഭുത സംഭവങ്ങളിലൂടെ ഉദ്ഭൂതമായ അമാനുഷിക പ്രഭാവമാണ് സാദാത്തുമാരുടെ നേതൃത്വത്തിന് പലപ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ അംഗീകാരം നല്‍കാന്‍ ഹേതുകമായത്.

പ്രവാചക പരമ്പരയിലൂടെ വന്നവരെന്ന നിലയില്‍ സയ്യിദ് കുടുംബത്തിന് കല്‍പ്പിച്ചു നല്‍കുന്ന മഹത്വത്തിന് പുറമെ, ഇത്തരം അല്‍ഭുത സംഭവങ്ങളിലൂടെ നേടിയെടുത്ത സ്വീകാര്യത കേരള മുസ്‌ലിംകളെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഏകോപിച്ചു നിര്‍ത്തുകയുണ്ടായി. സയ്യിദുമാര്‍ അഹ്വാനം ചെയ്താല്‍ അനുസരിക്കാന്‍ തയ്യാറാകുന്ന ധനികരും ഉമറാക്കളും ഒപ്പം സാദാത്തിനെ വിലകല്‍പ്പിക്കുന്ന ജനതയുമാണ് കേരളത്തെ സാമുദായിക രംഗത്ത് ഏകോപിപ്പിച്ചു നിര്‍ത്തിയിരുന്നത്. ഉത്തരേന്ത്യയില്‍ കാണാത്ത രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളില്‍ സമുദായത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ സാദാത്തുമാരുടെ പങ്ക് അതുകൊണ്ടൊക്കെ തന്നെ നിസ്തുലമാണ്.

ഹള്‌റമികള്‍ സൃഷ്ടിച്ച നവോത്ഥാനം

കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തെ ശീഈ, അന്യസ്വാധീനങ്ങളില്‍ നിന്ന് മോചിപ്പിച്ച് ഇസ്‌ലാമിനെ അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ നവോത്ഥാന നായകരാണ് ഹള്‌റമീ സാദാത്തുമാര്‍. പേര്‍ഷ്യ വഴി ഉത്തരേന്ത്യയിലേക്കും പിന്നീട് കേരളത്തിലേക്കും വന്നുചേര്‍ന്ന ശീഈ ഇസ്‌ലാമിക ആശയങ്ങളെ പ്രതിരോധിച്ചു തുടച്ചുനീക്കുകയും തദ്വാരാ ശരിയായ സൂഫി പാതകളിലേക്ക് ജനങ്ങളെ നയിക്കുകയും ചെയ്യുകയായിരുന്നു മമ്പുറം തങ്ങളെപ്പോലുള്ളവര്‍ ചെയ്തത്. ശിഈ ആചാരങ്ങളുടെ പ്രയോക്താക്കളായിരുന്ന കൊണ്ടോട്ടി തങ്ങന്മാരുടെ ആശയങ്ങളെ ഫത്‌വകളിലൂടെ പ്രതിരോധിക്കുകയും ശരിയായ മാര്‍ഗത്തിലേക്ക് ജനങ്ങളെ വഴിനടത്താനുമായിരുന്നു മമ്പുറം തങ്ങള്‍ ശ്രമിച്ചത്. തങ്ങളുടെ പുത്രന്‍ സയ്യിദ് ഫള്ല്‍ തങ്ങളും സാമൂഹിക, മതകീയ അരാചകത്വങ്ങളെ ഇല്ലാതാക്കുവാന്‍ രംഗത്തു വരികയുണ്ടായി. ജന്മിമാരുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ട കര്‍ഷക തൊഴിലാളികള്‍ക്ക് തങ്ങളുടെ ആത്മാഭിമാനത്തെക്കുറിച്ച് മമ്പുറം തങ്ങന്‍മാര്‍ ബോധം സൃഷ്ടിച്ചു നല്‍കിയത് തുടര്‍ച്ചയായ സാമൂഹിക നവോത്ഥാന പ്രക്രിയയിലൂടെയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ  പോരാട്ടങ്ങളില്‍ മാത്രം മമ്പുറം തങ്ങന്മാരെ ഒതുക്കുന്ന നവീന പഠനങ്ങള്‍ പലപ്പോഴും മതകീയ സാമൂഹിക രംഗത്ത് അവര്‍ കൊണ്ടുവന്ന നവോത്ഥാന സംരംഭങ്ങള്‍ ദര്‍ശിക്കാപ്പെടാതെ പോകുന്നു. കേരള ഇസ്‌ലാമിക നവോത്ഥാനത്തെ വക്കം മൗലവി മുതല്‍ കാണാന്‍ ശ്രമിക്കുന്ന 'നവീകരണ ഗവേഷകരി'ലൂടെയാണ് ഇത്തരം പഠനങ്ങള്‍ പലപ്പോഴും ഈ രീതിയില്‍ വക്രീകരിക്കപ്പെട്ടു പോയത്. തീരദേശ മേഖലകളില്‍ നിന്ന് ഉള്‍നാടുകളിലേക്ക് ഇസ്‌ലാമിനെ വ്യാപിപ്പിക്കുന്നതില്‍ മമ്പുറം തങ്ങളെപ്പോലുള്ള ഹള്‌റമി സാദാത്തുമാരുടെ പങ്ക് ഇവിടെ പരാമര്&

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter