ഭരണഘടനമാനിക്കുന്ന മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം: സമസ്ത
- Web desk
- Apr 14, 2019 - 07:33
- Updated: Apr 14, 2019 - 07:33
ശരീഅത്ത് സംരക്ഷണവും ന്യൂനപക്ഷ ക്ഷേമവും ഉറപ്പാക്കുന്നതും ഭരണഘടന മാനിക്കുന്നതുമായ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതിനു സഹായകമാവുംവിധം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
ഭരണത്തിലേറിയാല്‍ രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരുമെന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക 1937 ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടില്‍ പരസ്യമായി കൈകടത്തലാണെന്നും ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുവദിച്ച അവകാശ ലംഘനമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശരീഅത്ത് വിരോധികളും മുസ്്ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ നിഷേധികളും നിയമനിര്‍മ്മാണസഭകളിലെത്താതിരിക്കാനും ഭരണഘടനമാനിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ അധികാരത്തിലേറാനും സമ്മതിദാനാവകാശം നഷ്ടപ്പെടാതെ വിനിയോഗിക്കാന്‍ എല്ലാവരും മുമ്പോട്ടു വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. അതിനിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് വര്‍ഗീയ ശക്തികളെ അധികാരത്തിലേറ്റുന്നതില്‍ സഹായകമായ നിലപാടുകള്‍ സ്വീകരിക്കരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ലമുസ്്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്്ലിയാര്‍, പി.പി ഉമ്മര്‍ മുസ്്ലിയാര്‍ കൊയ്യാട്, കെ.ടി ഹംസ മുസ്്ലിയാര്‍, എം.എം മുഹിയുദ്ധീന്‍ മൗലവി ആലുവ, ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment