മൊറോക്കയില്‍ സ്പാനിഷ് കുടുംബം ഇസ്ലാമിലേക്ക്
മൊറോക്കോ: മൊറോക്കോയില്‍ സന്ദര്‍ശകരായ വിദേശികള്‍ ഇസ്ലാം സ്വീകരിക്കുന്ന പതിവ് തുടരുന്നു. കാസംബ്ലയില്‍ നിന്ന് അമ്പത്താറ് മൈല്‍ മാറി എല്‍ ജാദിബയില്‍ മൂന്നംഗ കുടുംബം രണ്ടു ദിവസം മുമ്പ് ഇസ്‌ലാം മതം ആശ്ലേഷിച്ചു. നൂര്‍ മോസ്ഖില്‍ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷികളാക്കിയാണ് കുടുംബത്തിലെ ഉപ്പയും മകനും ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചത്. ഉപ്പ ഉമര്‍ എന്നും മകന്‍ ഇദ്രീസ് എന്നും പുതുനാമങ്ങള്‍ സ്വീകരിച്ചു. ഇസ്്‌ലാമിലേക്കുള്ള മതം മാറ്റം പേരുമാറ്റാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നത നിര്‍ദേശം ഉണ്ടായിരിക്കെത്തന്നെ ഇരുവരും പേരുമാറ്റത്തില്‍ സന്തോഷം കണ്ടെത്തുകയായിരുന്നു. എല്ലാ വര്‍ഷങ്ങളിലും മൊറോക്കോ സന്ദര്‍ശിക്കുന്ന ധാരാളം പേര്‍ തങ്ങളുടെ ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിക്കാറുണ്ട്. മൊറോക്കോയുടെ സഹിഷ്ണുതാന്തരീക്ഷം കുറച്ച് വര്‍ഷങ്ങളായി ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ വിദേശികള്‍ക്ക് പ്രചോദനമായിട്ടുണ്ട് എന്നത് തെളിയിക്കും വിധമാണ് കഴിഞ്ഞ ചില വര്‍ഷങ്ങളിലെ ഇസ്‌ലാമാശ്ലേഷണങ്ങള്‍.