മുൻ പ്രസിഡന്റിന്റെ പാർട്ടി പിരിച്ചു വിട്ട് പുതിയ സുഡാനി ഭരണകൂടം
ഖാർത്തൂം: മുൻ പ്രസിഡന്റ് ഉമർ ഹസൻ അൽ ബഷീറിന്റെ കാലത്ത് നിലനിന്നിരുന്ന നിയമങ്ങൾ സുഡാനിലെ താൽക്കാലിക ഭരണകൂടം റദ്ദാക്കി. സുഡാനിലെ പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ബഷീറിന്റെ പാർട്ടിയുടെ പിരിച്ചുവിടലിനും ഭരണകൂടം അനുമതി നൽകി. സ്ത്രീകൾക്ക് പ്രത്യേക വസ്ത്രങ്ങൾ നടപ്പിലാക്കിയ നടപടിയാണ് എടുത്തു കളഞ്ഞതിൽ പ്രധാനം. മൂന്ന് പതിറ്റാണ്ട് സുഡാനിൽ ഭരണം നടത്തിയ ബഷീറിനെ അധികാരത്തിൽനിന്ന് താഴെയിറക്കിയതിനുശേഷം പ്രധാനമന്ത്രി അബ്ദുല്ലാഹ് ഹംദകിന്റെ നേതൃത്വത്തിലുള്ള സൈനിക സിവിലിയൻ അംഗങ്ങൾ ചേർന്ന കൗൺസിലാണ് നിലവിൽ സുഡാനിൽ ഭരണം നടത്തുന്നത്. എന്നാൽ നടപടിക്കെതിരെ ബഷീറിന്റെ പാർട്ടിയായ നാഷണൽ കോൺഗ്രസ് പാർട്ടി ശക്തമായി രംഗത്തുവന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്ക് ശേഷം ഉമർ ബഷീർ രാജി വെക്കുന്നതും താൽക്കാലിക ഭരണകൂടം ചുമതലയേൽക്കുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter