ആഴ്ചയില്‍ രണ്ടു ദിവസം നോമ്പനുഷ്ഠിക്കുന്നത് അള്‍ഷിമേഴ്സിന് പരിഹാരമെന്ന് പഠനം
ആഴ്ചയില്‍ രണ്ടു ദിവസം നോമ്പനുഷ്ഠിക്കുന്നതിലൂടെ അള്‍ഷിമേഴ്സ്, സ്കിസോഫ്രീനിയ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തി. ചിക്കാഗോയിലെ ഇല്ലിനോയ്സ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. അള്‍ഷിമേഴ്സ് രോഗം ബാധിക്കുന്നതില്‍ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ടെന്ന് സര്‍വകലാശാലയിലെ പോഷകവിഭാഗം പ്രഫസര്‍ ക്രിസ്റ്റ വരഡിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തി. ദുര്‍മേദസ്സ്, മതിഭ്രമം, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും രണ്ടു ദിവസത്തെ വ്രതം ഗുണകരമാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്ജിംഗ് എലികളില്‍ ഈ പരീക്ഷണം നടത്തി ഇത് തെളിയിക്കുകയും ചെയ്തു. ലോകത്ത് 35 മില്യണ്‍ ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്ന അല്‍ഷിമേഴ്സിന് ഇതുവരെ യോജിച്ച പ്രതിവിധി കണ്ടെത്തിയിട്ടില്ല. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് പ്രൊഫസര്‍ മാര്‍ക് മാറ്റ്സണ്‍ ഈ വിഷയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറായി നില്‍ക്കുന്നു. രണ്ടു ദിവസത്തെ വ്രതാനുഷ്ഠാനം മാനസിക ദൌര്‍ബല്യങ്ങള്‍ക്ക് പരിഹാരമാണെന്ന് അദ്ദേഹം നേരത്തെ നടത്തിയ പരീക്ഷണങ്ങളിലൂടെ വെളിപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ ടോണി ഹോവലും മൈക്കല്‍ ഹാര്‍വിയും ചേര്‍ന്നെഴുതിയ ‘The 2-Day Diet’ എന്ന പുസ്തകം ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണനല്‍കുന്നുണ്ട്. വ്രതാനുഷ്ഠാനം സ്തനാര്‍ബുദത്തിനും പരിഹാരമാണെന്ന് പുസ്തകത്തില്‍ പറയുന്നു. ഓരോ ആഴ്ചയിലെയും വ്യാഴായ്ചയും തിങ്കളാഴ്ചയും നോമ്പനുഷ്ഠിക്കല്‍ ഇസ്‍ലാമിക നിയമപ്രകാരം പ്രത്യേകപുണ്യമുള്ളതാണ്. ഇതിന്‍റെ ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter