ചെമ്പരിക്ക ഖാസി കേസില്‍ സത്യം പുറത്ത് വരുന്നത് വരെ പ്രക്ഷോഭം: സമസ്ത
- Web desk
- Mar 11, 2019 - 06:59
- Updated: Mar 11, 2019 - 06:59
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സീനിയര്‍ ഉപാധ്യക്ഷനായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടുണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മുതക്കുളം മൈതാനിയില്‍ നടന്ന പ്രക്ഷോഭ സമ്മേളനം പ്രതിഷേധമിരമ്പി.
ഘാതകരെ പിടികൂടുംവരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോവുമെന്ന് സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുവാന്‍ വേണ്ടി സമസ്തയും പോഷകഘടകങ്ങളും നിയമപോരാട്ടം നടത്തിവരികയാണെന്നും ലോക്കല്‍ കമ്മിറ്റി പോലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷിച്ചുവെങ്കിലും കഴിഞ്ഞ 9 വര്‍ഷമായി ഇവ്വിഷയത്തില്‍ നീതി ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.
പ്രതികളെ പിടികൂടംവരെ സമസ്ത പോരാട്ട രംഗത്തുണ്ടാവുമെന്ന് സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
സമസ്തയുടെ ഈ സമരപ്രഖ്യാപനം വെറുതെയാവില്ലെന്നും അന്വേഷണ ഏജന്‍സികള്‍ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് തിടുക്കം കാട്ടിയതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍. എം.പി അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ നിരവധി രാഷ്ട്രീയ സമൂഹിക പണ്ഡിത പ്രമുഖര്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment