ഉയിഗൂർ മുസ്‌ലിംകളോടുള്ള ചൈനീസ് നിലപാടിൽ എതിർപ്പുമായി  മെസ്യൂട് ഓ​സില്‍
​ ഇ​സ്​​തം​ബൂ​ള്‍: ചൈനീസ് സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമാക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന ഉ​യ്​​ഗൂ​ര്‍ മു​സ്​​ലിം​ക​ള്‍​ക്ക്​ പി​ന്തു​ണ​യു​മാ​യി മു​ന്‍ ജ​ര്‍​മ​ന്‍ ഫു​ട്​​ബാ​ള​റും ആ​ഴ്​​സ​ന​ല്‍ താ​ര​വു​മാ​യ മെസ്യൂട് ഓ​സി​ല്‍ രംഗത്ത്. ട്വിറ്ററിലൂടെ തുര്‍​ക്കിഷ് ഭാ​ഷ​യി​ല്‍ നടത്തിയ പ്രതികരണത്തിലാണ് ഉ​യ്​​ഗൂ​ര്‍ ജ​ന​ത​ക്കാ​യി പ്രാ​ര്‍​ഥി​ച്ചും മു​സ്​​ലിം ലോ​ക​ത്തി​​ന്‍റെ നി​ശ്ശ​ബ്​​ദ​ത​യെ കു​റ്റ​പ്പെ​ടു​ത്തി​യും ഓ​സി​ൽ നിലപാട് വ്യക്തമാക്കിയത്. 'ഖു​ര്‍​ആ​ന്‍ ക​ത്തി​ക്ക​പ്പെ​ടു​ന്നു. പ​ള്ളി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്നു. മു​സ്​​ലിം മ​ത​പാ​ഠ​ശാ​ല​ക​ള്‍ വി​ല​ക്ക​പ്പെ​ടു​ന്നു. മതപണ്ഡിതർ കൊല്ലപ്പെടുന്നു- അദ്ദേഹം കുറിച്ചു. ​​സ​ഹോ​ദ​ര​ങ്ങ​ളെ ക്യാ​മ്പുകളിലേക്ക് ത​ള്ളി​വി​ടു​ന്നു. അ​വ​രു​ടെ ഇ​ട​ങ്ങ​ളി​ല്‍ ചൈ​ന അ​ധി​നി​വേ​ശം ന​ട​ത്തു​ന്നു. അ​വ​രെ വി​വാ​ഹം ചെ​യ്യാ​ന്‍ മു​സ്​​ലിം സ്​​ത്രീ​ക​ള്‍ നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ടു​ന്നു. എ​ന്നി​ട്ടും മു​സ്​​ലിം ലോ​കം നി​ശ്ശ​ബ്​​ദ​ത തു​ട​രു​ക​യാ​ണ്. അ​വ​രു​ടെ ശ​ബ്​​ദം ആ​രു കേ​ള്‍​ക്കു​ന്നി​ല്ല. പ​ടി​ഞ്ഞാ​റ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​യ്​​ഗൂ​ര്‍ വം​ശ​ജ​രു​ടെ പ്ര​ശ്​​നം മ​റ​ച്ചു​വെ​ക്കു​ക​യാ​ണ്. മു​സ്​​ലിം രാ​ജ്യ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും എ​വി​ടെ മ​റ​ഞ്ഞി​രി​ക്കു​ന്നു'' ഓസിൽ തുറന്നടിച്ചു. ഓസിലിന്റെ ട്വീറ്റിനെതിരെ ആഴ്സനലിന്റെ ചൈനീസ് ആരാധകർ എതിർപ്പുമായി രംഗത്തെത്തി. താരത്തെ മത്സരത്തിൽ നിന്നും വിലക്കണമെന്നും, ഓ​സി​ല്‍ ക​ളി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ചൈ​ന​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​തെ​ന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അ​തേ​സ​മ​യം, താ​ര​ത്തി​​ന്‍റെ നി​ല​പാ​ടി​ന്​ വ​ലി​യ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter