നിസ്കാരത്തിലെ ദിക്റുകള്‍

<img class="alignleft wp-image-16464" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/01/133.jpg" src="http://www.islamonweb.net/wp-content/uploads/2013/01/133.jpg" alt=" width=" 384"="" height="408">

നിസ്കാരത്തില്‍ ഫര്‍ദുകളും സുന്നത്തുകളുമായി വിവിധ ദിക്റുകളുണ്ട്. ദിക്റുകളെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പ്.

വജ്ജഹ്തു തക്ബീറത്തുല്‍ ഇഹ്റാം കഴിഞ്ഞ് ഫാതിഹ തുടങ്ങുന്നതിന് മുമ്പ് വജ്ജഹ്തു ഓതല്‍ സുന്നത്തുണ്ട്. ഇതിനെ ദുആഉല്‍ ഇഫ്തിതാഹ് എന്ന് വിളിക്കുന്നു.

وجهت وجهي للذي فطر السموات والارض حنيفا مسلما، وما أنا من المشركين .إن صلاتي ونسكي ومحياي ومماتي لله رب العالمين، لا شريك له، وبذلك أمرت، وأنا من المسلمين.

റുകൂഅ് റുകൂഇല്‍ താഴെ കാണുന്ന ദിക്റ് മൂന്ന് പ്രാവശ്യം ചൊല്ലല്‍ സുന്നത്തുണ്ട്. سبحان ربي العظيم وبحمده ഇഅ്തിദാല്‍ സാധാരണ നിസ്കാരത്തിലെ ഓരോ അനക്കങ്ങളിലും الله أكبر എന്നാണ് ചൊല്ലുന്നത്. എന്നാല് ‍അതിന് വിപരീതമായി റുകൂഇല് നിന്നുയരുമ്പോള് ചോല്ലേണ്ടത് سمع الله لمن حمده എന്നാണ്. ഇഅ്തിദാലിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ താഴെ കാണുന്ന ദിക്റ് ഒരു പ്രാവശ്യം ചൊല്ലല് സുന്നത്തുണ്ട്. ربنا لك الحمد مل ء السموات ومل ء الارض ومل ء ما شئت من شئ بعد ഇനിയും ചില ദിക്റുകള്‍ ഇവിടെ ചൊല്ലല് ‍സുന്നത്തായുണ്ട്

أهل الثناء والمجد أحق ما قال العبد، وكلنا لك  عبد، لا مانع لما أعطيت ولا معطي لما منعت، ولا ينفع ذا الجد منك الجد.

ഖൂനൂത്ത് സുബ്ഹ് നിസ്കാരമാണെങ്കില്‍ രണ്ടാമത്തെ റക്അത്തിലെ ഇഅ്തിദാലില്‍ ഖുനൂത് പ്രത്യേകം സുന്നത്തുണ്ട്. ഖുനൂത്തിന്‍റെ രൂപമാണ് താഴെ

اللهم اهدني فيمن هديت، وعافني فيمن عافيت، وتولني فيمن توليت، وبارك لي فيما أعطيت، وقني شر ما قضيت فإنك تقضي ولا يقضى عليك، وإنه لا يذل من واليت ولا يعز من عاديت، تباركت ربنا وتعاليت، فلك الحمد على ما قضيت، أستغفرك وأتوب إليك

സുജൂദ് സുജൂദില് താഴെ കാണുന്ന ദിക്റ് മൂന്ന് പ്രാവശ്യം ചൊല്ലുക سبحان ربي الاعلى وبحمده താഴെ കാണുന്ന ദിക്റ് കൂടെ ചൊല്ലല്‍ സുന്നത്തുണ്ട്.

اللهم لك سجدت، وبك آمنت، ولك أسلمت .سجد وجهي للذي خلقه وصوره وشق سمعه وبصره بحوله وقوته، تبارك الله أحسن الخالقين.

രണ്ടുസൂജൂദുകള്‍ക്കിടയിലെ ഇരുത്തം

രണ്ടു സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ താഴെ കൊടുത്ത ദിക്റ് ചോല്ലല് ‍സുന്നത്തുണ്ട്.

رب اغفر لي، وارحمني، واجبرني، وارفعني، وارزقني، واهدني، وعافني.

തശഹ്ഹുദ്

അവസാനത്തെ റക്അത്തില് തശഹ്ഹുദ് ചൊല്ലല്‍ നിസ്കാരത്തിന്‍റെ ഫര്‍ദാണ്. രണ്ടാമത്തെ റക്അത്തില്‍ തശഹ്ഹുദ് സുന്നത്തുമുണ്ട്.

التحيات المباركات الصلوات الطيبات لله. السلام عليك أيها النبي ورحمة الله وبركاته، السلام علينا وعلى عباد الله الصالحين، أشهد أن لا إله إلا الله وأن محمدا رسول الله.

തശഹ്ഹുദിന് ശേഷം നബിയുടെയും കുടുംബത്തിന്‍റെയും മേല് സ്വലാത്ത് ചൊല്ലലും പ്രത്യേകം സുന്നത്തുണ്ട്. സ്വലാത്തുല്‍ ഇബ്റാഹീമിയ്യ ചൊല്ലുന്നതാണ് ഉത്തമം. അതിന്‍റെ പൂര്‍ണരൂപമാണ് താഴെ

اللهم صل على محمد وعلى آل محمد، كما صليت على إبراهيم وعلى آل إبراهيم، وبارك على محمد وعلى آل محمد، كما باركت على إبراهيم وعلى آل إبراهيم، إنك حميد مجيد.

സ്വലാത്തിനു ശേഷം പ്രത്യേകം ദുആയും സുന്നത്തുണ്ട്. ദുആയുടെ രൂപമാണ് താഴ

اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني.إنك أنت المقدم وأنت المؤخر، لا إله إلا أنت للهم إني أعوذ بك من عذاب القبر، ومن عذاب النار، ومن فتنة المحيا والممات، ومن فتنة المسيح الدجال

മേല്‍പറഞ്ഞ ദുആക്ക് പുറമെ താഴെ പറയുന്ന ദുആയും ഹദീസുകളില്‍ വന്നിട്ടുണ്ട്. അത്തഹിയ്യാത്തില്‍ ഈ ദുആയും ചൊല്ലല്‍ സുന്നത്തുണ്ട്. اللهم إني ظلمت نفسي ظلما كبيرا كثيرا ولا يغفر الذنوب إلا أنت، فاغفر لي مغفرة من عندك، إنك أنت الغفور الرحيم

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter