അള്‍ജീരിയന്‍ പ്രസിഡണ്ട് ബോട്ടഫ്‌ലിക്ക രാജിവെച്ചു

അള്‍ജീരിയന്‍ പ്രസിഡണ്ട് സ്വമേധായാ രാജിവെച്ചുവെന്ന് രാജ്യത്തിന്റെ ഭരണഘടന കൗണ്‍സില്‍ അറിയിച്ചു.

ഭരണത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് അസുഖ ബാധിതനും 82 കാരനുമായ ബോട്ടഫ്‌ലിക്കയുടെ രാജി. 20 വര്‍ഷം അദ്ധേഹം അള്‍ജീരിയ ഭരിച്ചു.

ആഴ്ചകളായി തുടര്‍ന്നുവരുന്ന കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തമായ സമ്മര്‍ദത്തിനൊടുവിലായിരുന്നു  പ്രസിഡണ്ടിന്റെ് രാജി.

ബ്ലോട്ടിഫിക്കക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് നേരത്തെ കരസേന ആവശ്യപ്പെട്ടിരുന്നു.

ബ്ലോട്ടിഫിക്കയുടെ രാജി പ്രഖ്യാപനത്തിന് ശേഷം നൂറുകണക്കിന് ജനങ്ങള്‍ അള്‍ജീരിയയില്‍ പാട്ടുപാടിയും അള്‍ജീരിയന്‍ പതാക പാറിച്ചും ആഹ്ലാദം പങ്കുവെച്ചിരുന്നു.ജനങ്ങള്‍ ജനാധിപത്യം വീണ്ടെടുക്കുന്നതിന്റെ ആഘോഷത്തിന്റെ തുടക്കമായിരുന്നു.

ഇത് അള്‍ജീരിയന്‍ ചരിത്രത്തിലെ പ്രധാന ഏടാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രൈന്‍ രാജിയെ കുറിച്ച് പ്രതികരിച്ചു. 

20 വര്‍ഷം പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും പ്രകമ്പനം കൊള്ളിച്ച ബോട്ടഫ്‌ലിക്കന്‍ ഭരണത്തിന്റെ പതനം ജനകീയ പ്രക്ഷേഭത്തിന്റെ വിജയമായാണ് വിലയിരുത്തുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter