പാര്‍ലിമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം ആശങ്കാജനകം: മുക്കം ഉമര്‍ ഫൈസി
- Web desk
- Mar 24, 2019 - 12:30
- Updated: Mar 24, 2019 - 12:30
പാര്‍ലിമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം ആശങ്കാജനകമാണെന്ന് സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി.
വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണ്,എന്നാല്‍ ജനസംഖ്യാനുപാതമായി മുസ്‌ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും മുക്കം ഉമര്‍ ഫൈസി പ്രതികരിച്ചു.
രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതിന്റെ പേരില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്നും സീറ്റ് ഒഴിയുന്ന സിദ്ധീഖിന് അനുയോജ്യമായ മറ്റൊരു സീറ്റ് നല്‍കണമെന്നും അദ്ധേഹം പറഞ്ഞു.
സമസ്തയുടെ വാദം തീര്‍ത്തും ന്യായമാണെന്ന് ഈ വിഷയത്തില്‍ മുന്‍.കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതികരിച്ചു.
വിഷയത്തില്‍ ഭാവിയില്‍ പരിഹാരം കാണുമെന്നും നിലവിലെ അവസ്ഥയെ വിശാലയമായി കാണണമെന്നും സുധീരന്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment