ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷം നിരാഹാരമവസാനിപ്പിച്ച് ഇസ്രയേലിലെ ഫലസ്ഥീന്‍ തടവുകാര്‍

ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷം നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായി ഇസ്രയേലിലെ ഫലസ്ഥീന്‍ തടവുകാര്‍.

ഇസ്രയേല്‍ ജയിലുകളിലെ മോശമായ  അവസ്ഥകളില്‍ പ്രതിഷേധിച്ച് ആരംഭിച്ച നിരാഹാര സമരമാണ് ഇസ്രയേല്‍ അധികൃതര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഫലസ്ഥീന്‍ തടവുകാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്.
ജയില്‍ അധികൃതരോട് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് 400 ഓളം ഫലസ്ഥീന്‍ തടവുപുള്ളികളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരാഹരസമരത്തില്‍ പങ്കാളികളായിരുന്നത്.
ഇസ്രയേല്‍ അധികൃതര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരു തുള്ളിവെള്ളം കുടിക്കില്ലെന്ന രീതിയിലേക്ക് സമരം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇസ്രയേല്‍ പ്രിസണേഴ്‌സ് സര്‍വീസ് അധികാരികളും സമരനേതാക്കളും ഫലസ്ഥീന്‍ നേതാക്കളും നിരാഹര സമരം തുടങ്ങിയതിന് ശേഷമുളള അവസാനഘട്ട ചര്‍ച്ച ഫലപ്രാപ്തിയിലെത്തുകയായിരുന്നു.
ഫലസ്ഥീന്‍ തടവുകാരുടെ വിപ്ലവത്തിന്റെ വിജയമാണിതെന്ന് തടവുകാരുടെ ഔദ്യോഗിക വ്യക്താവ് അലി അല്‍ മൊഗ്‌റാബി പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter