രാമന്‍ നീതിയാണ്, ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല,' രാഹുല്‍  ഗാന്ധി
ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റ തറക്കല്ലിടൽ കർമ്മത്തിൽ രാഷ്ട്രീയനേതാക്കളുടെ പ്രതികരണം പുറത്തു വരുന്നതിനിടെ എതിർപ്പുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാമക്ഷേത്രത്തെക്കുറിച്ച്‌ യാതൊരു പരാമര്‍ശവും നടത്താതെ രാമനെക്കുറിച്ചു മാത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാനവികതയുടെ സ്വരൂപമാണ് മര്യാദാപുരുഷോത്തമനായ രാമന്‍. നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ കാതലാണ് ആ ഗുണങ്ങള്‍. രാഹുല്‍ ട്വീറ്റ് ചെയ്തു. 'ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്‌നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന്‍ അനുകമ്പയാണ്,അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല.

രാമന്‍ നീതിയാണ് അദ്ദേഹത്തിന് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല,' രാഹുല്‍ ട്വീറ്റില്‍ പറയുന്നു. അതേ സമയം പ്രിയങ്കാ ഗാന്ധി 'ഭൂമി പൂജ'യ്ക്ക് ആശംസയുമായി എത്തിയത് വിവാദത്തിന് വഴിയൊരിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി പൂജയും ക്ഷേത്രനിര്‍മാണവും പരാമര്‍ശിക്കാതെ രാഹുല്‍ ഇത്തരമൊരു ട്വീറ്റുമായി രംഗത്തെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter