മുഗളന്മാര്‍ ഇന്ത്യ കൊള്ളയടിക്കുകയായിരുന്നില്ല, അവര്‍ നമ്മെ സമ്പന്നരാക്കുകയായിരുന്നു

ബ്രിട്ടീഷ് ഇംപീരിയലിസവുമായുള്ള നീണ്ട പോരാട്ടത്തിനൊടുവില്‍ 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി.ഒരുപക്ഷെ ചരിത്രപരമായ അറിവും വിവേകവുമില്ലാഞ്ഞിട്ടായിരിക്കാം എല്ലാ കീഴടക്കലുകളെയും നാം കൊളോണിയലിസമായി കാണുന്നതും മനസ്സിലാക്കുന്നതും.

പ്രൊഫസര്‍ ഹാര്‍ബന്‍സ് മുഖിയ കോളോണിയലിസത്തിനെ കുറിച്ച് വിശദീകരിക്കുന്നത് 'ഒരു ഭൂമിയുടെയും അവിടുത്തെ ജനങ്ങളുടെയും ഭരണം വിദൂരദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗത്തിന്റെ സാമ്പത്തികനേട്ടങ്ങള്‍ക്കായി വിനിയോഗിക്കുക' എന്നതാണ്.
മുഗളര്‍ ഇന്ത്യയിലേക്ക് വന്നത് കീഴടക്കുന്നവര്‍ ആയിട്ടാണ്,പക്ഷെ അവര്‍ ഇന്ത്യയില്‍ അവശേഷിച്ചത് ഇന്ത്യന്‍ കോളോണിയലിസ്റ്റുകളായിട്ടായിരുന്നില്ല. അവര്‍ തങ്ങളുടെ സത്വവും   ഇന്ത്യയുടെ സംഘടിത സത്വബോധവും തമ്മില്‍ വേര്‍പ്പെടുത്തപ്പെടാനാവാത്തവിധം ഇഴുകിച്ചേര്‍ന്നിരുന്നു.പ്രൊഫസര്‍ മുഖിയ പറയുന്നു.'നിലനില്‍ക്കുന്ന ഒരു സംസ്‌കാരത്തിനും ചരിത്രത്തിനും അവര്‍ കാരണമായി.
വാസ്തവത്തില്‍ മുഗളര്‍ വിദേശിയാണെന്ന ഈ വിഷയം അടുത്തകാലം വരെ ഒരു ചര്‍ച്ചാ വിഷയമായിരുന്നില്ല,കാരണം അവര്‍ സ്വന്തമായി ഉണ്ടാക്കിയ രാജ്യവുമായി സമന്വയിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്തിരുന്നു'വെന്ന് മുഖിയ പറയുന്നു.
അക്ബര്‍ ചക്രവര്‍ത്തി മുതല്‍ എല്ലാവരും ഇന്ത്യയില്‍ ജനിച്ചവരാണ്,കാരണം ധാരാളം രജപുത്ര മാതാക്കള്‍ അവര്‍ക്കുള്ളത് കൊണ്ട് തന്നെ അവരുടെ ഇന്ത്യന്‍ പൗരത്വം പൂര്‍ത്തിയായെന്ന് പറയുകയും ചെയ്യാം.

എ.സി 1526 ല്‍ പാനിപത്തില്‍ വെച്ച് ഇബ്രാഹീംഖാന്‍ ലോധിയുടെ സൈന്യത്തെ പരാജയപ്പെടുത്തി ദൗലത്ത്ഖാന്‍ ലോധിയുടെ നിര്‍ദേശപ്രകാശം ബാബര്‍ ഇന്ത്യ കീഴടക്കുകയും ദല്‍ഹി രാജ്യം നേടുകയും ചെയതതിലൂടെയാണ് രാജ്യത്ത് മുഗള്‍ സാമ്രാജ്യത്വത്തിന് അടിത്തറയിടുന്നത്.

മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഭരണാധികാരികളുമായി പ്രത്യേകിച്ച് രജപുത്രരുമായി വിവാഹബന്ധം സ്ഥാപിച്ചിരുന്നു. അവര്‍ രജപുത്രരെ ഉയര്‍ന്ന തസ്തികകളിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു.ഏറ്റവും ഉയര്‍ന്ന സൈനിക തസ്തികളില്‍ മുഗള്‍ സാമ്രാജ്യം രജപുത്രരെ നിയമിച്ചത് ഉദാഹരണങ്ങളിലൊന്ന് മാത്രം.
 മുഗള്‍ ഭരണാധികാരികളുമായുള്ള സമൂഹത്തിന്റെ ഈ തിരിച്ചറിവാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ യുദ്ധത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ (എസി.1857ല്‍ ഉയിര്‍ത്തെഴുനേറ്റ ശിപായിമാര്‍) പ്രായമായ, ദുര്‍ബലവും ശക്തിയുമില്ലാത്ത മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫറിലേക്ക് അടുക്കാന്‍ പ്രേരിപ്പിച്ചത്, അദ്ദേഹത്തെ ഹിന്ദുസ്ഥാന്‍ ചക്രവര്‍ത്തിയായി അംഗീകരിക്കുയും അദ്ദേഹത്തിന്റെ ബാനറില്‍ കമ്പനിക്കെതിരെ യുദ്ധം ചെയ്യാന്‍ ശിപായിമാര്‍ തയ്യാറാവുകയും ചെയ്തുവെന്നതാണ്.

പതിനാറാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ മുഗള്‍ സാമ്രാജ്യം ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയായ ഫ്രാങ്കോയിസ് ബെര്‍നിയര്‍ എഴുതിയത് ഇങ്ങനെയാണ്.'ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സ്വര്‍ണ്ണവും വെള്ളിയും ഹിന്ദുസ്ഥാനിലേക്ക വരുന്നു'. 

റോഡുകള്‍,നദീതട ഗതാഗതം, സമുദ്രമാര്‍ഗങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ വികസിപ്പിച്ചുകൊണ്ട് ഉള്‍നാടന്‍ ടോളുകളും നികുതികളും നിര്‍ത്തലാക്കിക്കൊണ്ട് ഷേര്‍ ഷായും മുഗളരും വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍ വികസിപ്പിച്ചെടുത്തു, പരുത്തി, തുണി സുഗന്ധ വ്യജ്ഞനങ്ങള്‍, ഇന്‍ഡിഗോ, കമ്പിളി, സില്‍ക്ക്, തുണി, ഉപ്പ് തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളില്‍ കയറ്റുമതി വ്യാപരവും നടത്തിയിരുന്നു.
ഇന്ത്യന്‍ വ്യാപാരികള്‍ സ്വന്തം നിബന്ധനകളോടെ കച്ചവടം നടത്തുകയും പൊന്ന് (സ്വര്‍ണ്ണകട്ടി,വെള്ളിക്കട്ടി) മാത്രം ശമ്പളമായി സ്വീകരിക്കുകയും ചെയ്തു.
ഈ വ്യാപാരം പാരമ്പര്യമായി നിയന്ത്രിച്ചിരുന്നത് ഹൈന്ദവ കച്ചവടക്കാരായിരുന്നു.വാസ്തവത്തില്‍ ബെര്‍നിയര്‍ എഴുതിയത് 'രാജ്യത്തിന്റെ വ്യാപാരവും സമ്പത്തും ഹിന്ദുക്കള്‍ കൈവശപ്പെടുത്തിയിരുന്നു എന്നാണ്. മുസ്‌ലിംകള്‍ പ്രധാനമായും സൈനിക പദവികളിലും ഭരണകാര്യനിര്‍വ്വഹണത്തിലുമുള്ള തസ്തികകളാണ് വഹിച്ചിരുന്നത്.
അക്ബര്‍ സ്ഥാപിച്ച വളരെ കാര്യക്ഷമമായ ഭരണസംവിധാനം വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും അന്തരീക്ഷം സുഗമമാക്കി.ഈസ്റ്റ്‌ ഇന്ത്യ കമ്പനി മുഗള്‍ സാമ്രാജ്യത്തില്‍നിന്നും വ്യാപാര ഇളവുകള്‍ തേടാനും ക്രമേണ നിയന്ത്രണം ഏറ്റെടുക്കാനും  കാരണമായത് അത്തരം സുഗമമായ അന്തരീക്ഷമായിരുന്നു.
സ്പരിഡിയോണ്‍ റോമ വരച്ച ബ്രിട്ടീഷ് ലൈബ്രറിയുടെ കൈവശമുള്ള വളരെ രസകരമായ ഒരു പെയ്ന്റിംഗില്‍  (1778 ല്‍ പ്രസി്ദ്ധീകരിച്ച ) സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച തുടങ്ങിയത് ഡല്‍ഹി സുല്‍ത്താന്‍മാരുടെയോ മുഗളന്മാരുടെയോ കാലത്തല്ല, മറിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയുടെ സമ്പത്ത് മുട്ട് കു്ത്തിച്ചെതെന്നാണ്.

ഇന്ത്യയെ സമൂലമായി,  തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചത് കമ്പനിയുടെ തുടര്‍ച്ചയായ ഊറ്റിയെടുക്കലിലൂടെയായിരുന്നുവെന്ന് എഡ്മണ്ട് ബര്‍ക്ക് (1780)വ്യക്തമാക്കുന്നു. 

ബ്രിട്ടീഷ് കോളനിയാകുന്നതിന് മുമ്പ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാം.
കേംബ്രിഡ്ജ് ചരിത്രകാരനായ ആംഗസ് മാഡിസണ്‍ തന്റെ പുസ്തകമായ (കോണ്ടൂര്‍സ് ഓഫ് ദ വേള്‍ഡ് എക്കോണമി 1-2030 എസി :എസ്സെയ്‌സ് ഇന്‍ മാക്രോ എക്‌ണോമിക് ഹിസ്റ്ററി) എന്ന കൃതിയില്‍ എഴുതുന്നു:
എസി. 1000 വരെ ഇന്ത്യക്ക് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുണ്ടായിരുന്നു(1000 എ.സി 28.9 ശതമാനം ജി.ഡി.പി ) സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എ.സി 1000-1500 കാലഘട്ടത്തിലാണ് ഇന്ത്യ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ചത്( ജി.ഡി.പി വളര്‍ച്ച നിരക്ക് 20.9 ശതമാനം) മുഗളരുടെ കീഴിലായിരുന്നു.പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ മറികടന്നു.

2016 ല്‍ ക്രമീകരിച്ച അടിസ്ഥാനത്തില്‍  ലോക ജി.ഡി.പിയില്‍ ഇന്ത്യ 7.2 ശതമാനമായിരുന്നു. 1952 ല്‍ ജി.ഡി.പി 3.8 ശതമാനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് കിരീടധാരണത്തിന്റെ കാലം പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏററവും  ദരിദ്രരാജ്യമായിരുന്നു ഇന്ത്യയെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ഒരിക്കല്‍ പറയുകയുണ്ടായി.

മുഗളര്‍ പണം കൈക്കലാക്കിയിട്ടില്ലെന്ന് സ്ഥാപിച്ച സ്ഥിതിക്ക് അവര്‍ രാജ്യത്തിന് വേണ്ടി നിക്ഷേപിച്ചതിനെ കുറിച്ച് പരാമര്‍ശിക്കാം.അടിസ്ഥാന സൗകര്യങ്ങളിലായിരുന്നു അവര്‍ നിക്ഷേപങ്ങള്‍ നടത്തിയത്. പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വലിയ സ്മാരകങ്ങള്‍ നിര്‍മ്മിച്ചതിലൂടെ പ്രതിവര്‍ഷം രാജ്യത്തിന് കോടിക്കണക്കിന് രൂപ വരുമാനം നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നു.

ലോകസഭയിലെ സാംസ്‌കാരിക മന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹലില്‍ ശരാശരി 21 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന നടന്നുവരുന്നു.(കഴിഞ്ഞ വര്‍ഷം താജ്മഹലിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായി.കണക്കുകള്‍ പ്രകാരം 17.8 കോടി രൂപയാണ ലാഭം).
ടിക്കറ്റ് വില്‍പനയില്‍ പത്ത് കോടിയിലധികം രൂപയാണ് ഖുതുബ് കോംപ്ലക്‌സ് വഴി ലഭിക്കുന്നത്.റെഡ് ഫോര്‍ട്ട്, ഹുമയൂണ്‍ ടോംബ് ഓരോന്നും വഴി ഏകദേശം 6 കോടി രൂപ വീതം ലാഭം ലഭിക്കുന്നു.

ഇന്ത്യോ-ഇസ്‌ലാമിക് (ആര്‍ക്കിടെച്ചര്‍) വാസ്തുവിദ്യ എന്നറിയപ്പെടുന്ന മനോഹരമായ ഒരു പുതിയ ശൈലിക്ക് രൂപം നല്‍കുകയായിരുന്നു അവര്‍ ചെയ്തത്.

അവര്‍ പ്രാദേശിക കലകളിലും കരകൗശല വസ്തുക്കളിലുമായിരുന്നു നിക്ഷേപങ്ങള്‍ നടത്തിയിരുന്നത്.പഴയതിനെ പ്രോത്സാഹിപ്പിക്കുകയും പുതിയ കഴിവുകളെ സൃഷ്ടിക്കുകയും ചെയ്തു.
ദല്‍ഹി ചാപ്റ്ററിന്റെ ഇന്‍ടാച്ച് കണ്‍വീനര്‍ സ്വപ്‌ന ലിധിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 'എന്റെ മനസ്സില്‍ ഇന്ത്യക്ക് നല്‍കിയ ഏറ്റവും വലിയ മുഗള്‍ സംഭാവന കലയുടെ സംരക്ഷണത്തിന്റെ രൂപത്തിലായിരുന്നു.കെട്ടിട നിര്‍മ്മാണം,മെറ്റല്‍,നെയ്ത്ത് തുടങ്ങിയ കരകൗശല വസ്തുക്കള്‍ അതുപോലെ, പെയിന്റിംഗ് തുടങ്ങിയ മികച്ച കലകള്‍ ഏതാണെങ്കിലും അവര്‍ അഭിരുചിയുടെയും പരിപൂര്‍ണ്ണതയുടെയും മാനദണ്ഡങ്ങള്‍ മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ ഒരു മാതൃകയായിത്തീര്‍ന്നു. കൂടാതെ കൈകൊണ്ട് നിര്‍മ്മിച്ച്  ഉയര്‍ന്ന നിലവാരമുള്ള സാധനങ്ങള്‍ക്ക് ആഗോള അംഗീകാരം ഇന്ത്യയിലേക്ക കൊണ്ടുവരികയും അവര്‍ അത് ആസ്വദിക്കുകയും ചെയ്തു'.
1857 ലും അതിന് ശേഷവും മുഗള്‍ പെയിന്റിംഗുകളും ആഭരണങ്ങളും കലകളും കരകൗശല വസ്തുക്കളും കൊള്ളയടിക്കപ്പെടുകയും  പശ്ചാത്യ മ്യൂസിയത്തിന്റെയും ഗാലറിയുടെയും പ്രധാന സ്വത്തായി മാറുകയും ചെയ്തു. ചിലത് ഇന്ത്യന്‍ മ്യൂസിയങ്ങളിലും കാണാം.

കലയും സാഹിത്യവും അഭിവൃദ്ധിപ്പെട്ടു, യഥാര്‍ത്ഥ കൃതി പ്രാദേശികവും കോടതി ഭാഷകളിലും നിര്‍മ്മിച്ചു, അതിന്റെ സംസ്‌കൃതത്തില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷയിലേക്കുളള വിവര്‍ത്തനങ്ങളും നടന്നു.വര്‍ഗീയ വിദ്വേഷത്തിലേക്ക് നയിക്കുന്ന അജ്ഞതയെ മറികടക്കാന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനങ്ങളെ അക്ബര്‍ ചക്രവര്‍ത്തി  പ്രോത്സാഹിപ്പിച്ചു.

ദാരഷുക്കോയുടെ പേര്‍ഷ്യന്‍ സിര്‍-റെ അക്ബര്‍ എന്ന നാമകരണം ചെയ്ത പേര്‍ഷ്യന്‍ വിവര്‍ത്തനം ബെര്‍നിയര്‍ ഫ്രാന്‍സിലേക്ക് കൊണ്ട് പോയി. അത് അന്‍ക്വറ്റില്‍ ഡെപ്‌റോണിന്റെ പക്കലെത്തുകയും അദ്ദേഹം ഫ്രഞ്ച,ലാറ്റിന്‍ ഭാഷകളിലേക്ക പരിഭാഷപ്പെടുത്തുകയും ചെയ്തു.ലാറ്റിന്‍ പരിഭാഷ ജര്‍മന്‍ തത്വചിന്തകനായ ഷോപെന്‍ഹോവറിന്റെ കൈകളിലെത്തുകയും അദ്ദേഹത്തില്‍ ആഗ്രന്ഥം വളരെയേറെ സ്വാധീനം ചെലത്തി.പേര്‍ഷ്യന്‍ ഉപനിഷത്തെന്നും 'ജീവിതത്തിന്റെ സ്വാന്തന'മെന്നും അദ്ദേഹം അതിന് നാമകരണം ചെയ്തു.ഇത് യൂറോപ്യന്‍ ഓറിയന്റിലിസ്റ്റുകള്‍ക്കിടയില്‍ വേദാനന്തര സംസ്‌കൃത സാഹിത്യത്തോടുള്ള താത്പര്യം ഉണര്‍ത്തുകയും ചെയ്തു.

ഇത് മുഗള്‍ ചക്രവര്‍ത്തിമാര്‍ മാത്രം നിര്‍മ്മിച്ചതായിരുന്നില്ല, ഹിന്ദു മന്‍സബ്ദാറുകളും വ്യാപാരികളും പല നഗരങ്ങളിലും ക്ഷേത്രങ്ങളും ധര്‍മ്മശാലകളും നിര്‍മ്മിക്കാനുണ്ടായിരുന്നു. പ്രത്യേകിച്ചും ബനാറസില്‍.
മാധുരി ദേശായി തന്റെ ഗവേഷണ ഗ്രന്ഥമായ (ബനാറസ് റി കണ്‍സ്ട്രക്റ്റഡ് )എന്ന കൃതിയില്‍ എഴുതുന്നു.'ആഗ്രയിലെയും ദില്ലിയിലെയും യമുന നദിയെ ബന്ധിപ്പിക്കുന്ന മുഗള്‍ കോട്ടയും കൊട്ടാരങ്ങളും നദീതീരത്തെ ഘാട്ടുകളുമായി അസാധാരണമായ സാമ്യത പുലര്‍ത്തുന്നു'.

ചരിത്രത്തെ പ്രത്യേകിച്ചും സാമുദായിക തലത്തില്‍ സാമാന്യവത്കരിക്കുന്നത് തീര്‍ത്തും അപകടകരമാണ്.
കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഫ്രാന്‍സസ് ഡബ്ലു പ്രിറ്റ്‌ചെറ്റ് പറയുന്നത് 'സാധാരണക്കാര്‍ക്കുള്ള സാമ്പത്തിക നഷ്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും മുഗള്‍ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ വീക്ഷിക്കുമ്പോള്‍ ഒരാള്‍ നേടുന്ന പ്രതീതി  രാഷ്ട്രീയ പ്രദേശങ്ങളും സാമൂഹിക വ്യവസ്ഥകളും സാംസ്‌കാരിക പാരമ്പര്യങ്ങളും എന്നിവയുടെ സംയോജനത്തില്‍ സമൂഹം ചലിക്കുന്നുണ്ടെന്നതാണ്.

മുഗളരുടെ മഹത്വം ഭാഗികമായെങ്കിലും അവരുടെ ഭരണകൂടത്തിന്റെ സ്വാധീനം സമൂഹത്തില്‍ വ്യാപിച്ചു.അത് ഒരു പുതിയ അളവിലുള്ള ഐക്യം നല്‍കി'.
അത് കൊണ്ടാണ് പറയുന്നത് മുഗളര്‍ ഇന്ത്യയെ കൊള്ളയടിച്ചെന്ന വാദം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീര്‍ത്തും വ്യാജമാണ്.

ചരിത്രപരമായ പുസ്തകങ്ങളില്‍ ചരിത്രം വായിക്കുന്നത് എല്ലായിപ്പോഴും നല്ലതാണ്. അവിടെയാണ്  വസ്തുതകള്‍ നേടാന്‍ കഴിയുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നതും. സ്വന്തം പക്ഷപാതമനുസരിച്ച തെറ്റായ ഡാറ്റയും വിവരങ്ങളും പങ്കുവെക്കുന്ന ഇടങ്ങളില്‍ നിന്ന് വായനകളെയും എഴുത്തുകളെയും മനസ്സിലാക്കാന്‍ നമുക്കാവട്ടെ,

വിവര്‍ത്തനം: അബ്ദുല്‍ ഹഖ് മുളയങ്കാവ്

കടപ്പാട് ഡെയ്‌ലിയോ.ഇന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter