അയല്‍വാസികളോടുള്ള കടമ
1) ബന്ധുക്കളും, മുസ്‌ലിംകളുമായ അയല്‍വാസികള്‍. ഇവര്‍ ബന്ധു, മുസ്‌ലിം, അയല്‍വാസി എന്നീ മൂന്ന് വിധത്തിലുള്ള അവകാശങ്ങള്‍ക്കര്‍ഹരാണ്.
2) മുസ്‌ലിമായ അയല്‍ക്കാരന്‍. ഇവര്‍ മുസ്‌ലിം, അയല്‍വാസി എന്നീ രണ്ട് അവകാശങ്ങളുള്ളവരാണ്.
3) അമുസ്‌ലിമായ അയല്‍ക്കാരന്‍. ഇവര്‍ക്ക് അയല്‍വാസി എന്ന വിധത്തില്‍ അവകാശമുണ്ട്. അയല്‍ക്കാരനായതിന്റെ പേരില്‍ അമുസ്‌ലിമായിരുന്നാല്‍ പോലും അവനോട് സന്തോഷത്തോടും സഹകരണത്തോടും വര്‍ത്തിക്കണമെന്നുവരുമ്പോള്‍ മുസ്‌ലിമായ അയല്‍വാസിയുടെ കാര്യം പറയേണ്ടതില്ലല്ലോ.
അയല്‍ക്കാരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത്. പ്രത്യേകിച്ച് മുഅ്മിനായ അയല്‍വാസി എന്തെങ്കിലും സഹായാഭ്യര്‍ത്ഥന ചെയ്താല്‍, അതു നിരസിക്കരുത്. അവര്‍ രോഗിയായാല്‍ സന്ദര്‍ശിക്കണം. മരിച്ചാല്‍ അവന്റെ പരിപാലനങ്ങളില്‍ പങ്ക് ചേരണം. അയല്‍വാസിയുടെ സന്തോഷത്തില്‍ സന്തോഷിക്കുകയും അവന്റെ സന്താപത്തില്‍ സന്താപിക്കുകയും വേണം. തന്റെ വീട്ടില്‍ പഴങ്ങളോ മറ്റുവല്ല അപൂര്‍വ്വ വസ്തുക്കളോ വാങ്ങിയാല്‍ അതില്‍ നിന്ന് അയല്‍വാസിക്ക് സമ്മാനിക്കണം. അതിന്ന് സൗകര്യപ്പെടാത്ത സാഹചര്യത്തില്‍ അയല്‍വാസിയെ അതറിയിക്കാതിരിക്കണം. ഇപ്രകാരമെല്ലാം ഹദീസില്‍ വിശദമായി വിവരിച്ചിരിക്കുന്നു. അയല്‍വാസികള്‍ എന്നത് കൊണ്ടുള്ള വിവക്ഷ നാല് ഭാഗത്തില്‍ നിന്നുമുള്ള നാല്‍പത് വീട്ടുകാരാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്.