യമനിന് 500 മില്യണ്‍ ഡോളര്‍ സഹായഹസ്തവുമായി സഊദി അറേബ്യ

യമനിനെ പിന്തുണക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പദ്ധതിയിലേക്ക് 500 മില്യണ്‍ഡോളര്‍ സഹായഹസ്തവുമായി സഊദി. 

യുദ്ധഭൂമിയായി മാറിയ യമനിനെ ശക്തിപ്പെടുത്തുവാനും പിന്തുണക്കുവാനും യു.എന്‍ മനുഷ്യാവകാശ പദ്ധതിയിലേക്ക് സഹായ ഹസ്തവുമായി സഊദി അറേബ്യ.
സാമ്പത്തികപരമായി യമനിനെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പദ്ധതിയിലേക്ക ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
യമനിലേക്ക് ഭക്ഷ്യസഹായം നല്‍കുന്നതിന്റെ ഭാഗമായി 500 മില്യണ്‍ ഡോളര്‍ നല്‍കാന്‍ നേരത്തെ തന്നെ സഊദി  തീരുമാനിച്ചിരുന്നെന്ന്  വാര്‍ത്താവിനിമയ മന്ത്രി തുര്‍കി അബ്ദുല്ല അല്‍ ശബാന പറഞ്ഞു.
യമനിന്റെ എല്ലാ മേഖലകളിലും ആവശ്യമായ സഹായം ചെയ്തുകൊണ്ടിരിക്കാന്‍ ശ്രമിക്കുകയാണെന്ന് സല്‍മാന്‍ രാജാവ് പ്രതികരിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്‌റോയുമായി സല്‍മാന്‍ രാജാവ് റിയാദിലെ കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter