ശബരിമലയു ഭക്തിയും: പേരിലിന്തിരിക്കുന്നു?
അടിയന്തിരമായി തീരുമാനത്തിലെത്തിയില്ലെങ്കില്‍ ഒരു പാട് അടിയന്തിരങ്ങള്‍ ഉണ്ടാവാന്‍ 'ഭാവി' കാണുന്ന ഒരു സംഗതിയാണിന്നത്തെ പേരിന് പിണയുന്ന അറബ് ദോശം.
അറബി ഭാഷയിലുള്ള പേരുകള്‍ മുസ്ലിംകളുടേത് മാത്രമാണ് എന്ന വിണ്ഡിത്തം ഇവിടെ മുസ്ലിംകള്‍ക്കാര്‍ക്കുമില്ല. 'പേര് നോക്കി എന്നെ മുസ്ലിംകളുടെ കാക്കക്കോളത്തില്‍ എഴുതണ്ട' എന്നെ ചിലരുടെ കമന്റുകള്‍ കണ്ടിട്ട് പറഞ്ഞതാണ്. അമ്പതിലധികം വരുന്ന അറബ് -മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് അമുസ്ലിംകള്‍ക്ക് അറബി / അറബീകൃത നാമങ്ങളാണ്. വേണ്ട , ഖുര്‍ആനും പ്രവചകനും പേരെടുത്ത് ശപിച്ചവര്‍ക്കും അറബി നാമങ്ങളാണ്. പിന്നെ അവിടെയെന്ത് രഹ്നാഫാതിമ?
പക്ഷെ പ്രശ്‌നം അതല്ല, അത്തരം അറബി പേരുകളിണിയുന്ന അനറബ് ദേശങ്ങളിലെ അമുസ്ലിംകളാണ്. അതും ചിലപ്പോള്‍ സോള്‍വ് ചെയ്യാനാവുന്നുണ്ട്. ജന്മാര്‍ജ്ജിത മുസ്ലിം വിലാസം കിട്ടിയവര്‍ പിന്നെ കര്‍മ്മാര്‍ജ്ജിതമായ അമുസ്ലിംഷിപ്പ് അണിയുമ്പോള്‍ ഉണ്ടാവുന്ന സങ്കീര്‍ണ്ണതയാണ് പ്രശ്‌നം. മുമ്പ് മനോരമ ചാനലിന്റെ ഒരു ചര്‍ച്ചയില്‍ ഹമീദ് ചേന്ദമംഗലൂരിനെ അഡ്രസ് ചെയ്ത് കൊണ്ട് നാസര്‍ ഫൈസി കൂടത്തായി 'മുസ്ലിം നാമധാരി ' എന്ന് വിളിച്ചപ്പോള്‍ ചേന്ദമംഗലൂര്‍ ഹമീദ് ആകെ ചൂടായിരുന്നു.
മുസ്ലിം നാമമല്ല അറബി നാമമാണത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. മലയാള ഭാഷയുടെ സൂപ്പര്‍സ്റ്റാര്‍ 'മൊയ്തീന്‍ കാരശ്ശേരി ' മാഷും ഇടക്കിടെ ഈ പേരപകര്‍ശകത്വം ഇവ്വിധം കുടഞ്ഞുകളയാന്‍ ശ്രമിക്കാറുണ്ട്. ഉപ്പയുടെ ഇസ്ലാം ഒഴിവാക്കി ഉമ്മയുടെ ഇസ്ലാം അണിഞ്ഞ (കടപ്പാട് മാതൃഭൂമിയോട് ) 'കുഞ്ഞമ്മദ് 'കെ ഇ എന്നിന് പിന്നെ ആ കുറവ് കൂടുതലായി തോന്നുകയില്ല. ഇ എ ജബ്ബാര്‍ മാഷ് പേര് ശാസ്ത്രം പറയുന്നത് കേട്ടാല്‍ അണ്ണാക്ക് കരിഞ്ഞുപോവും , അത്രക്കാണ്.
'അബ്ദുല്ല ' എന്നത് പോലും മുസ്ലിം പേരല്ല അറബി വാക്കാണ് എന്നാണവര്‍ പറയുന്നത്. കാരണം മലയാളത്തിലെ 'ദാസപ്പന്‍' ആണത്രെ അത്. അറബി നാട്ടില്‍ അല്ലാഹുവിന്റെ അടിമ എന്നോ ഇവിടെ അപ്പന്റെ (മഹാവിഷ്ണു ) അടിമ എന്നോ അതിന് സ്ഥായിയായ അര്‍ത്ഥം ഇല്ല എന്നുമൊക്കെ അവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഭാഷാ സ്ഥാപനങ്ങളും ഔദ്യോഗിക പദവികളും കയ്യില്‍ വെച്ച് അവരിത് പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ എത്ര വേഗം നിര്‍ത്തുന്നുവോ അത്രകുറഞ്ഞ് തോറ്റ് കിട്ടും എന്നതേ ഉണ്ടാവുകയുള്ളൂ .
പക്ഷെ ആ ന്യായം ശരിയാണോ? രണ്ട് കാരണങ്ങള്‍ കൊണ്ട് 'അല്ല'.
ഒന്നാമത്, എല്ലാ ഭാഷയിലുമുള്ള നാമകരണനിയമം അവര്‍ പറയുന്നതിനെതിരാണ്. അറബിയില്‍ ഇതിനൊക്കെ 'അലം' എന്നാണ് പേര്. ഒരു നാമം അലം ആയാല്‍പ്പിന്നെ ഭാഷാധീതവും ന്യായാധീതീവുമായി. ഉദാഹരണത്തിന് മുഹമ്മദ് എന്ന പേരുള്ള വ്യക്തി ഇംഗ്ലണ്ടിലെത്തിയാല്‍' The prised ' ആവില്ല. നല്ലവന്‍ എന്നര്‍ത്ഥമുള്ള 'സ്വാലിഹ് ' മോശമാണ് ആ പേര് അവന് നഷ്ടപ്പെടുകയുമില്ല. 'ഐശ്വര്യ' എന്ന പെണ്ണ് ദാരിദ്ര്യം കാരണം പേര് മാറ്റിയത് കേട്ടിട്ടില്ലല്ലോ. മീന്‍സ് ഭാഷാന്തരത്തിന് ഒരുവിധേനെയും പഴുതില്ല.
ഇവിടെ ഹമീദ് ചേന്ദമംഗലൂര്‍ സൂചിപ്പിച്ച
അബ്ദുല്ല എന്നത് ഒരു വ്യക്തിയുടെ (/ സ്ഥലത്തിന്റെ /വസ്തുവിന്റെ / വസ്തുതയുടെ) അലം ആയാല്‍ ആ വ്യക്തി കേരളത്തില്‍ വന്നാല്‍ ദാസപ്പന്‍ എന്നല്ല പേരിന്റെ കോളം പൂരിപ്പിക്കേണ്ടത്. ചന്ദ്രന്‍ ഗള്‍ഫില്‍ പോവുമ്പോള്‍ ഇസ്മ് എന്ന കോളത്തില്‍ ഖമറു എന്നാക്കലില്ലല്ലോ.
യൂറോപ്പിലെത്തിയാല്‍ അബ്ദുല്ല എന്താവും എന്ന് ചേന്ദമംഗലൂര്‍ ഹമീദ് പറഞ്ഞിട്ടില്ല! മാത്രമല്ല 4000 വര്‍ഷം പഴക്കമുള്ള അറബിക്ക് അതിന്റെ നാലിലൊന്ന് പഴക്കമില്ലാത്ത ഭാഷയിലെ മറുമൊഴി തപ്പുന്നത് ഭൂതകാലത്തോട് ചെയ്യുന്ന പാതകമാവും.
രണ്ടാമതായി, നാമകരണത്തില്‍ മതം ഇടപെടണ്ട എന്ന പ്രസ്താവന ശരിയല്ല. സെമിറ്റിക്ക് വേദങ്ങളിലെ നാമങ്ങളോ അവയുടെ നിഷ്പന്ന ഭേദങ്ങളോ ഒക്കെയാണ് അറബി / അറബീകൃത നാമങ്ങള്‍. അതിന് മതങ്ങളുമായി ബന്ധമുണ്ട്. കേരളത്തിലെ സംസ്‌കൃതമലയാള പേരുകളില്‍ വേദോതിഹാസ / ഐതിഹ്യ സ്വാധീനവും ഉണ്ടാവും.
വലിയൊരു തമാശ, ഞങ്ങളുടേത് മുസ്ലിം പേരുകളല്ല, സിനിമകളും നോവലുകളുമെല്ലാം ഉള്ള കേവലം അറബി പദങ്ങളാണ് എന്ന് പറയാന്‍ പലപ്പോഴും അവര്‍ക്ക് ഇടം കിട്ടുന്നതിന്റെ ന്യായം അറിയപ്പെട്ട 'മുസ്ലിം ബുദ്ദിജീവി' എന്ന സെസിഗ്‌നേഷനാണ് താനും .അത് അവര്‍ തള്ളിക്കളയുന്നത് ഇന്നേവരേ കണ്ടിട്ടുമില്ല.!
തത്വം പറയാതെ ചുരുക്കിയാല്‍, ഇത്തരം അറബിപ്പേരുകാര്‍ അവരുടെ പേരുകള്‍ പ്രാദേശികമായി മൊഴിഭേദപ്പെടുത്തി ഈ സമസ്യ നിര്‍ഝാരണം വരുത്തി സഹകരിക്കണം . ഒരേ സമയം ഇപ്പുറത്ത് മുസ്ലിം സംസ്‌കൃതിയെ നുളളിയുതിര്‍ക്കുകയും അപ്പുറത്ത് ഈ പേര് വെച്ച് ഇടത്- വലത് സംഘികള്‍ക്ക് മുസ്ലിംകളെ തല്ലാനുള്ള വടിയായി നിന്ന് കൊടുക്കുകയും ചെയ്യുന്ന ഈ നിയോഗം ഇത്തിരി കടന്നുപോയി സാറന്മാരേ .. ടീച്ചര്‍മാരേ .
Leave A Comment