കൊറോണ കാലത്തെ ഹജ്ജ്: പെരുമാറ്റച്ചട്ടം പുറത്തിറങ്ങി
ഹജ്ജ് സേവന ദാതാക്കൾക്കുള്ള പെരുമാറ്റച്ചട്ടങ്ങൾ
1. ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 10 വരെ അനുമതി പത്രമില്ലാത്തവരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി തടയണം. 2. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവയോ മണം, രൂചി എന്നിവ പെെട്ടന്ന് നഷ്ടപ്പെടലോ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ഹജ്ജിന് അനുവാദം നല്‍കരുത്. 3. ഹജ്ജ് വേളയില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ വിലയിരുത്തലിനുശേഷം ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണം. എന്നാല്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് പ്രത്യേക കെട്ടിടങ്ങളും താമസ സൗകര്യങ്ങളുമൊരുക്കിയിരിക്കണം. രോഗവസ്ഥക്കനുസരിച്ചായിരിക്കും തുടര്‍ ഹജ്ജ് നടപടികള്‍. 4. ഹജ്ജ് സേവനത്തിലേര്‍പ്പെടുന്നവരും തൊഴിലാളികളും തീര്‍ഥാടകരും എല്ലായ്പ്പോഴും മാസ്ക് ധരിക്കണം. നിശ്ചിത സ്ഥലത്ത് മാത്രമേ മാസ്ക് അഴിച്ചുവെക്കാന്‍ പാടുള്ളൂ. 5. തീര്‍ഥാടകര്‍ സംഗമിക്കുന്ന സ്ഥലങ്ങളിലും ലഗ്ഗേജുകള്‍ കൈമാറുമ്പോഴും സമൂഹ അകലം പാലിക്കാന്‍ ആവശ്യപ്പെട്ടുള്ള സ്റ്റിക്കറുകള്‍ പതിച്ചിരിക്കും. 6. വ്യക്തിഗത ഉപകരണങ്ങള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പങ്കിടുന്നത് തടയണം. 7. ലിഫ്റ്റുകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ കയറ്റാതിരിക്കുക. സമൂഹ അകലം പാലിക്കുക. 8. താമസകേന്ദ്രങ്ങളിലെ റിസപ്ഷന്, ഇരിപ്പിടങ്ങള്‍, കാത്തിരിപ്പ് സ്ഥലങ്ങള്‍, വാതില്‍ പിടികള്‍, ഡൈനിങ് ടേബിളുകള്‍ തുടങ്ങിയവ ഇടക്കിടെ വൃത്തിയാക്കുക. 9. അഴുക്കുകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നീക്കം ചെയ്യണം. 10. കക്കൂസുകളും അംഗശുചീകരണ സ്ഥലങ്ങളും ഇടക്കിടെ ശുചീകരിക്കണം. 11. ശുചീകരണ ജോലികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഒരുക്കണം. 12. ഉപകരണങ്ങള്‍ക്കടുത്ത് സ്റ്ററിലൈസറുകള്‍ ഒരുക്കണം. 13. എല്ലാവിധ പ്രിന്‍റിങ് വസ്തുക്കളും മാഗസിനുകളും എടുത്തുമാറ്റണം. 14. ജമാഅത്ത് നമസ്കാരവേളയില് നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പള്ളിയിലേതുപോലെ സമൂഹ അകലം പാലിക്കണം.
2) താമസ കേന്ദ്രങ്ങളില്‍ ശ്രദ്ധിക്കേണ്ടത്: 1. റിസപ്ഷന് ജോലിക്കാര്‍ മാസ്ക് ധരിക്കണം 2. ഉപരിതലം ഇടക്കിടെ ശുചീകരിക്കണം. 3. റൂമിന് പുറത്ത് പോകുമ്പോള്‍ താമസക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം 4. ലഗേജുകളും അത് കൊണ്ടുപോകാനുള്ള വാഹനങ്ങളും ഇടക്കിടെ അണുവിമുക്തമാക്കണം. അതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും വേണം. 3) ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത്: 1. വെള്ളം, സംസം എന്നിവ ഒരൊറ്റ തവണ ഉപയോഗിക്കാന്‍ പാകത്തില്‍ പാക്കറ്റുകളിലാക്കണം. 2. ഹറമിലും പുണ്യസ്ഥലങ്ങളിലുമുള്ള കൂളറുകള്‍ നീക്കണം. 3. ഭക്ഷണം ഒരോ തീര്‍ഥാടകനും വെവ്വേറെ പാക്ക് ചെയ്ത രീതിയിലായിരിക്കണം. ഭക്ഷണം നല്‍കുന്ന സ്ഥലത്ത് സ്െറ്ററിലൈസറുകള്‍ ഒരുക്കണം. വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരിക്കണം. 4. ജോലിക്കാര്‍ ഇടക്കിടെ കൈ കഴുകിയിരിക്കണം. 5. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ ഒരൊറ്റ തവണ മാത്രം ഉപയോഗിക്കുന്നതായിരിക്കണം. 6. തീന്‍മേശകളില്‍ തുണി കവറുകള്‍ ഉപയോഗിക്കാം. ഒരോ ഉപയോഗത്തിനുശേഷം അവ മാറ്റി വൃത്തിയാക്കണം. 7. ഭക്ഷണം വിതണം ചെയ്യുന്നവര്‍ക്ക് മാസ്കുകളും രോഗപ്രതിരോധ വസ്ത്രങ്ങളും ഒരുക്കിയിരിക്കണം. 8. എല്ലാ മേശകള്‍ക്കും സമീപം ടിഷ്യൂ പേപ്പറുകള്‍ വെക്കണം 9. ഭക്ഷണ വിതരണം നടത്തുമ്പോള്‍ സമൂഹ അകലം പാലിക്കണം. 10. ജോലിക്കാരുടെ എണ്ണം കുറക്കണം. തൊഴിലാളികള്‍ കൂട്ടംകൂടിയിരിക്കുന്നത് ഒഴിവാക്കണം.
4) ബസുകളില്‍ പാലിക്കേണ്ട കാര്യങ്ങള്‍:
1. ഒരോ ഗ്രൂപ്പിനും ബസ് നിര്‍ണയിക്കണം. തീര്‍ഥാടകന് മുന്‍കൂട്ടി സീറ്റ് നമ്പര്‍ നിശ്ചയിക്കണം. എപ്പോഴും ഒരേ സീറ്റില്‍ തന്നെ ഇരിക്കണം. 2. ബസിനുള്ളില്‍ ആരെയും നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്. 3. ഇറങ്ങാനും കയറാനും പ്രത്യേക കവാടങ്ങള്‍ നിശ്ചയിക്കണം. 4. ഏതെങ്കിലും യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചാല്‍ ബസ് പൂര്‍ണമായും അണുമുക്തമാക്കുന്നത് വരെ സര്‍വിസ് നിര്‍ത്തിവെക്കണം. 5. അണുനാശിനികളും ടിഷ്യൂ പേപ്പറുകളും ഒരുക്കണം. 6. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കൂടരുത്. സമൂഹ അകലം പാലിച്ച് ഇരിക്കണം. 7. ബസ് ജീവനക്കാരും യാത്രക്കാരും മാസ്ക് എപ്പോഴും ധരിക്കണം. 8. ഡ്രൈവര്‍മാര്‍ യാത്രക്കാരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കണം. 5) ബാര്‍ബര്‍ ഷോപ്പില്‍ ശ്രദ്ധിക്കേണ്ടത്: 1. ഉപകരണങ്ങള്‍ ഒരൊറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. 2. ജോലികാര്‍ മാസ്ക്, മുഖം കവചം പോലുള്ളവ ധരിക്കണം. 3. ഉപയോഗിച്ച വസ്തുക്കള്‍ അടച്ചിട്ട അവശിഷ്ട പെട്ടിയിലേക്ക് നീക്കണം. 4. കസേരകള്‍, ബ്രഷുകള്‍ തുടങ്ങിയവ എപ്പോഴും അണുമുക്തമാക്കണം.
അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍:
1. തീര്‍ഥാടകര്‍ക്ക് നിശ്ചിത സ്ഥലം നിശ്ചയിക്കണം. സ്ഥലംമാറി മാറി താമസിക്കാതിരിക്കുക. 2. ഭക്ഷണം മുന്‍കുട്ടി പാക്കറ്റുകളിലാക്കി മാത്രം വിതരണം ചെയ്യണം. 3. സംഘം ചേരാതിരിക്കുക. സമൂഹ അകലം പാലിക്കണം. 4. ഒരോ തമ്പിലും പത്തില്‍ കൂടുതല്‍ തീര്‍ഥാടകരുണ്ടാകാന്‍ പാടില്ല. 5. കക്കൂസ്, അംഗശുചീകരണ സ്ഥലങ്ങളിലെ തിരക്ക് തടയുക. ജംറകളില്‍ കല്ലെറിയാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: 1. തീര്‍ഥാടകന് മുന്‍കൂട്ടി അണുമുക്തമാക്കിയ കല്ലുകള്‍ വിതരണം ചെയ്യണം. മുദ്രവെച്ച ബാഗുകളിലോ പൊതിഞ്ഞോ ആയിരിക്കണം നല്‍കേണ്ടത്. 2. ഒരേസമയം കല്ലെറിയുന്ന തീര്‍ഥാടകരുടെ എണ്ണം ഓരോ റൗണ്ടിലും ഒരു ഗ്രൂപ്പില്‍ 50 പേരില്‍ കവിയരുത്. 3. ഒരോ വ്യക്തികള്‍ക്കിടയിലും ഒന്നര മീറ്റര്‍ അകലം പാലിക്കണം. ജംറകളിലേക്ക് പോകുമ്പോള്‍ മുഴുവന്‍ ഹാജിമാര്‍ക്കും വേണ്ട മാസ്ക്കുകള്‍, സ്റ്റെറിലൈസറുകള്‍ എന്നിവ ഒരുക്കണം.
മസ്ജിദുല്‍ ഹറാമില്‍ പാലിക്കേണ്ട കാര്യങ്ങള്‍:
1. മത്വാഫിലേക്ക് തീര്‍ഥാടകരെ സംഘമായും സമയബന്ധിതവുമായും കടത്തിവിടണം. ഒരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. സംഘാടകര്‍ തിരക്ക് കുറക്കാനാവശ്യമായ നടപടി സ്വീകരിക്കണം. 2. സഅ്യിെന്റ സമയത്ത് സമൂഹ അകലം പാലിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. 3. ഹറമിനുള്ളില്‍ കൂടിച്ചേരല്‍ പൂര്‍ണമായും ഒഴിവാക്കണം. 4. കഅ്ബയിലൊ ഹജ്റുല്‍ അസ്വദിലൊ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും വിലക്കണം. അവിടെ ബാരിക്കേഡുകള്‍ ഉയര്‍ത്തണം. നിരീക്ഷകന്മാരെ നിയോഗിക്കണം. 5. പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങള്‍ നിശ്ചയിക്കണം. തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. 6. സംസം കൂളറുകളുടെ അടുത്ത് തിരക്കൊഴിവാക്കണം. നിലത്ത് സ്റ്റിക്കര്‍ പതിക്കണം. സംസം സൂക്ഷിക്കുന്ന പാത്രങ്ങളും മറ്റും തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത് തടയണം. 7. ഹറമിനകത്തേക്കും പുറത്തെ മുറ്റങ്ങളിലും ഭക്ഷണം കൊണ്ടുവരാന്‍ പാടില്ല. അവിടെ വെച്ച് കഴിക്കാനും പാടില്ല. 8. കക്കൂസുകള്‍, അംഗ ശുചീകരണ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. 9. ഹറമിലേക്ക് പോകുേമ്ബാള് തീര്‍ഥാടകര്‍ക്ക് ചെറിയ സ്െറ്ററിലൈസറുകള്‍ വിതരണം ചെയ്യണം. 10. മത്വാഫും മസ്അയും ഇടക്കിടെ ശുചീകരിക്കണം. 11. നമസ്കാര വിരിപ്പുകള്‍ എടുത്തുമാറ്റണം. തീര്‍ഥാടകര്‍ സ്വന്തമായ നമസ്കാര വിരിപ്പുകള്‍ ഉപയോഗിക്കണം. 12. കസേരകളും ഉന്തുവണ്ടികളും ഉപയോഗിച്ചശേഷം അണുവിമുക്തമാക്കണം. 13. കക്കൂസ്, അംഗ ശുചീകരണ സ്ഥലങ്ങള്‍ എന്നിവ ഇടക്കിടെ ശുചീകരിക്കണം. വായുസഞ്ചാര യോഗ്യമാക്കണം. താപനില കുറക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
6) നിരീക്ഷണ രംഗത്ത് പാലിക്കേണ്ട കാര്യങ്ങള്‍: 1. താമസകേന്ദ്രം, ബസ്, ഹറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ശരീരത്തിന്റെ താപനില അളക്കാന്‍ സംവിധാനമുണ്ടാകണം. 2. ഹജ്ജ് സേവനത്തിലേര്‍പ്പെടുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും ശരീര താപനില ദിവസവും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം. 3. താമസ കെട്ടിടത്തിനകത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് ഉണ്ടാകണം. 4. ആംബുലന്‍സ് ടീം, തീവ്രപരിചരണ സംവിധാനമുള്ള മൊബൈല്‍ യൂനിറ്റ് എന്നിവ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്ന സമയത്ത് ഉണ്ടാകണം. 5. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തേക്ക് നിരീക്ഷിക്കണം. ഹജ്ജ് കഴിഞ്ഞശേഷം രണ്ടാഴ്ച ക്വറന്‍റിനീലായിരിക്കണം.
ബോധവത്കരണവുമായി ബന്ധപ്പെട്ടവ: 1. തുറസ്സായ സ്ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും വിവിധ ഭാഷകളില്‍ രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ടതും പിന്തുടരേണ്ടതുമായ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണം. 2. ജോലിക്കാര്‍ക്ക് ബോധവത്കരണുമായി ബന്ധപ്പെട്ട പരിശീലനം നല്‍കണം.
Leave A Comment