ഉവൈസുല്‍ ഖറനി, പ്രവാചകരെ കാണാനാവാത്ത അനുരാഗി
- എം.എച്ച്. പുതുപ്പറമ്പ്
- Oct 6, 2022 - 21:38
- Updated: Oct 6, 2022 - 21:41
പ്രവാചകര്‍ ഒരിക്കല്‍ അനുയായികളോട് ഇങ്ങനെ പറഞ്ഞു, യമനില്‍ നിന്ന് വരുന്ന സംഘത്തോടൊപ്പം ഉവൈസുബ്നുആമിര് എന്ന ഒരാള്‍ വരും. മുറാദ്-ഖറന് ഗോത്രക്കാരനായിരിക്കും അയാള്‍. അദ്ദേഹത്തിന് വെള്ളപ്പാണ്ടുണ്ടായിരുന്നു, ശേഷം അതെല്ലാം സുഖമായി ഒരു ദിര്‍ഹമിന്റെ അത്രയും മാത്രം ബാക്കിയുണ്ട്. ഉമ്മയോട് വളരെ നല്ല നിലയില്‍ പെരുമാറുന്നവനാണ് അയാള്‍. അല്ലാഹുവിനെ സത്യം ചെയ്ത് അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ അല്ലാഹു അത് സാധിപ്പിച്ചു കൊടുക്കുക തന്നെ ചെയ്യും. (മുസ്ലിം)
ഇത് കേട്ട സ്വഹാബികളെല്ലാം ഉവൈസിന്റെ ആഗമനം പ്രതീക്ഷിക്കാറുണ്ടായിരുന്നു. പ്രവാചകരുടെയും ഒന്നാം ഖലീഫയുടെയും കാലം കഴിഞ്ഞ് ഉമര്‍(റ) നാട് ഭരിക്കുന്ന കാലം. യമനില്‍നിന്ന് വരുന്ന സംഘത്തോടൊക്കെ അദ്ദേഹം, ഉവൈസ് എന്ന ഒരാള്‍ കൂട്ടത്തിലുണ്ടോഎന്ന് ചോദിക്കാറുണ്ടായിരുന്നു. അവസാനം ഒരു സംഘത്തില്‍ ഉവൈസ് എത്തി. ഉമര്‍(റ) അദ്ദേഹത്തോട്, നബി തങ്ങള്‍ അടയാളങ്ങള്‍ ഓരോന്നായി ചോദിച്ചുകൊണ്ടേയിരുന്നു. എല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തോട് പാപമോചനത്തിന് ദുആ ചെയ്യാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അങ്ങനെ ദുആ ചെയ്യുകയും ചെയ്തു.
യമനിലായിരുന്നു ഉവൈസ് ജീവിച്ചിരുന്നത്. അറേബ്യയില്‍നിന്ന് സംഘങ്ങളില്‍നിന്നാണ് അദ്ദേഹം പ്രാവചകരെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും കേട്ടറിഞ്ഞത്. കേട്ട വിവരങ്ങളനുസരിച്ച് അദ്ദേഹത്തിന് പ്രവാചകരെ വല്ലാതെ ഇഷ്ടമായി, അത് വര്‍ദ്ധിച്ച് അനുരാഗത്തിന്റെ എല്ലാ സീമകളും കടന്നു. എങ്ങനെയെങ്കിലും ഒന്ന് മദീനയിലെത്തി ആ പൂമുഖം കാണണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. പക്ഷേ, വൃദ്ധയായ ഉമ്മ സമ്മതിക്കാത്തതിനാല്‍ ആ ആഗ്രഹം സഫലമായില്ല. എങ്കിലും ഉവൈസിന്റെ മനസ്സില്‍ സദാ പ്രവാചകരെ കുറിച്ചുള്ള ചിന്തകളും വിചാരങ്ങളും തന്നെയായിരുന്നു.
Read More: റബീഅ് രണ്ട് , സവാദ്(റ) ആവശ്യപ്പെട്ട പ്രതികാരം
അവസാനം പ്രവാചകര്‍(സ്വ) പ്രവചിച്ചത് പോലെ, അദ്ദേഹം മദീനയിലെത്തി. പക്ഷേ, അപ്പോഴേക്കും തന്റെ അനുരാഗ ഭാജനം ഈ ലോകത്തോട് വിട പറഞ്ഞ് പോയിരുന്നു. എങ്കിലും ആ പാദങ്ങള്‍ പതിഞ്ഞ മണ്ണും അവിടത്തെ കണ്‍കുളുര്‍ക്കെ കണ്ട ആ നാടും കാണാനാവുമല്ലോ എന്നതായിരുന്നു ഉവൈസ്(റ)ന്റെ ചിന്ത.
പ്രവാചകസ്നേഹമായിരുന്നു അവരുടെയെല്ലാം ഏറ്റവും വലിയ കൈമുതല്‍. അതായിരുന്നു അവരുടെയെല്ലാം മഹത്വത്തിന്റെ നിദാനവും. നമുക്കും, ശ്രമിക്കാം, ആ ഹബീബിനെ പ്രണയിക്കാന്‍. നാഥന് തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment