ജമ്മുകാശ്മീരില്‍  തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ കാവിമാറ്റി പച്ചപുതച്ച് ബി.ജെ.പി

ജമ്മുകാശ്മീരില്‍  തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ബി.ജെ.പിയുടെ ഔദ്യോഗിക നിറമായ കാവിയെ മാറ്റിനിറുത്തി പ്രചരണങ്ങളില്‍ ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാന്‍ പച്ചപുതച്ച് രംഗത്തിറങ്ങിയിരിക്കയാണ് ബി.ജെ.പി.

പച്ചപുതച്ച പോസ്റ്ററുകളിലാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യാര്‍ത്ഥിക്കുന്നത്. ജമ്മുകാശ്മീരിലെ
ശ്രീനഗര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഖാലിദ് ജഹാംഗീറിന്റെ പോസ്റ്ററുകളാണ് ഇത്തരത്തില്‍ ഹരിതമയത്തില്‍ പുറത്തിറക്കിയിട്ടുള്ളത്.

ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളിലൊന്നായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കൊടിയുടെയും പ്രചരണത്തിന്റെയും നിറമാണ് പച്ച. യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിഥ്യാനാഥ് വയനാട്ടില്‍ രാഹുല്‍ഗാന്ധി  മത്സരിക്കുന്നത് സംബന്ധിച്ച്  അദ്ധേഹത്തിന് പ്രചരണ റാലികളില്‍ ഉയര്‍ന്ന മുസ്‌ലിം ലീഗ് വൈറസാണെന്ന് പ്രസ്താവിച്ചിരുന്നു.  ഇതേ നിറം ബി.ജെ.പിക്കെതിരെ തിരിഞ്ഞുകുത്തുകയാണ് ഇപ്പോള്‍. മതപ്രീണനം വഴി ന്യൂനപക്ഷവോട്ട് വീഴ്ത്താനുള്ള ശ്രമംകൂടി ഇതിന്റെ പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter