ബാഗ്ലൂരില്‍ കാശ്മീരി യുവാവിന് മര്‍ദനം:  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജേര്‍ണലിസ്‌ററിന് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭീഷണി

 

ബാഗ്ലൂരില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി കാശ്മീരി യുവാവിനെ മര്‍ദ്ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത ജേര്‍ണലിസ്‌ററിനെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി.
ഫഹദ് ഷാ എന്ന ജേര്‍ണലിസ്റ്റാണ് കാശ്മീരി യുവാവിനെ മര്‍ദ്ദിച്ച സംഭവം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.
അബ്‌സര്‍ സഹൂര്‍ ദര്‍ എന്ന 24 കാരനായ യുവാവ് മര്‍ദിക്കപ്പെട്ടിട്ടുണ്ട്, അദ്ധേഹം പറയുന്നത് അവരെന്നെ കൊല്ലുമെന്നാണ്, ഭയത്തോടെയാണ് ഞാനിവിടെ ജീവിക്കുന്നത്, എനിക്ക് കോളേജിലേക്ക് പോവാനോ ക്ലാസ് അററണ്ട് ചെയ്യാനോ സാധിക്കുന്നില്ല,

എന്നാല്‍ ഈ ട്വീററിന് ഐ.പി.എസ് ഉദ്യോഗസ്ഥനായ അബദുല്‍ അഹദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

മി.ഫഹദ് താങ്കള്‍ പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് അന്വേഷണ വിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാര്യത്തെ കുറിച്ചാണ,് സംഭവത്തില്‍ കുറ്റാരോപിതരായ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, നിയമവിരുദ്ധമായ ചെയ്തിയെ കുറിച്ച് താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍ന്നു.


സംഭവത്തിന്റെ യാഥാര്‍ത്ഥ്യം

ഇക്കഴിഞ്ഞ മാര്‍ച്ച് 20 നാണ് ഗവേഷണ വിദ്യാര്‍ത്ഥിയായ അബ്‌സര്‍ സഹൂര്‍ ദറിനെ ഇരുമ്പുദണ്ഡുകള്‍ക്ക് ഒരുകൂട്ടം യുവാക്കള്‍ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ ആരോപണ വിധേയരായ 4 പേരെ അറസ്റ്റു ചെയ്തുവെങ്കിലും അവര്‍ക്ക് അന്ന് തന്നെ ജാമ്യം ലഭിച്ചു.
അക്രമണത്തിനിരയായ അബ്‌സര്‍ സഹൂര്‍ ദറിന്റെ നാട് കാശ്മീരിലെ ശ്രീ നഗരാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിനം മദൂക്ക് കഫെയില്‍ ചായകുടിക്കുകയായിരുന്ന ദറിനെ അഞ്ചംഗസംഘം ഭീഷണിപ്പെടുത്തുകയും രണ്ടാം ദിവസം ഐസ്‌ക്രീം പാര്‍ലറില്‍ വെച്ച് ഇരുമ്പ് ദണ്ഡുകള്‍ക്കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
ആശുപത്രിയില്‍ കഴിയുന്ന ദറിന് കയ്യില്‍ മാത്രം 13 ഓളം സ്റ്റിച്ചുകളുണ്ട്, ആറെണ്ണം മുഖത്തും അഞ്ചെണ്ണം തലക്കും.
നിതിന്‍,മഞ്ചേഷ്, ഗൗതം, അബി സന്തോഷ്,തുടങ്ങിയ കുററാരോപണ വിധേയരെ പോലീസ് തിരിച്ചറിഞ്ഞുവെങ്കിലും അന്ന് തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter