ആത്മദാഹങ്ങളെ ശമിപ്പിച്ചുനിര്ത്തി  റൂഹ് അഫ്‌സ; ജെ.എന്‍.യു പകരുന്ന നോമ്പോര്മ‍കള്‍

റൂഹ് അഫ്‌സ എന്ന ഉറുദു പദത്തിന് ആത്മപോഷിണി എന്നാണര്‍ഥം. ഇന്ത്യയിലെ പ്രധാനപ്പെട്ട ഭൗതികകാമ്പസുകളിലൊന്നായ ദല്‍ഹിയിലെ ജവഹര്‍ലാല്‍നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ നോമ്പുതുറയോര്‍ക്കുമ്പോള്‍ആദ്യം ഓര്‍മയിലെത്തുന്നത് റൂഹ് അഫ്‌സയാണ്. ഇവിടെ ഇതൊരു പാനീയമാണ്. നൂറ് വര്‍ഷത്തിനപ്പുറം പഴക്കമുള്ള ഈ പാനീയത്തിന് തികഞ്ഞ ദാഹശമനിയെന്ന വിശേഷണത്തോടൊപ്പം വലിയ ഔഷധഗുണങ്ങളുടെ പേരുമായി പറയാറുണ്ട്. ഹംദര്‍ദ് സര്‍വകലാശാലയുടെ സ്ഥാപകനായി അറിയപ്പെടു ഹകീം അബ്ദുല്‍മജീദിന്റെ ഔഷധ ലബോറട്ടറിയില്‍പിറവികൊണ്ട ഈ സംഭാവനയാണ് ദല്‍ഹി മുസ്ലിംകള്‍ക്ക് നോമ്പുതുറ നേരത്തെ ദാഹശമനിയായി ഇന്നും പൊതുവില്‍അവതരിക്കുന്നത്. ഒരിക്കലെങ്കിലും ദല്‍ഹി ജുമാമസ്ജിദ് സന്ദര്‍ശനത്തിനെത്തിയവര് ഈ പാനീയം നുണയാതിരിക്കാനുള്ള സാധ്യത നന്നേകുറവാണ്. മീനാബസാറും കഴിഞ്ഞ് മസ്ജിദിന്റെ പ്രധാന പ്രവേശന കവാടത്തിലേക്ക് പടികള്‍കയറുമ്പോള്‍ ഇരുവശങ്ങളിലും വലിയ പാത്രങ്ങളില്‍ കലക്കി വെച്ച് ദാഹാര്‍ത്തരായ സഞ്ചാരികളെ കാത്തിരിക്കു ആ തുടുത്ത റോസ് നിറത്തിലുള്ള പാനീയം തന്നെയാണ് റൂഹ് അഫ്‌സ. നാല്‍പതും നാല്‍പതിയഞ്ചും ഡിഗ്രിക്കു മേല് താപനിലയുള്ള ദൈര്‍ഘ്യമേറിയ പകലുകള് ഉന്തിനീക്കുമ്പോള്‍, ജെ.എന്‍.യുവിലെ ഞങ്ങളുടെ ഒന്നാമത്തെ പ്രതീക്ഷയും, നോമ്പ് തുറ വേളകളില്‍ആകര്‍ഷകമായ നിറവും രുചിയും സര്‍വോപരി ഔഷധ ഗുണവും കൂടിച്ചേര്‍ന്ന് ബക്കറ്റ് നിറയെ ഞങ്ങളെ കാത്തിരിക്കുന്ന ഈ അപൂര്‍വദാഹശമനിയായ പാനീയം തന്നെയാണ്.

രുചിയേറിയ മലബാര്‍തരിക്കഞ്ഞിയുടെയും നാടന്‍വിഭവ സമൃദ്ധിയുടെ ഗൃഹാതരുമായ ഓര്‍മകളെ വലിയൊരളവില്‍ പിടിച്ച് നിര്‍ത്തുന്നതിലും ഈ ചെമന്ന പാനീയത്തിനുള്ള പങ്ക് ചെറുതല്ലാത്തതാണ്. ജെ.എന്‍.യു കാമ്പസിലും നോമ്പ് കാലത്തിന്റെ വരവ് നേരത്തെത തന്നെ അറിഞ്ഞ് തുടങ്ങാറുണ്ട്. നനച്ചുകുളിയും വീടും പരിസരവും മോടിപിടിപ്പിക്കലും ഒരു മാസക്കാലത്തേക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വിഭവ ശേഖരണങ്ങളുടെയും രൂപത്തില്‍ നോമ്പ് നാട്ടില് വരവ് അറിയിച്ച് തുടങ്ങുമ്പോള്‍, ഓരോ ഹോസ്റ്റലുകളിലും പ്രത്യേകം ഇഫ്താര്‍കമ്മറ്റി രൂപീകരണ യോഗങ്ങളിലൂടെയാണ് നോമ്പിന്റെ സമാഗമം അടുക്കുന്നത് ജെ.എന്‍.യു കാമ്പസ് അറിയുന്നത്. ഉത്തരേന്ത്യയില്‍വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ജെ.എന്‍.യുവില്‍പഠിച്ച് കൊണ്ടിരിക്കുന്ന സുഹൃത്തുക്കളാണ് നോമ്പിന്റെ ആഴ്ചകള്‍ക്ക് മുമ്പ് നടക്കുന്ന ഈ സംരഭത്തിന് മുന്‍കൈയ്യെടുക്കുത്. ചില ഹോസ്റ്റലുകളില്‍ മലയാളികളും ഇതിന്റെ മുഖ്യ കാര്‍മികന്‍മാരാകാറുണ്ട്. നോമ്പുതുറ, അത്താഴം തുടങ്ങി നോമ്പുകാലത്തെ പ്രത്യേകം ചിലവുകളിലേക്ക് ആവശ്യമായ ഫണ്ട് പിരിവും പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ച് അതാത് ഹോസ്റ്റലുകളിലെ നോമ്പുകാര്‍ക്ക് ധന്യമായ നോമ്പനുഭവം പ്രധാനം ചെയ്യലുമാണ് പ്രസ്തുത കമ്മറ്റിയുടെ ചുമതല. ഒരു ഉത്തരവാദിത്തം എന്നതിലുപരി ഒരു ധര്‍മ നിര്‍വഹണത്തിന്റെ പ്രതിജ്ഞാബദ്ധമായ ആവേശവും ശുഷ്‌കാന്തിയും കമ്മറ്റി ഭാരവാഹികളിലും അംഗങ്ങളിലും കാണാറുണ്ട്. ഓരോ ഹോസ്റ്റലിലെയും പൊതുമെസ്സും അടുക്കളയും നോമ്പുകാരായ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മതപരമായ ആവശ്യത്തിന് വേണ്ടി തുറന്നു കൊടുക്കാന്‍ജെ.എന്‍.യു ഭരണസഭ ഇതുവരെ യാതൊരു അനിഷ്ടവും കാണിച്ചിട്ടില്ല. കൂടാതെ നോമ്പുതുറക്ക് ആവശ്യമായ പൊരിവിഭവങ്ങളായ പൊക്കവടയും പരിപ്പിന്റെയും കടലയുടെയും വിഭവങ്ങളുമൊക്കെ ഒരുക്കിത്തരുന്നതും മെസ്സ് ജീവനക്കാര്‍ തന്നെയാണ്. ആപ്പിള്‍, പൈനാപിള്‍, അനാര്‍ തുടങ്ങി വിവിധ പഴങ്ങള്‍ചെറുതായി കഷ്ണിച്ച് അതില്‍ പ്രത്യേകം തേന്‍ചാറൊഴിച്ച് ഒരുക്കു ഫ്രൂട് ചാട്ടാണ് നോമ്പുതുറ നേരത്തെ ഇഷ്ട വിഭവങ്ങളിലൊന്ന്. ഓരോ ദിവസത്തേക്ക് ആവശ്യമായ പഴങ്ങള്‍ പ്രത്യേകം എത്തിച്ച് മെസ്സിനകത്ത് വെച്ചാണ് അത് കഴിക്കാന്‍പാകപ്പെടുത്തുന്നത്. പ്രഭാത ഭക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവില്‍നല്‍കുന്ന പാലും മുട്ടയും പഴവും ബ്രഡും അത്താഴ നേരത്ത് നല്‍കാനും ഓരോ ഹോസ്റ്റല്‍ അധികൃതരും പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു. മുട്ടപുഴുങ്ങലും പാല്‍തിളപ്പിക്കലും മറ്റും ഈ ഇഫ്താര്‍കമ്മറ്റി ഏല്‍പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തു ചെയ്യുന്നു.

ജെ.എന്‍.യുവിലെ മുഴുവന്‍ബോയ്‌സ് ഹോസ്റ്റലുകളിലും നോമ്പുതുറയും അത്താഴവും ഒരുക്കാറുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ കുറവായത് കൊണ്ട് ആ ഹോസ്റ്റലുകളില്‍ നോമ്പെടുക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികളില്‍ചിലരൊക്കെ അടുത്തുള്ള ബോയ്‌സ് ഹോസ്റ്റലുകില് നോമ്പുതുറക്കെത്താറുണ്ട്. കൂടാതെ കാമ്പസിന്റെ പുറത്ത് റൂമെടുത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ചിലരും. കാമ്പസിലേക്കുള്ള മെയിന്‍കവാടം കടന്ന് ആദ്യമെത്തുന്ന ഹോസ്റ്റലിലും മറ്റും നോമ്പു തുറക്കുള്ള തുകയടച്ച് പങ്ക് ചേരാറുണ്ട്. പുറത്തുള്ളവരില്‍നിന്നും ഹോസ്റ്റല്‍അന്തേവാസികളേക്കാള്‍  ചെറിയ സംഖ്യ അധികം ഈടാക്കാറുണ്ട്. നോമ്പുതുറക്കും അത്താഴത്തിനും എന്നും ഒരേ വിഭവങ്ങള്‍ തന്നെയാണെങ്കിലും എന്തോ മടുപ്പൊന്നും തോന്നാറില്ല. കേരളത്തില്‍നിന്നുള്ള മുസ്‌ലിം മന്ത്രിയും എം.പിയും ഡല്‍ഹിയിലെ വ്യത്യസ്ത ലേബലുകളിലുമുള്ള മലയാളി കൂട്ടായ്മകളും ഒരുക്കുന്ന മലയാളി ഇഫ്താര്‍ഇടക്കെപ്പോഴെങ്കിലും കേരള നോമ്പുതുറ അനൂഭവങ്ങളിലേക്കുള്ള വാതില്‍തുറുന്നു തരാറുണ്ടെന്നത് ഇവിടെ സ്മരിക്കേണ്ടതാണ്. സംശയത്തിന്റെ ദിവസം നോമ്പിന്റെ ആഗമനം അറിയാന്‍നാട്ടില്‍പൊതുവെ കാണാറുള്ള കൗതുകമൊന്നും ഇവിടെ കാണാറില്ല. റേഡിയോ, ടെലിവിഷന്‍പോലോത്ത വാര്‍ത്താ വിതരണ ഉപകരണങ്ങള്‍ക്ക് മുന്നില്‍പ്രത്യേക അറിയിപ്പിന് വേണ്ടി ചെവി കൂര്‍പ്പിച്ചിരിക്കാന്‍ഇവിടെ ആരെയും കാണാറില്ല. പൊതുവെ നാട്ടില്‍തുടങ്ങി ഒരു ദിവസം കഴിഞ്ഞാണ് ഇവിടെ തുടങ്ങാറുള്ളത്.

ജെ.എന്‍.യു  ഇന്ത്യയിലെ മതേതര കാമ്പസിന്റെ മതനിരപേക്ഷമുഖം ഏറ്റവും നന്നായി വെളിപ്പെടുന്ന കാലങ്ങളിലൊന്നാണ് റമദാന്‍. ഇവിടെ ലോകത്ത് കാണുന്ന വിവിധ മതങ്ങളില്‍വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെയുണ്ടെങ്കിലും, ഈ കാമ്പസിനകത്ത് ഒരു മതക്കാര്‍ക്കും ആരാധനാലയങ്ങളില്ല. എന്നാല്‍ആര്‍ക്കും തങ്ങളുടെ മതവും ആശയവും പ്രത്യയ ശാസ്ത്രവും പരസ്യമായി പ്രഖ്യാപിക്കുതിനും അനുഷ്ഠിക്കുതിനും യാതൊരു തടസ്സവുമില്ല. കാവേരി ഹോസ്റ്റലിന് തൊട്ടുചേര്‍ന്ന് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന ആല്‍മരച്ചുവട്ടില്‍ പൂക്കളും എണ്ണയും പൂജാമുറകളുമായെത്തുന്ന ഹിന്ദു മതവിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ആരുടെ ഭാഗത്തു നിന്നും ഒരു തുറിച്ച് നോട്ടം നേരിടേണ്ടി വന്നിട്ടില്ലേന്ന പോലെ, റമദാന്‍കാലത്ത് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പാരവശ്യത്തെയും ജെ.എന്‍.യു കാമ്പസിനും അതിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും യാതൊരു വൈമനസ്യവുമില്ല. വിവിധ ഹോസ്റ്റലുകളോട് ചേര്‍ന്നുള്ള മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പ്രാര്‍ത്ഥന ഇടങ്ങളിലേക്ക് തറാവീഹ് നമസ്‌കാരത്തിലേക്ക് വെള്ള പൈജാമായും ജുബ്ബയും കൈയ്യില്‍മുസ്വല്ലയും തസ്ബീഹ് മാലയുമായി ഭക്തി പ്രദര്‍ശനത്തോടെ നടന്നു നീങ്ങുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ കാഴ്ച പാശ്ചാത്യ സംസ്‌കാരത്തെ ഹൃദയത്തോടെ ചേര്‍ത്തു താലോലിക്കുന്ന ജെ.എന്‍.യു കാമ്പസ് പക്ഷെ, ആദരാംഗീകാരത്തോടെയാണ് നോക്കിനില്‍ക്കാറുള്ളത്.

ഹോസ്റ്റലുകള്‍ക്കകത്ത് ടി.വി റൂമുകള്‍, ജിംനേഷ്യം ഹാള്‍തുടങ്ങിയുള്ള ഓപൺ സ്‌പെയ്‌സുകളും ജമാഅത്ത് നിസ്‌കാരത്തിന് വേണ്ടി മുസ്‌ലിംകള്‍ഉപയോഗപ്പെടുത്താന്‍താല്‍പര്യപ്പെടുമ്പോള്‍അതിനെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുന്ന മറ്റു ഹോസ്റ്റല്‍അന്തേവാസികളുടെ ഹൃദയ വിശാലത അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. ഉത്തരേന്ത്യന്‍വിദ്യാര്‍ത്ഥികള്‍പ്രധാനമായും പങ്കെടുക്കുന്ന മേല്‍പറഞ്ഞ തറാവീഹ് നിസ്‌കാരങ്ങള്‍ ഖുര്‍ആന്‍ ഒരു ഖത്മ് പൂര്‍ത്തിയാക്കുന്നത് വരെ തുടരും. ഉത്തരേന്ത്യന്‍മദ്രസകളില്‍നിന്നും ഖുര്‍ആന്‍മനഃപാഠമാക്കിയ ഹാഫിദുകളായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണ് ഈ തറാവീഹിന് നേതൃത്വം നല്‍കുന്നത്. ചിലയിടങ്ങളില്‍നോമ്പ് പതിനഞ്ചോടെതന്നെ ഖത്മ് പൂര്‍ത്തിയാക്കി തറാവീഹ് പിരിച്ച് വിടുന്നു. റമദാനല്ലാത്ത കാലങ്ങളില്‍അനുഷ്ഠാന കാര്യങ്ങളില്‍വേണ്ടത്ര താല്‍പര്യം കാണിക്കാത്തവര്‍പോലും റമദാന്‍കാലങ്ങളില്‍പ്രത്യേകം ഭക്തി പ്രകടനങ്ങളില്‍വലിയ ആവേശത്തോടെ പങ്ക് ചേരുന്ന ദൃശ്യങ്ങള്‍ഇവിടെ സുലഭമാണ്. മലയാളികളായ ഞങ്ങള്‍സാധാരണ നിലയില്‍ഈ തറാവീഹില്‍പങ്കെടുക്കാറില്ല. വിവിധ ഹോസ്റ്റലുകളില്‍താമസിക്കുന്ന മലയാളി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും സൗകര്യപ്പെടുന്ന ഏതെങ്കിലും ഒരു ഹോസ്റ്റലിന്റെ ടെറസിലോ മറ്റേതങ്കിലും ആളൊഴിഞ്ഞ ഇടങ്ങളിലോ ഞങ്ങള്‍തറാവീഹ് കൂട്ടായ്മകള്‍ക്ക് ഇടം കാണുന്നു. നോമ്പ് തുറയും അല്‍പം വിശ്രമവും കഴി്ഞ്ഞ് ഒമ്പതര മണിയോടെ ഞങ്ങളുടെ തറാവീഹ് നമസ്‌കാരം ആരംഭിക്കും. മിക്കപ്പോഴും മിഡില്‍കാമ്പസിലെ പെരിയാര്‍ഹോസ്റ്റലോ, പ്രധാന കവാടം ആദ്യമെത്താറുള്ള ബോയ്‌സ് ഹോസ്റ്റലിലോ ആണ് ഇത് സാധാരണ നടക്കാറുള്ളത്. മതപഠന പശ്ചാത്തലമുള്ള ആരെങ്കിലും നേതൃത്വം കൊടുക്കുന്ന ഈ തറാവീഹ് നമസ്‌കാരത്തില്‍മലയാളി സുഹൃത്തുക്കള്‍ക്ക് പുറമെ ചില ഉത്തരേന്ത്യന്‍സുഹൃത്തുക്കളുമുണ്ടാകാറുണ്ട്. പലപ്പോഴും ഇരുപത് മുതല്‍മുപ്പത് വരെ വിദ്യാര്‍ത്ഥികള്‍പങ്കെടുക്കാറുണ്ട് ഇതില്‍. നിസ്‌കാര ശേഷം പതിനഞ്ച് മിനുട്ട് നീണ്ട് നില്‍ക്കുന്ന മതപഠന സദസ്സാണ് മറ്റൊരു ശ്രദ്ധേയമായ ഇനം. മതപഠന പശ്ചാത്തലമില്ലാത്തവര്‍ക്കെന്ന പോലെ അതുള്ളവര്‍ക്കും പഠിക്കാനും ഓര്‍ക്കാനുമുള്ള ഒരു വിചിന്തന വേള. വിദ്വല്‍സദസ്സിന് മുമ്പില്‍അവതരിപ്പിക്കാനുള്ളത് കൊണ്ട് തന്നെതികഞ്ഞ മുന്നൊരുക്കത്തോടെത്തെയാണ് ഭൂരിഭാഗം അവതാരകരും എത്താറുള്ളത്. കാമ്പസിലെ മലയാളി മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കൂട്ടുന്ന ഒരു വേദിയായത് കൊണ്ട് തന്നെ സുപ്രധാനമായ പല ഭാവി ആസൂത്രണ ചര്‍ച്ചകളും അതോടൊപ്പം ചിലപ്പോഴൊക്കെ നടക്കാറുണ്ട്. 

വര്‍ഷങ്ങളായി ദൈര്‍ഘ്യമേറിയ പകലുകളാണ് നോമ്പുമാസത്തിലിവിടെ. നാട്ടില്‍മഴയില്‍കുതിര്‍റന്ന റമദാന്‍കാലത്തെ പതിനാല് മണിക്കൂര്‍പകലുകള്‍ തന്നെ വലിയ വാര്‍ത്തയാകുമ്പോള്‍ഇവിടെ ഉത്തരേന്ത്യയില്‍വര്‍ഷങ്ങളായി അതിദീര്‍ഘമായ പകലുകളുള്ള കൊടിയ ചൂടുകാലത്താണ് റമദാന്‍വിരുന്നെത്തുന്നത്. പതിനാല് മണിക്കൂറോളം നീളുന്ന ഉഷ്ണകാലാവസ്ഥയിലൂടെ താണ്ടിക്കടന്ന് നോമ്പ് തുറയുടെ മേശപ്പുറത്തേക്ക് എത്തുമ്പോള്‍പുണ്യനബി പറഞ്ഞ നോമ്പുകാരന്റെ ഒന്നാമത്തെ ആനന്ദത്തിന്റെ ആധിക്യം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള് അനുഭവിക്കാറുണ്ട്. നേരത്തെ പരാമര്‍ശിച്ച് റൂഹ് അഫ്‌സയെന്ന പാനീയം വിവിധ പഴങ്ങള്‍ചേര്‍ത്തൊരുക്കുന്ന ഫ്രൂട് ചാട്ടും അകത്തെത്തുമ്പോള്‍തളര്ന്നു പോയ ഞരമ്പുകളൊക്കെ വീണ്ടും ഉയര്‍ത്തെഴുനേല്‍ക്കും. പിന്നെ പകലില്‍അനുഭവിച്ച് തീര്‍ന്ന ക്ഷീണം തീര്‍ത്ത് തറാവീഹിലേക്കും ഖുര്‍ആന്‍ഓത്തിലേക്കും മറ്റും നീളാന്‍ ഊര്‍ജം കൈവരുന്നു. റമദാനിലെ അവസാനത്തെ പത്ത് എല്ലാ ഹോസ്റ്റലിലും അരങ്ങേറുന്ന സമൂഹ നോമ്പുതുറക്ക് ബഹുമുഖ മാനങ്ങള്‍ തന്നെ കാണാനാവം. ഹോസ്റ്റലിനകത്തും പുറത്തുമുള്ള അമുസ്‌ലിം സുഹൃത്തുക്കള്‍ധാരാളമായി ഇതില്‍പങ്കെടുക്കുന്നു. ഹോസ്റ്റല്‍വാര്‍ഡന്‍മാരുടെയും ജോലിക്കാരുടെയും സജീവ സാന്നിധ്യമുണ്ടതില്‍. പകലന്തയോളം അന്നപാനീയങ്ങളുപേക്ഷിച്ച് ത്യാഗം ചെയ്യുന്ന മുസ്‌ലിം സുഹൃത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൂര്‍ണ നോമ്പെടുത്താണ് ചില അമുസ്‌ലിം സുഹൃത്തുക്കള്‍സമൂഹ നോമ്പുതുറക്കെത്താറുള്ളത്. ബഹുമത സമൂഹത്തിന് മുന്നില്‍ഇസ്‌ലാമിന്റെയും നോമ്പിന്റെയും സന്ദേശമെത്തിക്കാനുള്ള പ്രത്യേക വേളയും ഈ നോമ്പുതുറ പരിപാടിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഇസ്‌ലാമിക ആശയങ്ങള്‍സംക്ഷിപ്തമായി നേരത്തെ നിശ്ചയിച്ചത് പ്രകാരം ഏതെങ്കിലും ഒരാള്‍ എഴുതിവായിക്കാറാണ് പതിവ്. ഈ നോമ്പുതുറ കഴിഞ്ഞിറങ്ങുന്ന ഇതരമതസ്ഥരായ വിദ്യാര്‍ത്ഥികളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാവുന്ന ആത്മഹര്‍ഷത്തിന്റെ വികാരം വിവരണാതീതമാണ്. ത്യഗത്തിന്റെ നോമ്പുമാസം വിടചൊല്ലി മാനത്ത് ശവ്വാലമ്പിളി തെളിയുന്നതോടുകൂടെ കാമ്പസിനകത്തും ആഹ്ലാദത്തിന്റെ അലകള്‍ഉയരും. അമുസ്‌ലിം സുഹൃത്തുക്കളും ഈ ആഘോഷത്തില്‍വര്‍ദ്ധിത ആവേശത്തോടെ പങ്കെടുക്കാറുണ്ട്. നോമ്പും പെരുന്നാളും കാമ്പസിലെ മുസ്‌ലിം സുഹൃത്തുക്കളും കാമ്പസിന്റെ പതിവ് ഒഴുക്കിലേക്ക് ചേരുകയായി. ഒരു മാസക്കാലത്ത് ഇത്തിരിയെങ്കിലും അയവ് കൊടുത്ത പഠന മനന വാദിപ്രതിവാദ അരങ്ങുകളിലേക്ക് കൂടുതല്‍സജീവതയോടെ വീണ്ടുമവര്‍ ഉള്‍ചേരുകയായി.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter