പൗരത്വ ഭേദഗതി ബില്ലിനെതിരെ എതിർപ്പുമായി ബിജെപി സഖ്യ കക്ഷികൾ
ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രക്ഷോഭം ഉയർന്നതോടെ ബിജെപിയെ വെട്ടിലാക്കി ചില ഘടകകക്ഷികളും ബില്ലിനെ കൈയൊഴിഞ്ഞു. ബീഹാറിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡാണ് ആദ്യമായി എതിർപ്പുമായി രംഗത്തെത്തിയത്. രാജ്യത്തെമ്പാടും പൗരത്വ രജിസ്റ്റര്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്ന് പാർട്ടി വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച പാര്‍ട്ടിയാണ് ജെഡിയു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച ആസാമിലെ ബിജെപിയുടെ സഖ്യ കക്ഷിയായ അസം ഗണ പരിഷത്തും നിയമ ഭേദഗതിയെ അനുകൂലിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും എജിപി തീരുമാനിച്ചു. പൗരത്വ റജിസ്റ്ററിനെതിരാണ് പാര്‍ട്ടിയെന്ന കാര്യം ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജെ ഡി യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter