മുസ്‌ലിം വിരുദ്ധതക്കെതിരെ പ്രതികരണവുമായി കനേഡിയന്‍ മുസ്‌ലിംകള്‍

 

കനേഡിയയിലെ മുസ്‌ലിം ദേശീയ കൗണ്‍സിലാണ് ടൊറോന്റോയിലെ ഒത്തോവയില്‍ നടന്ന മുസ്‌ലിം വിരുദ്ധ അക്രമണത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്.
മുസ്‌ലിംകളെയും മുസ്‌ലിം സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള  അക്രമങ്ങള്‍ക്കെതിരെ നീതി ലഭിക്കാനായി നിയമപാലകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ് കനേഡിയയിലെ മുസ്‌ലിം ദേശീയ കൗണ്‍സില്‍.
കഴിഞ്ഞ ദിവസങ്ങളിലായി മുസ്‌ലിം വിരുദ്ധ കാമ്പയിനുകളില്‍ നിന്ന് ടൊറോന്റോയിലെ ഇമാമായ ഇബ്രാഹിം ഹിന്ദിക്ക് അക്രമ ഭീഷണി ഉണ്ടായിരുന്നു. ഒത്തോവയിലെ രണ്ട് മുസ്‌ലിം സ്ഥാപനങ്ങള്‍ നശിപ്പിക്കാനും അക്രമികള്‍ പദ്ധതിയിട്ടിരുന്നു.കഴിഞ്ഞ വാരാന്ത്യത്തില്‍ ഒത്തോവയിലെ മുസ് ലിം അസോസിയഷന്റെ സെന്റര്‍ അക്രമകാരികള്‍ തകര്‍ത്തിരുന്നു. ഇത്തരം ഭീഷണികളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതിക്ഷയിലാണ് കാനഡയിലെ മുസ്‌ലിംകള്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter