വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ രചനയോ? (യുക്തിവാദി വിമര്‍ശനവും ഖുര്‍ആനും)

അല്ല, ഈ ഖുര്ആന്‍ അവിടുന്ന് സ്വന്തം രചിച്ചുണ്ടാക്കിയതാണെന്നാണോ ഇക്കൂട്ടര്‍ ആരോപിക്കുന്നത്?! എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ തയ്യാറല്ല എന്നതത്രെ കാര്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇതിനു സമാനമായൊരു തിരുവചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ (വിശുദ്ധ ഖുര്ആവന്‍ 52:33-34). 

വിശുദ്ധ ഖുര്ആവന്‍ മുഹമ്മദ് നബി സ്വ.യുടെ രചനയാണെന്ന വാദത്തെ അതിന്റൈാ അവതരണകാലത്തു വിശുദ്ധ ഖുര്ആനന്‍ സ്വയം തന്നെ പ്രതിരോധിച്ചിട്ടുണ്ട്. ഭൌതികമായ ഏതെങ്കിലുംഅക്ഷരപ്പുരയില്‍ നിന്നും തെല്ലും അഭ്യസിച്ചിട്ടില്ലാത്ത തിരുനബിയുടെ എന്നല്ല, സാഹിത്യത്തിലെ ഏറ്റവുംഉന്നതശീര്ഷയര്‍ എന്ന് സമൂഹം കരുതിപ്പോന്ന ഒരാളുടെ പോലും രചനയല്ല വിശുദ്ധ ഖുര്ആുന്‍. ഇത്തീര്ത്തും മനുഷ്യന്റെം സകലമാന സാധ്യതകള്ക്കും മീതെയാണ്. 

ഇത് തിരുനബിയുടെയോ മറ്റേതെങ്കിലുംമനുഷ്യേെന്റ്യാ വചനമാകുന്നു എന്ന് വാദിക്കുന്നവരോട് വിശുദ്ധ ഖുര്ആ ന്‍ ഉയര്ത്തു ന്ന വെല്ലുവിളിഉപര്യുക്ത വചനത്തില്‍ വായിക്കാം; തങ്ങളുടെ ആരോപണം സത്യസന്ധമാണെങ്കില്‍ ഇതിനുസമാനമായൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ വിശുദ്ധ ഖുര്ആന്‍ തിരുനബിയുടെ രചനയാണെന്ന്ആരോപിക്കുന്നവരുടെ പ്രഥമ ബാധ്യത ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ്. കേവലം അറബികളോടോഅതിന്റെ പ്രഥമ സംബോധിതരോടോ മാത്രമായല്ല വിശുദ്ധ ഖുര്ആന്‍ ഈ വെല്ലുവിളി ഉയര്ത്തുന്നത്. 

ഖുര്ആന്‍ മാനുഷിക വചനമാണെന്ന് ആരോപിക്കുന്ന എക്കാലത്തെയും വിമര്ശകരോട്‌മൊത്തത്തിലാണ്. ഒന്നല്ല, പലതവണ. ഇതിനു ശേഷം മക്കയില്‍ വെച്ചുതന്നെ മൂന്നുവട്ടവും മദീനയില്‍ വെച്ചും വെല്ലുവിളി ആവര്ത്തിക്കുകയുണ്ടായി (38:10, 11:13, 17:88, 2:23). 

അതിനാല്‍, വിമര്ശകര്‍ ഒന്നുകില്‍ വെല്ലുവിളി ഏറ്റെടുത്ത് വിശുദ്ധ ഖുര്ആനു സമാനമായൊരു തിരുവചനം സ്വന്തമായി രചിച്ചു ഹാജരാക്കട്ടെ, അല്ലെങ്കില്‍ മറ്റാരെങ്കിലും രചിച്ച അത്തരത്തിലുള്ള ഒന്നെങ്കിലും ഹാജരാക്കട്ടെ. വിശുദ്ധ ഖുര്ആനിന്റെഅവതരണ കാലത്ത് അറബിസാഹിത്യം അതിന്റെ ഏറ്റവും പ്രശംസനീയമായ ഘട്ടത്തിലായിരുന്നു. എന്നിട്ടും ഒരാള്‍ക്കു പോലും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാന്‍ സാധിച്ചിട്ടില്ല. 

എന്നു മാത്രമല്ല, ചരിത്രത്തില്‍ ഇന്നു വരെ ഒരാള്‌പോലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. സൂത്രം കൊണ്ട്പഴുതടക്കാം എന്ന് ചിന്തിക്കുന്ന ചില കുബുദ്ധികള്‍ (ഇതിനു സമാനമായൊരു തിരുവചനംഅവര്‍ രചിച്ചുകൊണ്ടുവരട്ടെ) എന്ന സൂക്തഖണ്ഡത്തില്‍ അഭയം തേടാറുണ്ട്; അതെങ്ങനെ ഒരുവെല്ലുവിളിയാകും? 

ആര്‍ക്കും മറ്റൊരാളുടെ ശൈലിയെ അപ്പടി പകര്ത്താനാവുകയില്ലല്ലോ; ഗദ്യമായാലുംപദ്യമായാലും. അങ്ങനെയെങ്കില്‍ ഷേയ്ക്‌സ്പിയര്‍, വേര്‍ഡ്‌സ്വര്‍ത്ത്, മാത്യൂ ആര്‌നോള്ഡ്, അരവിന്ദ്‌ഘോഷ്, രബീന്ദ്രനാഥ ടാഗോര്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ രചനകളും അങ്ങനെത്തന്നെ. ആര്ക്കാണ് അവരുടെ രചനകളെ അതേ മട്ടില്‍ അനുകരിച്ചു മറ്റൊരു രചന സാധ്യമാവുക? അപ്പോള്പ്പിന്നെ, അത് ഖുര്‌ആെനിന്റെ മാത്രം വിശേഷതയാവാന്‍ തരമില്ലല്ലോ, ഖുര്‍ആന്‍ വെറുതെ ഉമ്മാക്കി കാട്ടിപേടിപ്പിക്കുകയാണ് എന്നാണ് അവര്‍ പറയുന്നത്. 

ഇവിടെ വിശുദ്ധ ഖുര്ആ്‌നിന്റെു വെല്ലുവിളിയെ ദുര്യാ്ഖ്യാനിച്ചതാണ് കുഴപ്പം.  (ഇതിനു സമാനമായൊരു തിരുവചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ) എന്നതിനു വിശുദ്ധ ഖുര്ആനിന്റെ അതേ ശൈലിയില്‍ ഒരു രചന കൊണ്ടുവരട്ടെ എന്നു മാത്രം അര്ത്ഥകല്പ്പനയില്ല. അങ്ങനെയാണെന്ന് ശഠിക്കുന്നത് വെല്ലുവിളിയെ ഏറ്റെടുക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ ഉള്ള ദുര്വ്യാ ഖ്യാനം മാത്രമാണ്. 

കേവലം ശൈലിയിലുള്ള സമാനതയല്ല, സമഗ്രതയും ഗാംഭീര്യവും ഭദ്രതയുംജ്ഞാനവൈപുല്യവും സാഹിത്യഗരിമയും മഹത്വവും തുടങ്ങി എല്ലാ അര്ത്ഥത്തിലും വിശുദ്ധ ഖുര്ആനിനുസമാനമായ സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരുക എന്നത്രേ അതിന്റെതാത്പര്യം. വെല്ലുവിളിയുടെ സംബോധിതര്‍ കേവലം അറബികളല്ലെന്നതു കൊണ്ട് വെല്ലുവിളി ഏറ്റെടുത്ത്ഹാജരാക്കപ്പെടുന്ന ഗ്രന്ഥം അറബിയില്‍ തന്നെയാവണം എന്ന് നിബന്ധനയില്ല. ഏതു ഭാഷയിലും ആവാം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ എന്തെല്ലാം സവിശേഷതകള്‍ കൊണ്ടാണോ അമാനുഷികമാവുന്നത് ആഗുണങ്ങളില്‍ അതിനോടു കിട പിടിക്കണം. വിശുദ്ധ ഖുര്‍ആന്‍ അമാനുഷികമാവുന്നതിനുചൂണ്ടിക്കാണിക്കപ്പെടുന്ന ഏതാനും സവിശേഷതകള്‍ അറിയാന്‍ ഇതോടൊപ്പമുള്ള തുടര്‍ ലേഖനം കൂടിവായിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter