കനഡയിലെ റമദാന്‍
- Web desk
- Jun 20, 2012 - 16:46
- Updated: May 18, 2017 - 03:31
വളരെ കുറഞ്ഞ മുസ്ലിം ജനസംഖ്യയുള്ള രാഷ്ട്രമാണ് കനഡ. ആകെ വരുന്ന മുപ്പത് മില്യന് ജനങ്ങളില് ഏഴ് ലക്ഷത്തോളം മാത്രമേ മുസ്ലിംകളുള്ളൂ. ആരാധനാസ്വാതന്ത്ര്യം വേണ്ടത്ര ലഭിക്കാത്തവരാണ് അവര്. പള്ളികളില് മൈക് ഉപയോഗിച്ച് ബാങ്ക് വിളിക്കാന് പോലും അവിടെ അനുവാദമില്ല. അത് കൊണ്ട് തന്നെ കനഡയിലെ റോഡുകളിലോ തെരുവുകളിലോ റമദാന് വന്നെത്തിയതിന്റെ പ്രകടമായ അടയാളങ്ങളൊന്നും കാണാന് സ്വാഭാവികമായും സാധ്യമല്ല.
എന്നാലും റമദാന് കടന്നുവരുന്നതിന്റെ സന്തോഷം അവരും മറച്ചുവെക്കുന്നില്ല. അനുവദനീയമായ പരിധിയില്നിന്ന് കൊണ്ട് പരമാവധി അവര് അത് പ്രകടിപ്പിക്കുന്നു. പള്ളികള് കേന്ദ്രീകരിച്ച് സമൂഹനോന്പ് തുറകള് നടത്താനും കൂട്ടമായി തറാവീഹ് നിസ്കാരം നിര്വ്വഹിക്കാനും അവര് പരമാവധി ശ്രമിക്കുന്നു. ഇരുപത് റക്അത് തന്നെയാണ് അവരും നിസ്കരിക്കാറ്. മുസ്ലിം സ്ത്രീകളില് ഭൂരിഭാഗം പേരും തറാവീഹ് നിസ്കാരത്തിനായി പുരുഷന്മാരോടൊത്ത് പള്ളികളിലെത്തുന്നു. പള്ളികളില് ഖുര്ആന് സദസ്സുകള് സംഘടിപ്പിക്കാന് കനഡയിലെ മുസ്ലിംകള് പ്രത്യേകം മുന്കൈയ്യെടുക്കുന്നു.
റമദാന് ഇരുപത്തേഴിന് പലരും പള്ളിയില് ഇഅ്തികാഫ് ഇരിക്കുന്നതൊഴിച്ചാല് മറ്റു ദിവസങ്ങളില് അത് വളരെ വിരളമാണ്. ഫിത്ര് സകാതും വളരെ കുറഞ്ഞ ആളുകളേ നിര്വ്വഹിക്കാറുള്ളൂ. തറാവീഹ് മാറ്റി നിര്ത്തിയാല്, കനഡയിലെ റമദാന് രാത്രികള്ക്കും കാര്യമായ മാറ്റമൊന്നുമില്ല. കനേഡിയന് മുസ്ലിംകളിലെ നല്ലൊരു ശതമാനം ആളുകള് ഇതരമതസ്ഥരുടെയും മതമില്ലാത്തവരുടെയും സംസ്കാരങ്ങള്ക്ക് കീഴ്പെട്ട് പോയിട്ടുണ്ടെന്നത് ഏറെ ഖേദകരമാണ്. എന്നാല് അതേ സമയം രഹസ്യമായി നോന്പെടുക്കുന്ന അമുസ്ലിം സുഹൃത്തുക്കളും കനഡയിലുണ്ടെന്നത് കൌതുകമുണര്ത്തേണ്ടതാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment