അഫ്ഗാനിലെ അമേരിക്കൻ സേനയുടെ എണ്ണം കുറച്ചേക്കും
വാഷിംഗ്ടൺ: താലിബാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അമേരിക്ക അഫ്ഗാനിലെ സൈനിക സാന്നിധ്യം കുറക്കുന്നു. 2001ൽ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തെ തുടർന്ന് ഉസാമ ബിൻ ലാദനെ പിടികൂടാനാണ് അമേരിക്ക അഫ്ഗാനിൽ അധിനിവേശം നടത്തിയത്. വൻ സാമ്പത്തിക ബാധ്യത ഉണ്ടായ 18 വർഷത്തെ യുദ്ധത്തിൽ നിരവധി സൈനികരുടെ ജീവനുകൾ പൊലിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കാത്തതിനാലാണ് ഇനിയും അഫ്ഗാനിൽ തുടരേണ്ടെന്ന സുപ്രധാനമായ തീരുമാനം ട്രംപ് സർക്കാർ എടുക്കാനിരിക്കുന്നത്. നേരത്തെ താലിബാനുമായി ചർച്ചകൾ പുനരാരംഭിക്കാനുള്ള തീരുമാനം യുഎസ് എടുത്തിരുന്നു. താലിബാൻ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ മേഖല സംഘർഷ രഹിതമാകുമെന്നാണ് കരുതപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter