മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍  ഓം ചിഹ്നം പതിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മുസ്‌ലിമായ നബീറിന്റെ ദേഹത്ത് ഓം ചിഹ്നം പതിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി.

താന്‍ മുസ്‌ലിമായതിനാലാണ് തന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട്  ജയില്‍ സൂപ്രണ്ട് ഓം എന്ന പച്ച കുത്തിയതെന്ന് ഡല്‍ഹി സ്വദേശി നബീര്‍ പരാതിയില്‍ പറയുന്നു.
രണ്ടു ദിവസമായിഅധികൃതര്‍ പട്ടിണിക്കിട്ടെന്നും ക്രൂരമായി മര്‍ദിച്ചെന്നും നബീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് നബീര്‍ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
ശരീരത്തിന്റെ പുറം ഭാഗത്താണ് ഓം എന്ന് ചാപ്പ കുത്തിയിട്ടുള്ളത്.തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് നബീര്‍ കോടതിയില്‍ പരാതി നല്‍കിയത്.
നബീറിന്റെ ആരോപണം ഗുരുതരമാണെന്നും വിഷയത്തില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.
ജയില്‍ സൂപ്രണ്ടിനെ ഉടന്‍ നീക്കം ചെയ്യണമെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter