ലബനാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തം: മൂന്ന് മന്ത്രിമാർ രാജിവെച്ചു
ബൈറൂത്ത്​: ലബനീസ്​ തലസ്ഥാനമായ ബൈറൂത്തിനെ നടുക്കി ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണം 200 കടന്നു. നിരവധിപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് ബൈറൂത് ഗവർണർ മർവാൻ അബ്ബൗദ് പറഞ്ഞു. കാണാതായവരിൽ ഭൂരിപക്ഷവും വിദേശ തൊഴിലാളികളാണ്.

അതിനിടെ സ്ഫോടനത്തെ തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ലബനീസ് നീതിന്യായ മന്ത്രി മരീ നജ്മ്, വിവര സാങ്കേതിക മന്ത്രി മനാൽ അബ്ദു സമദ്, പരിസ്ഥിതി മന്ത്രി ദാമിയാനോസ് ഖട്ടർ എന്നിവർ രാജിവെച്ചു. വരും നാളുകളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ലബനാന് സഹായവുമായി നടന്ന 'ദാതാക്കളുടെ സമ്മേളനത്തിൽ' 300 ദശലക്ഷം യൂറോ സംഭാവനയായി ലഭിച്ചു. ഇതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും പങ്കെടുത്തിരുന്നു. രാജ്യത്തെ അടിസ്ഥാന വികസനങ്ങൾക്കായി അന്താരാഷ്ട്ര നാണയ നിധി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലബനാനെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി നേരിട്ട് വിളിപ്പിച്ചു ചോദ്യം ചെയ്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter