ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി: തീരുമാനം സ്വാഗതാര്‍ഹം സമസ്ത
മദ്റസകള്‍ ഉള്‍പ്പെടെ മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സ്വാഗതം ചെയ്തു.
ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമായിരുന്നു. ഇത് മാറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
കെട്ടിടനിയമങ്ങള്‍ പാലിച്ചുള്ള എല്ലാ അപേക്ഷകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് വന്നാല്‍ അനുമതി ലഭിക്കും. ഒരു കെട്ടിടം എന്ന രീതിയില്‍ പാലിക്കേണ്ട നിയമചട്ടങ്ങള്‍ മാത്രമായിരിക്കും ആരാധനാലയത്തിനു അനുമതി നല്‍കുമ്പോള്‍ ഇനി പരിഗണിക്കുക.