സിറിയ; അഞ്ചുമാസത്തിനിടെ കിടപ്പാടം നഷ്ടപ്പെട്ടത് 2 ലക്ഷത്തോളം പൗരന്മാര്‍ക്ക്

സിറിയന്‍ മണ്ണിലെ ആഭ്യന്തരയുദ്ധത്തില്‍ ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടെ കിടപ്പാടം നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം പൗരന്മാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇദ്‌ലിബിലും ഹാമയിലുമാണ് ഇത്രയും പേരുടെ മാററിത്തിനിടയായത്. സിറിയയിലെ റെസ്‌പോന്‍സ് കോര്‍ഡിനേറ്റര്‍ ടീം ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹല്ലാജ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഒന്നര മാസക്കാലയളവില്‍ 122,000 പൗരന്മാരെ ഇദ്‌ലിബില്‍ നിന്നും ഹാമയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഹല്ലാജ് വിശദീകരിച്ചു.
ഇപ്പോഴും മാറ്റിപ്പാര്‍പ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവ രണ്ട് ലക്ഷത്തില്‍ കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സിറിയയിലെ പ്രവിശ്യകളായ ഇദ്‌ലിബ്, ഹിംസ്, ലതാകിയ,അലപ്പോ, ഹമ തുടങ്ങിയ പ്രദേശങ്ങളെ സംഘര്‍ഷരഹിത സ്ഥലങ്ങളായി പ്രഖ്യാപിക്കുന്നതിന് തുര്‍ക്കിയും റഷ്യയില്‍ ഇറാനും സെപ്തംബര്‍ 2017 ല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.
കരാറിന്റെ ഭാഗമായി നടന്ന ആക്രമണത്തില്‍ 152 പൗരന്മാര്‍ കൊല്ലപ്പെടുകയും 445 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter