സ്വഫ്ഫുകള്‍ ശരിയാക്കേണ്ടതെങ്ങനെ?
സ്വഫ്ഫുകള്‍ ശരിയാക്കേണ്ടതെങ്ങനെ?
മഅ്മൂം ഇമാമോടുകൂടി റുകൂഇലെത്തിയപ്പോള്‍ ഫാതിഹ ഉപേക്ഷിച്ചകാര്യം ഓര്‍മവരികയോ ഉപേക്ഷിച്ചതില്‍ സംശയിക്കുകയോ ചെയ്താല്‍ ഫാതിഹ ഓതാന്‍ വേണ്ടി അതിന്റെ സ്ഥാനത്തേക്ക് തിരിച്ചുപോകരുത്. എങ്കിലും ഇമാമിന്റെ സലാമിനു ശേഷം ഒരു റക്അത്ത് കൊണ്ടുവരണം.
ഫാതിഹ ഓതാത്തകാര്യം അറിയുന്നതോ സന്ദേഹമുണ്ടാകുന്നതോ റുകൂഅ#് ചെയ്യുന്നതിന്റെ മുമ്പാണെഅങകില്‍ ഫാതിഹ ഓതേണ്ടതാണ്. നീണ്ട മൂന്നു ഫര്‍ളിനേക്കാള്‍ അധികം കൊണ്ട് മുന്‍കടക്കപ്പെടാത്ത നിലയില്‍ അതിനുവേണ്ടി അവനു പിന്താം. അതായതു ഇമാം രണ്ടാം സുജൂദില്‍ നിന്നു തലഉയര്‍ത്തും മുമ്പ് മഅ്മൂം റുകൂഇല്‍ എത്തിയാല്‍ മതി.
തന്നെ തുടര്‍ന്നവനോട് സ്വഫ്ഫുകള്‍ നേരെയാക്കല്‍ കൊണ്ടു കല്‍പിക്കല്‍ ഇമാമിനു സുന്നത്താണ്. ആദ്യം ഒന്നാം സ്വഫ്ഫ്, പിന്നെ രണ്ടാം സ്വഫ്ഫ് എന്നീ ക്രമത്തില്‍ പൂര്‍ത്തിയാക്കുകയും സ്വഫ്ഫുകള്‍ക്കിടയിലെ വിടവ് അടക്കുകയും സ്വഫ്ഫുകളില്‍ നില്‍ക്കുന്നവരില്‍ ആരുടെയും നെഞ്ചും മറ്റും അവന്റെ അടുത്തുള്ളവനേക്കാള്‍ മുന്താത്തവിധം നേരെ നില്‍ക്കുകുയം മുന്നിലെ സ്വഫ്ഫ് പൂര്‍ത്തിയാക്കും മുമ്പ് മറ്റൊരു സ്വഫ്ഫില്‍ പ്രവേശിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് സ്വഫ്ഫ് നെരെയാക്കുകയെന്നതിന്റെ വിവക്ഷ (അസ്‌ന. 1/229)
സ്വഫ്ഫ് നേരെയാക്കാന്‍ വേണ്ടി മടമ്പ് ഒപ്പിച്ചുനില്‍ക്കുകയെന്ന ബോര്‍ഡ് ചില പള്ളികളില്‍ കാണാം. ചില ഇമാമുകള്‍ അങ്ങനെ പറയുകുയം ചെയ്യുന്നു. എന്നാല്‍ സ്വഫ്ഫ് നേരെയാക്കേണ്ടത് മടമ്പ് ഒപ്പിച്ചു നിന്നുകൊണ്ടാണെന്നു ഫിഖ്ഹിന്റെ ഗ്രന്ഥത്തിലോ മറ്റു ഗ്രന്ഥങ്ങളിലോ കാണുന്നില്ല. അതേ സമയം സ്വഹാബത്ത് മന്‍കിബ് (പിരടി) മന്‍കിബിനോടും പാദം പാദത്തോടും ചേര്‍ക്കലുണ്ടെന്നും മന്‍കിബ് മന്‍കിബിനോടും മുട്ടുമുട്ടോടും ചേര്‍ക്കലുണ്ടെന്നും ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍ മഅ#്മൂം ഇമാമിനേക്കാള്‍ മടമ്പുകൊണ്ട് മുന്താന്‍ പാടില്ലെന്ന പറഞ്ഞ സ്ഥലത്ത് കാരണം പറഞ്ഞത് മടമ്പ് മുന്തല്‍ മന്‍കിബ് മുന്തലിനെ അനിവാര്യമാക്കിതീര്‍ക്കും എന്നാണ്. ഇതില്‍ നിന്നു മനസ്സിലാകുന്നത് മടമ്പ് ഒപ്പിച്ചു നിന്നാല്‍ മന്‍കിബും ഒത്തുവരുമെന്നതാണ്. (ശര്‍ഹു ബാഫള്ല്‍ 2/12, മുഗ്‌നി 1/245, അസ്‌ന. 1/222)
സ്വഫ്ഫ് ശരിയാക്കുന്നതില്‍ ന്യൂനതവരുത്തുന്നവനെ കണ്ടാല്‍ അവനോട് അതു ശരിയാക്കാന്‍ കല്‍പിക്കല്‍ അവിടെ സന്നിഹിതരായവര്‍ക്കെല്ലാം സുന്നത്താകുന്നു.
ഇമാം ഖുനൂത് ഒഴിവാക്കിയാല്‍ ഇമാമിന്റെ ഒന്നാം സുജൂദില്‍ തന്നെ ഇമാമിനോടൊപ്പം ചേരാന്‍ കഴിയുമെങ്കില്‍ മഅ#്മൂം ഖുനൂദ് കൊണ്ടുവരല്‍ സുന്നത്തുണ്ട്. ഇമാം സുജൂദിന്റെ ഇടയിലുള്ള ഇരുത്തത്തിലേക്ക് വന്നശേഷമേ മഅ്മൂമിന് ഖുനൂത് കഴിഞ്ഞ് സുജൂദിലേക്ക് വരാന്‍ കഴിയുകയുള്ളൂവെങ്കില്‍ അവന്‍ ഖുനൂതിനായി പിന്തല്‍ കറാഹത്താണ്. ഇനി, ഇമാം രണ്ടാമത്തെ സുജൂദിലേക്ക് കുനിഞ്ഞശേഷമേ മഅ്മൂം ഖുനൂത് കഴിഞ്ഞ് ഒന്നാം സുജൂദിലേക്ക് കുനിയാന്‍ കഴിയുകയുള്ളുവെങ്കില്‍ മഅ്മൂമിന്റെ നിസ്‌കാരം ബാത്വിലാകുന്നതാണ്.
ആദ്യത്തെ അത്തഹിയാത്തതിന്റെ വേളയില്‍ ഇമാം ഇരിക്കാതെ എഴുന്നേറ്റാല്‍ മഅ്മൂം ആ അത്തഹിയ്യാത്തിനു വേണ്ടി ബോധപ്പൂര്‍വ്വം ഇരുന്നാല്‍ നിസ്‌കാരം ബാത്വിലാകും.
(തുഹ്ഫ. ശര്‍വാനി 2/336)
Leave A Comment