മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മരിക്കപ്പെടുന്നു

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയും കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രവുമായിരുന്നു മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്. 2005 നവംബര്‍ 23 ന് അദ്ദേഹം അന്തരിച്ചിട്ട് 60 വര്‍ഷം തികയുന്നു. സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ജീവിതം രാജ്യത്തിനും മതനിരപേക്ഷതക്കും വേണ്ടിയുള്ള ബലിദാനമായിരുന്നു. 1898 ല്‍ കൊടുങ്ങല്ലൂരിലായിരുന്നു ജനനം. കോഴിക്കോട് ബാസല്‍ മിഷന്‍ കോളേജില്‍നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം ജനിച്ചു. 1920-കളിൽ  ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച്  കോഴിക്കോട്ടേക്ക് മടങ്ങി. 1921-ൽ ഒറ്റപ്പാലത്ത്‌ നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം.

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്ദുര്‍റഹ്മാന്‍ സാഹിബ് അവരില്‍നിന്നും അകന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഫോര്‍വേഡ് ബ്ലോക്കുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. നേതാജിയുടെ അറസ്റ്റിനു ശേഷം 1940 ജൂലൈ 3 ന് രാജ്യരക്ഷാനിയമം 26 ാം വകുപ്പ് പ്രകാരം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചു വര്‍ഷത്തിനു ശേഷം 1945 ല്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയ അദ്ദേഹം കഷ്ടിച്ച് രണ്ടരമാസമേ ജ-ീവിച്ചിരുന്നുള്ളു. നവംബര്‍ 23 ന് കോഴിക്കോട്ടെ കൊടിയത്തൂരില്‍ പ്രസംഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. സത്യസന്ധതയുടെ ആള്‍രൂപമെന്ന് രാജ-ഗോപാലാചാരി അദ്ദേഹത്തെ വിശേഷിപ്പിച്ചുവെങ്കിലും അക്കാലത്ത് മദിരാശി സംസ്ഥാനത്തെ മന്ത്രിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നയതന്ത്രജ-്ഞതയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പോരായ്മ.

അലിഗഡ് മുസ്ളീം യൂണീവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ഗാന്ധിജ-ിയുടെ ആഹ്വാനം കേട്ട് , തന്‍റെ ഐ.എ.എസ് മോഹങ്ങള്‍ ഉപേക്ഷിച്ച് അബ്ദുള്‍ റഹിമാന്‍ സാഹിബ് മലബാറിലെത്തി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം സ്വാതന്ത്ര്യ വാഞ്ച്ഛയുടെയും സത്യസന്ധതയുടെയും മതനിരപേക്ഷതയുടെയും പ്രതീകമായി മാറി. കോഴിക്കോട്ട് അല്‍ അമീന്‍ എന്നൊരു പത്രം അദ്ദേഹം തുടങ്ങി. വിശ്വസ്തന്‍ എന്നാണ് ആ വാക്കിന് അര്‍ത്ഥം. സാമ്രാജ-്യത്വ ശക്തികള്‍ പലതവണ അല്‍ അമീന്‍ പത്രം പൂട്ടി. അദ്ദേഹത്തെ ജ-യിലിലിട്ടു. 1945 നവംബര്‍ 23 ന് മരണപ്പെടുന്നതുവരെ ശക്തനായ ഒരു പോരാളിയായി രാജ്യത്തിനുവേണ്ടി നിലകൊണ്ടു. കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് അന്ത്യവിശ്രമം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter