ട്രംപ് യുഗത്തിലെ ഇസ്‌ലാമോഫോബിയയും ക്യൂബക് മസ്ജിദ് ആക്രമണവും
qubഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി ചുമതലയേറ്റതു മുതല്‍ വംശവിദ്വേഷ പ്രേരിത അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അമേരിക്കക്ക് പുറത്ത് അയല്‍ രാജ്യമായ കാനഡയും അതിന്ന് സാക്ഷിയായിരിക്കുന്നു. കടുത്ത ദേശീയത, അസഹിഷ്ണുത എന്നീ രണ്ടു വാചകങ്ങള്‍ കൊണ്ട് ഇസ്ലാമോഫോബിയ എന്ന വിഷം കാനഡയിലെ ക്യൂബക് സിറ്റിയിലും പ്രതഫലിച്ചിരിക്കുന്നു.കാനഡയിലെ ക്യൂബക് സിറ്റിയില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്പു നടത്തി ആറു മനുഷ്യ ജീവനുകളെ നാമാവശേഷമാക്കി ഫ്രഞ്ച് വംശജനായ കനേഡിയന്‍ വിദ്യാര്‍ത്ഥി അലക്‌സാണ്ടര്‍ ബിസ്‌നൂറ്റ എന്ന വെള്ള വംശീയ വാദിയായിരുന്നു വംശീയ വിദ്വേശത്തിനു തുടക്കമിട്ടത്.യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലിയാണ് അലക്‌സാണ്ടര്‍ ബിസ് നൂറ്റ് എന്ന സഹപാഠികളുടെ മൊഴിയും ഏഴ് പ്രമുഖ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും ട്രംപ് പ്രഖ്യാപിച്ച വിലക്കും കൂട്ടിവായിക്കുമ്പോള്‍ ഉത്ഭവിക്കുന്നത് ഇസ്ലാമോഫോബിയക്കുള്ള ഊര്‍ജ്ജസ്രോതസ്സുകളാണ്. മൊറോക്കോ വംശജനായ കുടിയേറ്റക്കാരന് ക്യൂബക് പള്ളിയിലെ കൊലയാളികളില്‍ ഒരാള്‍ എന്നുള്ള കിംവതന്തിക്കു പിറകില്‍ അലക്‌സാണ്ടര്‍ ബിസ് നൂറ്റ എന്ന ഫ്രഞ്ച് വംശജനെ മറച്ചു വെക്കാന്‍ മാധ്യമങ്ങളും പിറകിലായിരുന്നില്ല. മാധ്യമങ്ങളാണ് ഇസ്ലാമിക ഭീകരതയെ ഒരു പരിധി വരെ വളര്‍ത്തുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിം സമൂഹത്തിനെ ഭീകരതയുടെ വക്താക്കളായി അവതരിപ്പിക്കുന്നതിന്ന് പ്രധാന പങ്കുംവഹിക്കുന്നത് പാശ്ചാത്യ സമൂഹത്തില്‍ നിന്നുള്ള ഓറിയന്റലിസ്റ്റുകള്‍ തന്നെയാണ്. ഇസ്ലാമിനെ പടിഞ്ഞാറില്‍ നിന്നകറ്റുന്ന ഘടകങ്ങള്‍ സംസ്‌കാരത്തിന്റെ വേരുകള്‍ക്കപ്പുറം മതപരമായിരുന്നു. മാക്‌സിംഗ് റോഡിംഗ്‌സണ്‍ പറയുന്നു മുസ്ലിം ഒരു പ്രശ്‌നമായിതീരുന്നതിനുമുമ്പ്തന്നെ ഇസ്ലാം പടിഞ്ഞാറിന്ന് ഒരു പ്രശ്‌നമായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേശപ്രേരിത അക്രമങ്ങള്‍ കാനഡയില്‍ വര്‍ധിച്ചതായി അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.എഫ് ബി ഐയുടെ കണക്കുകള്‍ പ്രകാരം 2000ത്തിന്ന്. ശേഷം ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ എട്ടു മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇസ്ലാം ഭീകരവല്‍ക്കരണവും മുസ്ലിം വിരോധവും ഈ രണ്ടു രാജ്യങ്ങളിലും കത്തിപ്പടരുന്നത് വറച്ചട്ടിയില്‍ നിന്നും എരിതീഴിലേക്ക് എന്ന രീതിയിലേക്കാണ്. കഴിഞ്ഞ നവംബര്‍ 27 ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന ഭീഷണി കത്തുകളിലെ ഉള്ളടക്കം ഇസ്ലാമിന്റെ ചിത്രം ട്രംപിന്ന് ശേഷം എങ്ങനെ ചിത്രീകരിക്കുമെന്നതിന്റെയും ഇസ്ലാം ഭീകരതയെ എങ്ങനെ വളര്‍ത്തണമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. അവ ഇപ്പോള്‍ കാനഡയിലെ ക്യൂബക് സിറ്റിയുടെ പള്ളിയിലേക്ക വ്യാപിച്ചിരിക്കുന്നുവെന്നത് ഇസ്ലാം ഭീതി വളര്‍ത്തുന്നതില്‍ വിജയിച്ചുവെന്നതിന്റെ അടയാളമാണ്.ഇത്തരം ഒറ്റപ്പെട്ട അക്രമങ്ങള്‍ ജനങ്ങളില്‍ തന്നെ ഒതുങ്ങിക്കൂടുന്നുവെന്നതാണ് വാസ്തവം.അത് അറിയിച്ചാലും അതിന്ന് പരിഹാരം ഉണ്ടാവില്ലെന്ന വിചാരം ജനസമൂഹങ്ങളില്‍ ഇപ്പോള്‍ ഒരു പൊതു സംസാരമായി മാറിയിരിക്കുന്നു. മുസ്ലിം വിരുദ്ധ വികാരം ക്യൂബകില്‍ വര്‍ധിച്ചുവരുന്നതായി അടുത്തിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. റമളാന്‍ മാസത്തില്‍ പന്നിയുടെ തല ഇതേ പള്ളിയുടെ കവാടത്തിന്നു മുന്നില്‍ അജ്ഞാതന്‍ കൊണ്ടു വെച്ച സംഭവം ഏറെ ഭീതിദമായിരുന്നുവെങ്കിലും അധികം വാര്‍ത്താ പ്രാധാന്യം നേടിയില്ല. 2013ല്‍ ക്യൂബകിലെ സാന്‍ഗുനി പ്രദേശത്തുള്ള ഒരു പള്ളിയില്‍ പന്നിരക്തം കണ്ടതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ്അന്വേഷണത്തിലെ നിസ്സംഗത മൂലം ആരെയും പിടികൂടാനായില്ല. എങ്കിലും അമേരിക്കയുടെ ട്രംപിനെ അപേക്ഷിച്ച് കാനഡയുടെ ഭരണകൂടത്തിന്റെ പ്രതികരണം മുസ്‌ലിംകള്‍ക്ക് പ്രത്യാശ പകരുന്നതാണ്. ട്രംപിന്റെ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കിന് തിരിച്ചടിയായിക്കൊണ്ട് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് അവരുടെ ജാതിയോ മതമോ വിശ്വാസമോ കണക്കിലെടുക്കാതെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുള്ള കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡെയുടെ പ്രസ്താവന മുസ്ലിം സമൂഹത്തിന്ന് ആശ്വാസമാകുന്നു.എന്നാലും മുസ്ലിംകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ 2012ലെ 45ല്‍ നിന്നും 2014ല്‍ 99 ആയി ഉയര്‍ന്നിട്ടുണ്ട്.ഇസ്ലാമോഫോബിയയെ വളര്‍ത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതും കനേഡിയന്‍ രാഷ്ട്രീയ നേതാക്കളാണെന്നത് മറ്റൊരു വസ്തുതയാണ്.സ്റ്റീഫന്‍ ഹാര്‍പ്പര്‍ പ്രധാനമന്ത്രിയായിരിക്കെ ഇസ്ലാംഭീതി കൂടുതല്‍ കനത്തു.നിഖാബ് നിരോധന വാദം, അഭയാര്‍ത്ഥികളെ തുരത്തണമെന്ന ആഹ്വാനം, മുസ്ലിം ആചാരങ്ങള്‍ വിലക്കണമെന്ന ആഹ്വാനം എന്നിവ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത് ഈ കാലയളവിലായിരുന്നു. പര്‍ദ്ദ നിരോധന ആഹ്വാനവുമായി മുസ്ലിംകള്‍ക്കെതിരെ പോരാടിയ യതാസ്ഥിക കക്ഷി നേതാവ് ഫ്രാണ്ട് സോലെ ഗാര്‍ട്ടിന്റെ വിദ്വേശപ്രചാരണവും അതിന്ന് മറ്റൊരു ഉദാഹരണമാണ്. എന്നാല്‍ അതിനേക്കാള്‍ ശ്രദ്ധ കൊടുക്കേണ്ടത് മറ്റൊന്നിലാണ്. ഏഴ് രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം വിലക്കിയ അമേരിക്കയില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ 50ശതമാനത്തിന്ന് താഴെയാണെങ്കില്‍ കാനഡയിലുള്ള മുസ്ലിം വിദ്വേശകര്‍ 69ശതമാനത്തിന്ന് മുകളിലാണെന്നുള്ളതാണ് അത്ഭുതം. ഇസ്ലാമോഫോബിയയുടെ പുതുനാമ്പുകള്‍ കാനഡയുടെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നു പന്തലിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കാരണം ഇസ്ലാമിക വിരുദ്ധതയും വിദ്വേഷവും ഉദയും കൊണ്ടത് ഒരിക്കലും ശൂന്യതയില്‍ നിന്നല്ല. മറിച്ച് ഓറിയന്റലിസ്റ്റുകളുടെയും ഇസ്ലാമിക വിരുദ്ധരുടെയും പരിശ്രമഫലമായിട്ടാണ്.അതിന്റെ ഓരോ നാമ്പുകളും മുളപ്പിക്കുന്ന വിനകള്‍ക്ക് ഇന്ന് ലോകം സാക്ഷിയാകുന്നു.ഒരു മുസ്ലിമിന്ന് താന്‍ മുസ്ലിമാണെന്ന് ആത്മാഭിമാനത്തോടു കൂടെ പറയാന്‍ സാധിക്കുന്നില്ല. മുസ്ലിം സമൂഹം ലോകത്ത് ഭീതിവല്‍ക്കരിക്കപ്പെടുന്നു. ഈ സന്നിഗ്ധ ഘട്ടത്തില്‍ മതേതര മനസ്സുകളെ ഒന്നിപ്പിച്ച് നിര്‍ത്തി മുസ്‌ലിം സംഘടനകള്‍ ശക്തമായ മറുപ്രചാരണങ്ങളും പ്രതിരോധവും നടത്തിയിട്ടില്ലെങ്കില്‍ മുസ്‌ലിം ഭീതിയുടെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുകയും പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നതില്‍ രണ്ട് പക്ഷമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter