ശരീഅത്ത് വിരുദ്ധ നീക്കം ആശങ്കാ ജനകം: സമസ്ത
  ശരീഅത്തിനും മുസ്്‌ലിം വ്യക്തിനിയമത്തിനുമെതിരേ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഉയരുന്ന നീക്കങ്ങള്‍ ആശങ്കാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി പ്രെഫ. കെ ആലിക്കുട്ടി മുസ്്‌ലിയാരും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരും പ്രസ്താവിച്ചു. ഹൈകോടതി ജഡ്ജി ബി കമാല്‍പാഷ മുസ്്‌ലിം വ്യക്തി നിയമത്തിനെതിരേ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. ഇന്ത്യയിലെ മതജാതി സമൂഹങ്ങളുടെ സാമൂഹിക പരിസരം മാനിച്ചുകൊണ്ട് 1937ല്‍ നിലവില്‍വന്ന ശരീഅത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട 'മുഹമ്മദന്‍ ലോ' സ്വാതന്ത്ര്യാനന്തരവും സംരക്ഷിക്കപ്പെട്ടതാണ്. അതില്‍ മാറ്റം വരുത്തണമെന്ന വാദം ബാലിശവും ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്.ശരീഅത്തിന്റെ പ്രത്യക്ഷ കാഴ്ചപ്പാടിലുള്ള വ്യക്തിനിയമങ്ങള്‍ കാലാകാലങ്ങളായി നിരാക്ഷേപം മുസ്‌ലിം ജനവിഭാഗം അംഗീകരിച്ചുവരുന്നവയാണ്. ഈ വ്യവസ്ഥകള്‍ പാലിക്കുക വഴി മുസ്‌ലിംകളിലോ മറ്റു വിഭാഗങ്ങളിലോ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടില്ല. ഇസ്്‌ലാമിക ശരീഅത്ത് ഖുര്‍ആനിന്റെ ബാഹ്യാര്‍ഥം മാത്രം പരിഗണിച്ചാല്‍ മതിയാകില്ല എന്ന് സുപ്രീംകോടതി പ്രിവ്യൂകൗണ്‍സില്‍ തന്നെ വ്യക്തമാക്കിയതാണ്. കല്‍ക്കത്ത ഹൈകോടതി ജഡ്ജി അമീര്‍ അലി നടത്തിയ നിരീക്ഷണത്തെ ചോദ്യം ചെയ്താണ് സുപ്രീംകോടതി പ്രിവ്യൂകൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്്‌ലിം പേഴ്‌സണല്‍ ലോ അവകാശങ്ങള്‍ ഹനിക്കുന്നു എന്ന കണ്ടെത്തല്‍ ആശ്ചര്യകരമാണ്. മുസ്്‌ലിം ശരീഅത്ത് അനുസരിച്ചു ജീവിക്കുന്ന സഹോദരിമാര്‍ക്ക് ശരീഅത്ത് അവകാശങ്ങള്‍ ഹനിക്കുന്നതായി ആക്ഷേപമില്ല. വിവാഹമോചനം ഏതൊരു കാലഘട്ടത്തിലും യാഥാര്‍ഥ്യവും വസ്തുതയുമാണ്. അനിവാര്യഘട്ടങ്ങളില്‍ അനുവദിക്കപ്പെട്ട ഇസ്‌ലാമിലെ വിവാഹമോചനം നിരാകരിക്കുന്ന നിയമവ്യവസ്ഥ മുസ്‌ലിംകള്‍ക്ക് സ്വീകാര്യമാകില്ല. ബഹുഭാര്യത്വം അനുവദിക്കാമെങ്കില്‍ എന്ത്‌കൊണ്ട് ബഹുഭര്‍തൃത്വം പറ്റില്ല എന്ന ഹൈകോടതി ജഡ്ജിയുടെ ചോദ്യം വിശുദ്ധ ഖുര്‍ആനിന് എതിരാണ്. സാമൂഹികമായും ജീവശാസ്ത്രപരമായും അത് പ്രായോഗികമല്ലെന്ന് ആര്‍ക്കും വ്യക്തമാകുന്നതാണ്‌നേതാക്കള്‍ പ്രതികരിച്ചു. മുസ്്‌ലിം വ്യക്തിനിയമത്തിനെതിരേ ഫാസിസ്റ്റുകളും യുക്തിവാദികളും മോഡേണിസ്്റ്റുകളും ഉയര്‍ത്തുന്നത് മുസ്്‌ലിം വിരുദ്ധനീക്കങ്ങളാണെന്നും ശരീഅത്തിനെതിരേയുള്ള ഏത് നീക്കവും പ്രതിരോധിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter