പ്രതിഷേധങ്ങൾ ഫലം കാണുന്നു: ബില്ലിൽ മാറ്റം വരുത്താൻ തയ്യാറെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് അലയടിച്ച ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാർ മുട്ടുമടക്കുന്നു. പൗരത്വഭേദഗതി നിയമത്തിൽ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.   അസമിന്റെ ചരിത്രത്തിലില്ലാത്ത ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു.  അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ഭീതിയിലാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.  ക്രിയാത്മകമായ ചര്‍ച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter