ഖുര്‍ആന്‍ പാരായണത്തിലൂടെ പാര്‍ലിമെന്റ് സെഷന് തുടക്കം, അസ്സലാമു അലൈക്കും എന്ന അഭിവാദ്യത്തോടെ പ്രസംഗം തുടങ്ങി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലൂടെ പാര്‍ലിമെന്റ് സെഷന്‍ തുടങ്ങി ന്യൂസിലാന്‍ഡ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്രിസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ ജുമുഅക്കിടെ നടന്ന ഭീകര കൂട്ടക്കൊലക്ക് ശേഷമുള്ള പാര്‍ലിമെന്റ് സെഷനായിരുന്നു ഇങ്ങനെ തുടക്കം കുറിച്ചത്.

പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍ പാര്‍ലിമെന്റ്ില്‍ തന്റെ പ്രഭാഷണത്തിന് തുടക്കം കുറിച്ചത് അസ്സലാമുഅലൈക്കും എന്ന സമാധാനത്തിന്റെ അഭിവാദ്യ രീതിയിലൂടെയായിരുന്നു.
ഇരകളുടെ കുടുംബത്തിന് ഐ്ക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജസീന്ത അര്‍ദന്‍ ആ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
ഇരു മസ്ജിദുകളില്‍ കൊല്ലപ്പെട്ടവര്‍ അധികവും പാകിസ്ഥാന്‍,ബംഗ്ലാദേശ്, തുര്‍ക്കി, കുവൈത്ത്, സോമാലിയ, യു.എഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ്.
ഷൂട്ടിങ്ങിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍ രാജ്യത്തെ തോക്ക് ഉപോയഗിക്കുന്ന നിയമത്തില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഭീകരാക്രമണം 50 പേരുടെ മരണത്തിനിടയാക്കിയിരുന്നു.ഇരകളുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി നേരത്തെ അവരോട് ചേര്‍ന്ന് കറുത്ത വസ്ത്രവും ഹിജാബും ധരിച്ച് ക്യാമ്പിലെത്തിയിരുന്നു ജസീന്ത അര്‍ദേന്‍. ഇപ്പോള്‍ മറ്റൊരു മുന്നേറ്റത്തിലൂടെ വീണ്ടും വേറിട്ടു നില്‍ക്കുകയാണ് ഈ പ്രധാനമന്ത്രി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter