ഓറിയന്റലിസത്തിന്റെ പ്രചരണ മാര്‍ഗങ്ങള്‍ 2

ഈ സെമിനാറില്‍ മൂന്നാമത്തെ ലക്ഷ്യമാണ് ഏറെ അപകടകരം. പൂര്‍ണമായും അമേരിക്കന്‍ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരെ സൃഷ്ടിച്ചെടുക്കുക എന്നതാണത് (ഒന്നുകൂടി പറഞ്ഞാല്‍ സയണിസ്റ്റ് മൂശയില്‍). അറബികളുടെ മുസ്‌ലിംകളുടെ വേഷവും പേരുമുള്ള എന്നാല്‍ അറബികളുടേതല്ലാത്ത ലക്ഷ്യത്തിന് വേണ്ടി അറേബ്യന്‍ ഭരണകൂടങ്ങളിലും ഭരണകാര്യാലയങ്ങളിലും ജോലിചെയ്യുന്ന ഒരുപറ്റം പരിഷ്‌കൃതര്‍(?) ! കുറച്ച് കഴിയുന്നതോടെ അമേരിക്കയും സയണിസ്റ്റ് ലോബിയും ചെയ്യുന്ന കാര്യങ്ങള്‍ ഇവര്‍തന്നെ സ്വയം ഏറ്റെടുത്ത് ചെയ്തുതുടങ്ങും. (അതും രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ.) നന്മയെന്ന് അവര്‍ ചെയ്തുകൂട്ടുന്നത് തിന്മയായിരിക്കും. അവരുടെ പരിഷ്‌കരണം യഥാര്‍ത്ഥത്തില്‍ പിന്തിരിപ്പനായിരിക്കും; പുരോഗതി അധോഗതിയും പുരോഗമനം അധോഗമനവും. മറ്റൊരു പ്രധാന ലക്ഷ്യം അമേരിക്കക്ക് വേണ്ടി ചാരപ്പണി ചെയ്യുകയാണ്.

അഥവാ അമേരിക്കന്‍ ഇംഗിതത്തിനനുസൃതമായി ഈ മേഖലയുടെ സാമ്പത്തിക - രാഷ്ട്രീയ - സാമൂഹിക പ്ലാന്‍ വരക്കുക. ഈ സെമിനാറില്‍ പങ്കെടുത്ത മുന്‍ ഇറാഖ് വിദ്യാഭ്യാസ മന്ത്രി ഡോ. അബ്ദുല്‍ ഹമീദ് കാള്വിം അവതരിപ്പിച്ച പ്രബന്ധത്തില്‍ ഇക്കാര്യം പ്രകടമാണ്. തനിക്ക് നല്‍കപ്പെട്ട വിഷയപരിധിയെ കുറിച്ച് കാള്വിം പറയുന്നു: ഡോ. ഹബീബ് കൂറാനി എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണെന്ന് തോന്നുന്നു. കഴിഞ്ഞ പത്തു വര്‍ഷം (രണ്ടാം ലോക മഹായുദ്ധാനന്തരം ഇറാഖിലേക്ക് അമേരിക്ക കടന്നുവന്ന ആദ്യ പത്തു വര്‍ഷമാണ് ഇവിടെ ഉദ്ധേശിക്കുന്നത്.) വൈജ്ഞാനിക രംഗത്ത് ഇറാഖില്‍ വന്ന പുരോഗതിയെയും മാറ്റങ്ങളെയും പറ്റി സംസാരിക്കുക. അതില്‍ ഓര്‍ഗനൈസേഷന്‍, കരിക്കുലം, അധ്യാപകരുടെ നിയമനം, പരിശോധന, പരീക്ഷ, സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക രംഗങ്ങളില്‍ ഇറാഖ് വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, അതിനെ ചെറുത്ത് തോല്പിക്കാന്‍ സ്വീകരിച്ച നടപടികള്‍, ഇനി വേണ്ട നടപടികള്‍ തുടങ്ങിയ കാര്യങ്ങൡ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.'' (ഇസ്‌ലാമിക നാഗരികത, പേജ് 177-178)

'അറേബ്യന്‍ വൈജ്ഞാനിക രംഗം പരിഷ്‌കരിക്കുക' എന്ന സുന്ദര വചനത്തിന്റെ മറവില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. ഹബീബ് അമീന്‍ കൂറാനി എല്ലാ പ്രതിനിധികളോടും ആവശ്യപ്പെട്ടതും ഇതേ രീതിയില്‍ സംസാരിക്കാനാണ്. പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്. ഇതിലൊക്കെ മതത്തെ തകര്‍ക്കുന്ന എന്ത് കാര്യങ്ങളാണുള്ളത്. ആധുനിക വിദ്യാഭ്യാസവും ശാസ്ത്രീയ പഠനങ്ങളും അറബ് ലോകത്തും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമല്ലേ ഇവയിലൊക്കെയുള്ളൂവെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. പാശ്ചാത്യ അജണ്ടക്കു പിന്നിലെ ഗൂഢലക്ഷ്യങ്ങളെപ്പറ്റി ശരിക്ക് ബോധ്യമില്ലാത്തതുകൊണ്ടാണത്. നമ്മെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഇവരുടെ മിടുക്ക്. സയണിസ്റ്റ് കുബുദ്ധിയാണ് ഇവക്ക് പിന്നിലെല്ലാം പ്രവര്‍ത്തിക്കുന്നത്.

അമേരിക്കന്‍ ഭരണത്തില്‍ ശക്തമായ സ്വാധീനമുള്ള സയണിസ്റ്റ് നേതാക്കളാണ് അമേരിക്കയുടെ പേരില്‍ അജണ്ട നിശ്ചയിക്കുന്നത്. ചരിത്രപരമായി തെളിയിക്കപ്പെട്ട വസ്തുതയാണത്. വികലമായ പാഠ്യപദ്ധതികളും തെറ്റായ ആശയങ്ങളും കടത്തിക്കൂട്ടി ഇസ്‌ലാമിക വൈജ്ഞാനികതയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവര്‍ക്കുള്ളത്. കാര്യകാരണ ബന്ധങ്ങളന്വേഷിക്കുകയും ഇന്ദ്രീയഗോചരമായവയെ മാത്രം അംഗീകരിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന്റെ പേരുവെച്ച് അദൃശ്യകരങ്ങളായ വഹ്‌യിനെയും നുബുവ്വത്തിനെയും ചോദ്യം ചെയ്തു ഇവര്‍. മനഃശാസ്ത്രം എന്നൊരു മൂഢ ശാസ്ത്രത്തെയും ഇവര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. നവ്യമായ പല ആശയങ്ങളും വമ്പന്‍ ചിന്തകളെന്ന് തോന്നിക്കുന്ന ചില പ്രകടനങ്ങളും പലരെയും പിഴപ്പിച്ചു.

എന്നാല്‍ ഓരോ മനഃശാസ്ത്രജ്ഞനും കാര്യങ്ങള്‍ വിലയിരുത്തിയത് സ്വന്തം കാലഘട്ടത്തിനും അഭിരുചിക്കും സ്ഥിതിക്കും വിശ്വാസത്തിനുമനുസരിച്ചാണെന്നും അതുകൊണ്ടുതന്നെ മനഃശാസ്ത്രത്തിന് ഏകീകോതമായ ഒരു രൂപമില്ലെന്നുമുള്ള സത്യം പലരും മനസ്സിലാക്കാതെ പോയി. മനഃശാസ്ത്രത്തിന്റെ ഏറ്റവും വലിയ പിഴവും ഇതുതന്നെയാണ്. സത്യത്തില്‍ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ഏഴയലത്ത് പോലും എത്തുന്നില്ല ഈ മനഃശാസ്ത്രം. കേള്‍ക്കുന്നതെല്ലാം വിശ്വസിക്കാനും നവ്യമെന്ന് തോന്നുന്നതെല്ലാം സ്റ്റാറ്റസിന്റെ ഭാഗമായി സ്വീകരിക്കാനും മുന്നോട്ടുവരികയും കാര്യങ്ങളെ വസ്തുതാപരമായി വിലയിരുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഇങ്ങനെയൊരു വിപത്ത് മുസ്‌ലിം ലോകത്ത് വ്യാപിപ്പിച്ചത്. ഫ്രോയിഡിസവും ഡാര്‍വിനിസവുമൊക്കെ അങ്ങനെയാണ് പ്രചാരം നേടിയത്.

'കുട്ടികളെ നമുക്കെങ്ങനെ മനസ്സിലാക്കാം ഒരു മനഃശാസ്ത്രപഠനം' എന്നപേരില്‍ ഒരു പുസ്തകപരമ്പര തന്നെ അമേരിക്കയിലെ ഫ്രാങ്ക്‌ലിന്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഈജിപ്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉപദേശകനായിരുന്ന ഡോ. അബ്ദുല്‍ അസീസ് അല്‍ ഖൂസ്വിയാണ് ഈ പരമ്പരയിലെ ഓരോ പുസ്തകത്തിനും ആമുഖമെഴുതിയത്. മികച്ച രീതിയിലുള്ള സന്താനശിക്ഷണം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മനഃശാസ്ത്രപഠനം, ഉത്തമ ജീവിതത്തിനൊരു വഴികാട്ടി എന്നിവയൊക്കെ പകര്‍ന്ന് നല്‍ കുന്ന പുസ്തകങ്ങളാണെന്ന് പറഞ്ഞ് പലരും കൊട്ടിപ്പാടി നടന്നു. എന്നാല്‍, ഇതിലും എത്രയോ മികച്ച രീതിയില്‍ എങ്ങനെ സന്താനശിക്ഷണം നടത്താമെന്ന് പഠിപ്പിച്ച പുണ്യപ്രവാചകരുടെ വചനങ്ങളും ഖുര്‍ആനും അക്കൂട്ടര്‍ അറിഞ്ഞോ അറിയാതെയോ അവഗണിച്ചു. ഈ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചത് ശുദ്ധ അസംബന്ധങ്ങളായിരുന്നു. മതവിരുദ്ധതയായിരുന്നു അവയുടെ മാസ്റ്റര്‍ പീസ്. ഈയിടെ കേരളത്തില്‍ ചൂടുപിടിച്ച പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഒരു പഴയ പതിപ്പായിരുന്നു അത്. പുസ്തകത്തില്‍നിന്നുള്ള ചില ഉദ്ധരണികള്‍ താഴെ കൊടുക്കുന്നുണ്ട്.

ആണ്‍-പെണ്‍ കുട്ടികളെ ഇട കലര്‍ത്തി ഇരുത്താന്‍ ശ്രമിക്കുന്ന എം.എ. ബേബിയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഫ്രാങ്ക്‌ലിന്‍ ഫൗണ്ടേഷന്റെയും ചിന്തകളിലുള്ള സമാനതയും ഇവിടെ ബോധ്യപ്പെടും. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നാത്തവര്‍ക്ക് മറ്റൊരു തെളിവ് കൂടി പറഞ്ഞുതരാം. 1955 ജനുവരി 26ന് ലബനാന്‍ പ്രതിനിധിയുടെ പ്രബന്ധത്തോടെ തുടക്കം കുറിച്ച സെമിനാര്‍ ഇറാഖ് പ്രതിനിധിയുടെ പ്രബന്ധത്തോടെ മെയ് 26-നാണ് സമാപിച്ചത്. നീണ്ട നാല് മാസക്കാലം!  ഈ നാല് മാസവും വിവിധ മുസ്‌ലിം രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ തലപ്പത്തിരിക്കുന്ന പ്രതിനിധികള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ചെലവിലാണ് താമസിച്ചത്. ഈ സെമിനാറിന്റെ മുഴുവന്‍  ചെലവും വഹിച്ചത് ആരെന്നറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടുമോ അതോ അത്ഭുതപരതന്ത്രരാവുമോ എന്നറിയില്ല. ജൂത കോടീശ്വരന്‍ നീല്‍സണ്‍ റോക്‌ഫെല്ലറുടെ പേരിലുള്ള റോക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ആണ് ഈ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തത്. നന്ദിപൂര്‍വ്വം ഹബീബ് കൂറാനി തന്നെ എടുത്ത് പറഞ്ഞിട്ടുള്ളതാണിക്കാര്യം. (പ്രസ്തുത പുസ്തകം നോക്കുക.)

റോക്‌ഫെല്ലറെ കുറിച്ചറിയണമെങ്കില്‍ 'അമേരിക്ക മുസ്തഅ്മറതുല്‍ യഹൂദിയത്തുന്‍' എന്ന കൃതി വായിച്ചാല്‍ മതി. യൂറോപ്പില്‍ നിന്ന് ഫലസ്തീനിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ജൂതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരില്‍ പ്രമുഖനാണ് ഇയാള്‍. അദ്ദേഹത്തിന്റെ മകന്‍ ജോണ്‍ റോക്‌ഫെല്ലര്‍ അമേരിക്കയില്‍ വിവിധ സയണിസ്റ്റ് സംഘടനകളും കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ മില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ചയാളാണ്. ജൂത സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അതീവതാല്‍പര്യമുള്ളയാളായിരുന്നു ഇയാള്‍ (അമേരിക്ക മുസ്ത... പേജ് 11,12)

ഇങ്ങനെ ജീവചരിത്രമുള്ള ഒരാള്‍ വെറുതെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുമെന്ന് കരുതാന്‍ നിങ്ങളുടെ മനസ്സ് സമ്മതിക്കുമോ? നേരത്തെ രണ്ടു തവണ വാഗ്ദാനം ചെയ്ത ആ ഉദാഹരണങ്ങള്‍ കൂടി ചേര്‍ത്ത് ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. ഫ്രാങ്ക്‌ലിന്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അതിന് വേണ്ടുവോളം തെളിവുകളുണ്ട്. സ്ഥലപരിമിതി മൂലം ഒന്നുരണ്ടെണ്ണം മാത്രമേ കൊടുക്കുന്നുള്ളൂ. ''ഇന്നത്തെ രക്ഷിതാക്കളില്‍ അധികപേരും തങ്ങളുടെ ചെറിയ കുട്ടികള്‍ക്ക് മുന്നില്‍ നഗ്നരായി നില്‍ക്കുന്നത് മോശമായി കാണാത്തവരാണ്.... അതുപോലെ തന്നെ കിടപ്പുമുറികളുടെയും ബാത്ത്‌റൂമുകളുടെയും വാതിലുകള്‍ പലപ്പോഴും മലര്‍ക്കെ തുറന്നാണ് കിടക്കുന്നത്. അങ്ങനെ മാതാപിതാക്കള്‍ വസ്ത്രമഴിക്കുന്നതും ഉടുക്കുന്നതും കൊച്ചുകുട്ടികള്‍ സ്ഥിരമായി കാണുന്നു. യാതൊരു മടിയും കൂടാതെ കുട്ടികള്‍ക്ക് മുന്നില്‍ ഇങ്ങനെ ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞാല്‍ അതൊരു പ്രകൃതിചര്യയായി മാറും. ഇത് ലിംഗഭേദം ഒരു മോശം സംഗതിയല്ലെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരും. (കുട്ടികളെ നമുക്കെങ്ങനെ മനസ്സിലാക്കാം- ഒരു മനഃശാസ്ത്രപഠനം, പേജ് 46)

അതിന്റെ മനഃശാസ്ത്ര വശവും പുസ്തകം തന്നെ പറഞ്ഞുതരുന്നു: ''ലിംഗപരമായ പരിചയം 8-12 വയസ്സുകളില്‍ നടക്കാം. അപ്പോള്‍ ഒരേ ലിംഗസ്വഭാവമുള്ള കുട്ടികള്‍ ലിംഗങ്ങള്‍ പരസ്പരം കാണിച്ചുകൊടുക്കുന്നത് കാണാം. തന്റെ സമപ്രായക്കാരനുമായുള്ള തന്റെ സാമ്യത ഉറപ്പുവരുത്താന്‍ കുട്ടി നടത്തുന്ന ഒരു ശ്രമമായേ അതിനെ കാണേണ്ടതുള്ളൂ. (IBID -പേജ് 60)

എന്തുമാത്രം മ്ലേച്ഛമാണ് ഈ പാഠങ്ങള്‍. ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കേണ്ടത്? ഇതാണോ മനഃശാസ്ത്രം? ഉത്തരം പറയേണ്ടത് പ്രസാധകരല്ല. അവരുടെ മൂടുതാങ്ങികളായ മുസ്‌ലിം നാമധാരികളാണ്. മറ്റുചില വാക്കുകള്‍ കൂടി ശ്രദ്ധിക്കുക: ആണ്‍കുട്ടികളെ പെണ്‍കുട്ടികളില്‍ നിന്ന് ചേര്‍ത്തിരിക്കുന്നതിന് പകരം കളിസ്ഥലത്തും വിനോദ പ്രവര്‍ത്തനങ്ങളിലും അവരെ ഇടകലര്‍ത്തുകയാണ് വേണ്ടത്. സ്‌കൂളുകളും സ്‌പോര്‍ട്‌സ് സംഘടനകളും സാമൂഹിക പ്രവര്‍ത്തന കേന്ദ്രങ്ങളും പുലര്‍ത്തിക്കൊണ്ടുവരുന്ന ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.

കുട്ടികളങ്ങനെ ചെയ്യുമ്പോള്‍ അതിനെയൊരു പ്രേമബന്ധമായല്ല കാണേണ്ടത്. ഒരുതരം സൗഹൃദമായാണ്. കുതിരസവാരിയിലും സ്‌പോര്‍ട്‌സ് ഇനങ്ങളിലും ആണ്‍കുട്ടിയോടൊപ്പം പങ്കെടുക്കാന്‍ പെണ്‍കുട്ടിക്ക് ലഭിക്കുന്ന അവസരാമായാണ്. (പേജ് 62, 63) യുവതികള്‍ യുവാക്കളോടൊപ്പം നടക്കുന്നത് പ്രകൃതിപരമായ കാര്യമാണ്. കൗമാരപ്രായക്കാരന്റെ ശാരീരിക ഘടനയില്‍ വരുന്ന മാറ്റത്തിന്റെ ഭാഗമായാണ് രക്ഷിതാക്കള്‍ അതിനെ കാണേണ്ടത്. (പേജ് 78) പ്രകൃതിവിരുദ്ധമായ ഇത്തരം ബന്ധങ്ങളുടെ പരിണിതി എന്തായിരിക്കുമെന്ന് നമുക്കറിയാം. എന്നാല്‍, ഒരു പ്രകൃതിപരമായി കാണാന്‍ തന്നെയാണ് ഇവര്‍ക്ക് താത്പര്യം

''ആണിനും പെണ്ണിനുമിടയില്‍ നിലനില്‍ക്കുന്ന ഇത്തരം ബന്ധങ്ങള്‍ക്കിടെ ചിലപ്പോള്‍ ചുംബനത്തിലൂടെയോ കയ്യിലമര്‍ത്തിയോ സ്പര്‍ശിച്ചോ തന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. വികാരം പ്രകടിപ്പിക്കാനും തന്റെ കൂട്ടാളിയുടെ മറുപടി തേടാനും നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ സാധാരണ സംഗതിയാണ്.'' (87, 88) ഇവരുദ്ദേശിക്കുന്ന മനഃശാസ്ത്ര അധ്യാപനമെന്താണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുകാണും. കുത്തഴിഞ്ഞ ലൈംഗികതയല്ലാതെ മറ്റെന്താണ് ഇവര്‍ ലക്ഷ്യമിടുന്നത്? പ്രകൃതിവിരുദ്ധ ലൈംഗികതക്ക് അക്കാദമിക ഭാവം നല്‍കിയ ഫ്രോയിഡിന്റെ കൂട്ടാളികളില്‍നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? (വിശദ വിവരങ്ങള്‍ക്ക് നോക്കുക: ഹുസ്വൂനുനാ മുഹദ്ദദതുന്‍ മിന്‍ ദാഖി ലിഹാ- ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍, പേജ് 22-44)

പാശ്ചാത്യര്‍ക്ക് പാദസേവ ചെയ്യുന്ന ഈജിപ്തിലെ ജാമിഅതു ദ്ദവലില്‍ അറബിയ്യയെ കുറിച്ച് പറയാതെ ഈ ചര്‍ച്ച പൂര്‍ണമാവില്ലെന്ന് തോന്നുന്നു. ആദ്യം അഹ്മദ് അമീനും തുടര്‍ന്ന് ത്വാഹാ ഹുസൈനും മേല്‍നോട്ടം വഹിച്ച ഈ യൂണിവേഴ്‌സിറ്റിയിലെ സാംസ്‌കാരിക കേന്ദ്രം മുസ്‌ലിം നാടുകളിലേക്ക് പാശ്ചാത്യന്‍ ചിന്താഗതിയെ പരമാവധി കടത്തിവിടാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ്. മൂന്നു രീതിയിലൂടെ അവരിത് ചെയ്തു കൊണ്ടിരിക്കുന്നു. ഇ.എം. 

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter