മൂന്ന് കോടി മുസ്‌ലിംകള്‍ വോട്ടര്‍പട്ടികക്ക് പുറത്തെന്ന് റിപ്പോര്‍ട്ട്

മൂന്ന് കോടി മുസ്‌ലിംകളും നാല് കോടി ദളിതരും വോട്ടര്‍പട്ടികക്ക് പുറത്തെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.രാജ്യത്ത് വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള മൂന്ന് കോടി മുസ്‌ലിംകള്‍ വോട്ടര്‍ പട്ടികക്ക് പുറത്താണെന്ന് മിസ്സിങ്ങ് വോട്ടേഴ്‌സ് ആപ്പിന്റെ സ്ഥാപകന്‍ ഖാലിദ് സെയ്ഫുള്ള വ്യക്തമാക്കി.

സോഫ്റ്റവെയര്‍ സ്ഥാപകനും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോലാബ്‌സ് സി.ഇ.ഒയുമാണ് സൈഫുല്ല ഖാലിദ്.
രാജ്യത്ത് ആകെ 11 കോടി  മുസ്‌ലിംകളാണുള്ളത്. മൊത്തം വോട്ടര്‍മാരുടെ 15 ശതമാനവും മുസ്‌ലിം വോട്ടര്‍മാരുടെ 25 ശതമാനം പേര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.20 കോടി ദളിത് ജനങ്ങളില്‍ 4 കോടി പേര്‍ പുറത്താണെന്നും വിശദ പഠനത്തില്‍വ്യക്തമാക്കുന്നു.ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന നാഷണല്‍  ലീഡര്‍ഷിപ്പ് സമ്മിററില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ധേഹം കാര്യങ്ങള്‍ വിശദമാക്കിയത്.
തെളിവുകള്‍ സഹിതമാണ് അദ്ധേഹം വിശദീകരണം നടത്തുന്നത്. അദ്ധേഹത്തിന്റെ മിസ്സിംഗ് വേട്ടേഴ്‌സ് ആപ്പിലൂടെ  ഇതേ കുറിച്ച് പരിശോധിക്കുകയും ചെയ്യാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter