പ്രജ്ഞയെ ഭീകരവാദി എന്നു വിളിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പാർലമെന്റിൽ വിളിച്ചു പറഞ്ഞ പ്രജ്ഞാ സിംഗിനെ ഭീകരവാദി എന്നു വിളിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നെങ്കിലും വാക്കുകൾ പിൻവലിക്കാനില്ലെന്ന് രാഹുൽ ആവർത്തിച്ചു. ഭീകരവാദി പ്രജ്ഞ ഭീകരവാദി ഗോഡ്‌സെയെ ദേശസ്‌നേഹി എന്നു വിളിക്കുന്നു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിലെ ദുഃഖദിനം' എന്നാണ് രാഹുൽഗാന്ധി വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ചത്. ഗോഡ്‌സെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കളടക്കമുള്ളവർ രംഗത്തുവന്നതിന് പിന്നാലെ പാർലമെന്റിൽ മാപ്പുപറഞ്ഞ പ്രജ്ഞാ സിംഗ്, തന്നെ ഭീകരവാദി എന്നു വിളിച്ച രാഹുൽഗാന്ധിയും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞു. ട്വിറ്ററിലെഴുതിയത് എന്താണോ അതിൽ താന് ഉറച്ചുനിൽക്കുന്നുവെന്നും തനിക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പിക്കാർ ആവശ്യപ്പെടുന്നതിൽ കുഴപ്പമില്ലെന്നും അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യട്ടെയെന്നും, അതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter