ഇന്ത്യയിലെ മുസ്‌ലിം, ദളിത് ജനവിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ

രാജ്യത്തെ ദളിതരെയും മുസ്‌ലിംകളെയും പാര്‍ശ്വവത്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ.

യു.എന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലേ ആണ് രാജ്യത്തെ  ദളിതരോടും മുസ്‌ലിംകളോടും  കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തെ ശക്തമായ രീതിയില്‍ വിമര്‍ശിച്ചത്.
ജനവിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കുകയും ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നതിലൂടെ രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ദളിതര്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവരെ ലക്ഷ്യം വെച്ചുള്ള ആക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും അതേ കുറിച്ചുളള കൂടുതല്‍ പരാതികള്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter