യു.പി സര്‍ക്കാർ വീണ്ടും വ്യാജകേസ് സൃഷ്‌ടിക്കുമെന്ന് ആശങ്ക: ഡോ. കഫീല്‍ ഖാന്‍ രാജസ്‌ഥാനിലേക്ക് താമസം മാറ്റി
- Web desk
- Sep 5, 2020 - 18:06
- Updated: Sep 5, 2020 - 18:06
ജയ്‌പുര്‍: അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്‍ രാജസ്‌ഥാനിലേക്ക് താമസം മാറ്റി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം
യു.പിയില്‍ തുടര്‍ന്നാല്‍ സര്‍ക്കാര്‍ തനിക്കെതിരേ വീണ്ടും വ്യാജകേസ് സൃഷ്‌ടിച്ച് ജയിലില്‍ അടക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
"രാജസ്‌ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ സുരക്ഷിതനാണെന്നു തോന്നുന്നുണ്ട്. മാസങ്ങളായി അനവധി മാനസിക ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്' ന്നും ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ദേശ സുരക്ഷാ നിയമം (എന്‍.എസ്.എ.) പ്രകാരം യു.പി. പോലീസ് അറസ്‌റ്റ് ചെയ്‌തു ജയിലിലാക്കിയ ഡോ. ഖാൻ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment